ചീര

 

ചീര (Amaranthaceae/Spinach)

 

കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഇലക്കറിവിളയാണ് ചീര. എല്ലാക്കാലവും ചീര കൃഷി ചെയ്യാമെങ്കിലും വേനൽക്കാലമാണ് അനുയോജ്യം. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.50-60  ഇനങ്ങളില്‍  ഇന്ത്യയില്‍ കാണപ്പെടുന്നു.

 

ചീര ഇനങ്ങൾ

•             ചുവപ്പ് : കണ്ണാറലോക്കൽ, അരുൺ

•             പച്ച : കോ-1, മോഹിനി

•             ചുവപ്പും പച്ചയും ഇടകലർന്നത് : രേണുശ്രീ, കൃഷ്ണശ്രീ.

 

കണ്ണാറലോക്കൽ എന്നയിനം നവംബർ, ഡിസംബർ മാസങ്ങളിൽ പൂവിടുന്നതിനാൽ നടീൽസമയം അതിനനുസരിച്ച് ക്രമീകരിക്കണം.

വിത്തിന്‍റെ തോത് : ഒരു സെന്റിന് 8 ഗ്രാം വിത്ത് വേണ്ടി വരും.

നടീൽ രീതി : നേരിട്ട് വിതയും പറിച്ചുനടീലും.

നിലമൊരുക്കലും നടീലും 

Planting

നിലം ഉഴുത് നിരപ്പാക്കിയതിനു ശേഷം 30-35 സെ.മീ വീതിയിൽ ആഴം കുറഞ്ഞ ചാലുകൾ ഒരടി അകലത്തിൽ എടുക്കുക. അടിവളമായി 5 Cent സ്ഥലത്തിന് 75 കിലോ ചാണകം,  25kg കോഴിവളം,5kg ആട്ടിന്‍കാഷ്ടം,5kg എല്ലുപൊടി എന്നിവ നന്നായി    കൂട്ടിയിളക്കി നന്നായി നനച്ച് രണ്ട് ദിവസം ഇടുക. ഈ ചാലുകളിൽ 20 മുതൽ 30 ദിവസം പ്രായമായ തൈകൾ 20 സെ.മീ അകലത്തിൽ നടാം.

ചീര വിത്ത് പാകുമ്പോൾ വളരെ കുറച്ചു വിത്ത് പാകുക. കാരണം തൈ ആയി കഴിയുംബോളാണ് കൂടിപ്പോയി എന്ന് മനസ്സിലാവുക. വിത്തുകൾ രാത്രി വെള്ളത്തിലിട്ടതിനു ശേഷം രാവിലെ പാകാം. വെറുതെ വെള്ളത്തിലിടാതെ തുണിയിൽ കിഴി കെട്ടി ഇടുക. അല്ലെങ്കിൽ വൈകുന്നേരം വെള്ളത്തിൽ കിഴി കെട്ടി ഇടുക. രാത്രി എടുത്തു നനവോടെ മാറ്റി വെക്കുക. രാവിലെ അഴിച്ചു നോക്കിയാൽ വേരുപൊട്ടി ഇരിക്കുന്നത് കാണാം. എടുത്തു പാകിയാൽ ഒന്ന് പോലും പാഴാവില്ല. ഇനി നേരിട്ട് വിത്ത് പാകുകയാണെങ്കിൽ മഞ്ഞൾപ്പോടിയോ അരിപ്പൊടിയോ തൂവിയാൽ ഉറുമ്പ് വിത്ത് പെറുക്കി കൊണ്ടുപോകുന്നത് തടയാം. (ഉറുമ്പിനു ഒരു തരം പെറുക്കി സ്വൊഭാവമാണ്.) നേരിട്ട് പാകുമ്പോൾ ചീര വിത്ത് എല്ലായിടത്തും കൃത്യമായ അകലത്തിൽ വീഴാൻ മണലിന്റെ കൂടെ മിക്സ് ചെയ്തു പാകാം.

