തക്കാളി

Tomato

ശാസ്ത്രനാമം : ലൈക്കോപെര്‍സിക്കണ്‍ എസ്കുലെന്റ്റം

വര്‍ഗ്ഗം      : വഴുതന

സ്വദേശം     : പെറു

തക്കാളി ഇനങ്ങള്‍

 • അനഘ (ഇടത്തരം വലിപ്പം)
 • ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
 • മുക്തി (പച്ച നിറം)

സെപ്തംബര്‍ ഒക്ടോബര്‍ മാസം നല്ലത് നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം

നടീല്‍ രീതിയും വളപ്രയോഗവും

Planting

നടീല്‍ രീതിയും വളപ്രയോഗവും

ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത് നില്ക്ക്കുന്ന വിളയാണ് തക്കാളി.പാവപെട്ടവന്റെ ഓറഞ്ച് എന്നും അറിയപെടുന്നു.     കൃഷിക്ക് ഒരുക്കിയ മണ്ണില്‍ PH 7.5 ആക്കി നിലനിര്‍ത്തേണ്ടത് അത്യാ- വശ്യമായ ഘടകമാണ്.നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് മാത്രമേ കൃഷിക്ക് ഉപയോഗിക്കനാവു.തടമെടുത്ത്‌ രണ്ടടി താഴ്ചയില്‍ 5kg ചാണകപൊടി,1kg ആടിന്‍ കാഷ്ടം,250gm എല്ലുപൊടി, 200gm കുമ്മായം, 100gm ഉപ്പ് എന്നിവ മണ്ണുമായി കൂടി കലര്‍ത്തുക.നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തുക.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 100gm മരോട്ടി പിണ്ണാക്ക്
 •  2kg  ചാരം                      

എന്നിവ കലര്‍ത്തി ഇടുക.മൂന്നാം വളപ്രയോഗം രണ്ടാം വളപ്ര- യോഗത്തിന് 10 ദിവസത്തിനു ശേഷം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 100gm മരോട്ടി പിണ്ണാക്ക്
 •  2kg ചാരം
 • ½ kg ആട്ടിന്‍ കാഷ്ടം
 • 2kg ചാണകപൊടി

നാലാം വളപ്രയോഗം മൂന്നാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം.തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ രീതിയില്‍ വളപ്രയോഗം നടത്തുക.തക്കാളി ചെടികള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കമ്പുകള്‍ നാട്ടി വേലി കെട്ടി കൊടുക്കണം.തക്കാളി കൃഷി ചെയ്യുന്നതിന് ചുറ്റും ജമന്തി കൃഷി ചെയ്യുന്നത് നിമാവിരകളെ അകറ്റി നിര്‍ത്തും.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

Insects

സര്‍പ്പന്റ്റൈര്‍ ലീഫ്,തണ്ട്തുരപ്പന്‍  കുമിള്‍ എന്നീ രോഗങ്ങള്‍ കണ്ടു വരുന്നു. ഇലകളില്‍ കുമ്മായം വിതറുക 10 ദിവസം കൂടുമ്പോള്‍ വേപ്പെണ്ണ കലര്‍ന്ന മിശ്രിതം തളിക്കുക.എന്നിവയിലൂടെ ഈ കീടങ്ങളെ പ്രതിരോധിക്കാം.

 

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

തക്കാളിയുടെ കുറുനാമ്പ് രോഗത്തിനും ഉള്ളിയുടെ തലകരിച്ചിലിനും 200 ഗ്രാം പാല്‍ക്കായം ഒരു ലിറ്റര്‍  പാല്‍ , അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക

Malayalam
-->