ഇനി വിത്തുകൾ മുളച്ചാൽ തൈകൾ വളരെ ദുർബലമായിരിക്കും. വളരെ സൂക്ഷിച്ചു നനയ്ക്കണം. സ്പ്രേയർ ഉപയോഗിച്ച് നേർത്ത മിസ്റ്റ് പോലെ സെറ്റ് ചെയ്തു അടിച്ചാൽ നന്നായിരിക്കും. ഒരു മൂന്നില പരുവത്തിൽ പറിച്ചു നടണം. അതാണുത്തമം. കൂടുതൽ നിർത്തിയാൽ തൈകൾ വീണു പോകും. വെള്ളം നനച്ചതിനു ശേഷം പറിച്ചെടുത്താൽ വേര് പൊട്ടാതെ കിട്ടും. നല്ല വലിപ്പവും കരുത്തുമുള്ള തൈകൾ വലിയ ചീരയായി വളരും. അല്ലാത്ത തൈകൾ ഉപേക്ഷിക്കണം എന്നാണു എന്റെ അഭിപ്രായം. വൈകുന്നേരം പറിച്ചു നട്ടാൽ വലിയ ക്ഷീണം കൂടാതെ നില്ക്കും. പേടിക്കേണ്ട. ചീരയ്ക്ക് വെയില് പുല്ലാണ്. രണ്ടു നേരം നനയ്ക്കണം.

ചീര പറിച്ചു നടാൻ നന്നായി ഇളക്കിയ മണ്ണ് വേണം. കൂന കൂട്ടിയാൽ നന്ന്. അടിവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി ഒക്കെ ആകാം. വേപ്പിൻ പിണ്ണാക്ക് പോലത്തെ കടുത്ത പ്രയോഗങ്ങൾ വേണമെന്നില്ല. ചീര പാവമല്ലേ. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ഗോമൂത്രം ഇലകളിലും ചുവട്ടിലും ഒഴിക്കുക. രണ്ടു നേരത്തെ നന അല്ലാതെ കൂടുതൽ വളപ്രയോഗം ഒന്നും വേണ്ട. വെയിൽ കൊള്ളണം. എന്നാലെ ചീര ചുവക്കുകയുള്ളൂ. അല്ലെങ്കിൽ പച്ച കലർന്ന ചുവപ്പ് ആകും.

തണ്ടിന്റെ മൂപ്പ് കൈ കൊണ്ട് പിടിച്ചു നോക്കി മുറിക്കേണ്ട സമയം തീരുമാനിക്കണം. വേരോടെ പിഴുതു ഉപയോഗിക്കാം. മുറിച്ചു നിർത്തിയാൽ ഒരു രണ്ടു തവണയെങ്കിലും പിന്നീട് വിളവെടുക്കാം. എന്നാലും പുതിയ തൈ വെയ്ക്കുന്നതാണ് നല്ലത്.

ചീര കൃഷിയിൽ അങ്ങേയറ്റത്തെ ഒരു പ്രയോഗമുണ്ട്. മഞ്ഞു കാലത്ത് ചീര തുണി കൊണ്ട് മൂടുന്ന ടെക്നിക്. വൈകുന്നേരം നനച്ചതിനു ശേഷം മൂടിയിടുക. രാവിലെ എടുത്തു മാറ്റുക. രാത്രി മഞ്ഞു വെള്ളം വീഴുന്നത് ഇലകൾക്ക് ദോഷമാണ്. ഇലകൾ ചുരുളുംമഴക്കാലത്ത് തിട്ടകൾ കോരി തൈകൾ നടാം. നടുന്നതിനു മുൻപ് തൈകളുടെ വേരുകൾ 20ഗ്രാം സ്യൂഡോമോണാസ് കൾച്ചർ 1 ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനിയിൽ 20 മിനിട്ട് മുക്കിവയ്ക്കണം.

ചീര നടുന്നതിന് മുൻപ് മണ്ണിൽ കുമ്മായം, സുഡോമോനാസ് എന്നിവ ചേർത്തു പരുവപെടുത്തുന്നത് ഇലപ്പുള്ളി രോഗത്തെ ചെറുക്കാൻ നല്ലതാണെന്ന് പറയപ്പെടുന്നു.

വേറെ കടുത്ത പ്രയോഗം ഉണ്ട്. പാല്ക്കായം മഞ്ഞൾപ്പൊടി മിശ്രിതം. ഇതിനു വേണ്ട സാധനങ്ങൾ 1, പാല്ക്കായം. 2, മഞ്ഞൾപ്പൊടി, 3, സോഡാപ്പൊടി (അപ്പക്കാരം). പത്ത് ഗ്രാം പാല്ക്കായം 2.5 ലിറ്റര് വെള്ളത്തില് അലിയിക്കുക . ഇതില് 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞൾപ്പൊടിയും ചേർന്ന മിശ്രിതം കലർത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.

വരികള്‍  തമ്മില്‍   30cm ഉം അകലത്തില്‍ ഇടകള്‍ തമ്മില്‍ 20cm ഉം അകലത്തില്‍ ചീരതൈകള്‍ നടുക.നടുമ്പോള്‍ വേരുകള്‍ പൊട്ടിപോകാതെ സൂക്ഷിക്കണം.തൈകള്‍ നട്ട് പത്ത് ദിവസമാകുമ്പോള്‍

  • 3kg കടല പിണ്ണാക്ക്
  • 3kg വേപ്പിന്‍ പിണ്ണാക്ക്
  • 5kg ചാരം
  • 2-3kg പരലുപ്പ്    

എന്നിവ നല്കുക.5 ദിവസം  കൂടുമ്പോള്‍ 4kg കടല പിണ്ണാക്ക്  50 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് കൊടുക്കുക.രണ്ടാം വളത്തിന് 10 ദിവസത്തിനു ശേഷം 5kg ആട്ടിന്‍ കാഷ്ടം,20kg കോഴിവളം എന്നിവ 200 ലിറ്റര്‍  വെള്ളത്തില്‍ നേര്‍പ്പിച്ച്  ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.ചീരക്കു നല്ല വെയില്‍ ലഭിക്കണം.മുപ്പതാം ദിവസം 10kg ചാരം,4kg കല്ലുപ്പ്(പരലുപ്പ്),  2kg കുമ്മായം എന്നിവ നന്നായി കലര്‍ത്തി ചീരയുടെ ചുവട്ടില്‍ നല്കുക. വേനല്‍ കാലത്ത് ദിവസം രണ്ടു പ്രാവിശ്യം നനക്കുക.5 cent സ്ഥലത്ത് 300kg മുതല്‍ 500kg വരെ വിളവ് ലഭിക്കും.

വളപ്രയോഗം

Fertilizing

ഹെക്ടറിന് 25 ടൺ കാലിവളമോ കമ്പോസ്റ്റോ അടിവളമായി നൽകണം. ട്രൈക്കോഡെർമ, പി.ഗി.പി.ആർ മിശ്രിതം 1 എന്നിവ ഹെക്ടറിന് 2.5 കിലോഗ്രാം എന്ന തോതിൽ കാലിവളവുമായി ചേർത്ത് 10-15 ദിവസം തണലിൽ സൂക്ഷിച്ച ശേഷം അടിവളമായി നൽകാം. മേൽവളമായി താഴെപ്പറയുന്ന ഏതെങ്കിലും വളക്കൂട്ട് 8-10 ദിവസത്തെ ഇടവേളയിൽ ചേർത്തുകൊടുക്കണം.

 

പച്ചച്ചാണക ലായനി - ഒരു കിലോഗ്രാം ചാണകം 10 ലിറ്റർ വെള്ളത്തിൽ തയ്യാറാക്കിയത് (ഒരു ഹെക്ടറിലേക്ക് 50 കിലോഗ്രാം ചാണകം ആവശ്യമാണ്)

 ബയോഗ്യാസ് സ്ലറി - ഒരു കിലോ സ്ലറി 10 ലിറ്റർ വെള്ളത്തിൽ (ഒരു ഹെക്ടറിലേക്ക് 50 കിലോഗ്രാം സ്ലറി)

 ഗോമൂത്രം - ഒരു ഹെക്ടറിന് 500 ലിറ്റർ (8 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചത്)

 വെർമിവാഷ് - ഒരു ഹെക്ടറിന് 500 ലിറ്റർ എന്ന തോതിൽ (8 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചത്)

 മണ്ണിരക്കമ്പോസ്റ്റ് - ഒരു ടൺ ഒരു ഹെക്ടറിന് എന്ന തോതിൽ

 കപ്പലണ്ടിപ്പിണ്ണാക്ക് - ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ (ഒരു ഹെക്ടറിലേക്ക് 50 കിലോ എന്ന കണക്കിൽ)

 

ഓരോ വിളവെടുപ്പിനുശേഷവും ചാണകത്തെളി/വെർമിവാഷ്/ഗോമൂത്രം എന്നിവയിലേതെങ്കിലും ഒന്ന് ഇലകളിൽ തളിച്ചുകൊടുക്കാവുന്നതാണ്.

മറ്റു പരിപാലനമുറകൾ :

മണ്ണിൽ ഈർപ്പാംശമില്ലെങ്കിൽ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകൾ, വിളയവശിഷ്ടങ്ങൾ, ചകിരിച്ചോർ കമ്പോസ്റ്റ്, വൈക്കോൽ തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനൽക്കാലത്ത് 2-3 ദിവസം ഇടവിട്ടു നനയ്ക്കുക. മഴക്കാലത്ത് കളപറിക്കലും മണ്ണുകൂട്ടിക്കൊടുക്കലും നടത്തുക.

 

സസ്യസംരക്ഷണം

കീടങ്ങൾ - വിവിധയിനം ശലഭങ്ങളുടെ പുഴുക്കൾ ചീരയെ ആക്രമിക്കുന്നു.

കൂടുകെട്ടിപ്പുഴുക്കൾ - ഇലകൾ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു.

ഇലതീനിപ്പുഴുക്കൾ - ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

പുഴുക്കളോടുകൂടി ഇഅലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടുതുടങ്ങുന്ന അവസരത്തിൽ തന്നെ വേപ്പിൻ കുരുസത്ത് 5% തളിക്കണം. ജീവാണുകീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുകയോ പെരുവലത്തിന്റെ 4% ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുകയോ ചെയ്യുക.

 

രോഗങ്ങൾ

Insects

ഇലപ്പുള്ളി രോഗം

മഴക്കാലരോഗങ്ങളിൽ പ്രധാനപ്പെട്ട ഇലപ്പുള്ളി രോഗം, ചീരയുടെ ഇലകളിൽ അടിവശത്തും മുകൾപ്പരപ്പിലും ഒരുപോലെ പുള്ളികൾ കാണപ്പെടുന്നു. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണുന്നത്.

1.            ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള കോ-1 (പച്ചനിറം) തെരഞ്ഞെടുക്കാം

2.            സ്യൂഡോമോണാസ് കൾച്ചർ എട്ട് ഗ്രാം ഒരു കിലോഗ്രാം വിത്തിനു എന്ന തോതിൽ വിത്ത് പരിചരണം നടത്തുക

3.            ട്രൈക്കോഡെർമ - വേപ്പിൻപിണ്ണാക്ക് ചേർത്ത ചാണകം ചേർത്തുകൊടുക്കുക

4.            ഒരു കിലോ പച്ചചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി, നിശ്ചിത കാലയളവിൽ തളിച്ചുകൊടുക്കുക

5.            പച്ചിലവളച്ചെടികളായ കിലുക്കി/ശീമക്കൊന്ന+വേപ്പിൻപിണ്ണാക്ക് (100 കിലോ/ഹെക്ടർ) + ട്രൈക്കോഡെർമ (1-2 കിലോ / ഹെക്ടർ) എന്നിവയും മണ്ണിൽ ചേർക്കുന്നത് ഇലപ്പുള്ളി രോഗത്തിനെതിരെ ഫലപ്രദമാണ്

6.            എട്ട് ഗ്രാം അപ്പക്കാരം, 32 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ 10 ലിറ്റർ  n വെള്ളത്തിൽ കലക്കി 40 ഗ്രാം പാൽക്കായം ചേർത്ത് തളിക്കുക. ഇലയുടെ രണ്ട് വശത്തും തളിക്കണം.

7.            രോഗം കാണുന്ന സമയങ്ങളിൽ പ്രതിരോധശേഷിയുള്ള കോ-1 എന്ന പച്ചചീരയും ചുവന്ന ചീരയും ഇടകലർത്തി നടുക.

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

  • നിലക്കടല പിണ്ണാക്ക് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച ലായനി ചീരയില്‍  തളിച്ചാല്‍  നന്നായി വളര്‍ച്ച കിട്ടും .
  • ചീരയുടെ അരി പാകുന്നതിനു മുന്‍പ്  തവാരണകളില്‍ കരിയിലിട്ടു ചുടുന്നത് ഇളം തൈയുടെ ചുവടു ചീയല്‍ തടയും.
  • വാഴത്തടത്ത്തിനു ചുറ്റും ചീര  നട്ടാല്‍ ചീരത്തണ്ടിനു നല്ല വലിപ്പമുണ്ടാവും.
  • ചീര നടുമ്പോള്‍ ....,വെട്ടില്‍ എന്നിവ വെട്ടി നശിപ്പിക്കാതിരിക്കാന്‍ തെങ്ങിന്‍റെ ഓല കഷ്ണങ്ങളാക്കി ചീര തൈകളെ മൂടി വെയ്ക്കുക.
  • ചീരയ്ക്ക് ആട്ടിന്‍ കാഷ്ട്ടവും കുമ്മായവും കൂട്ടി പൊടിച്ചത് നല്ല വളമാണ്.
  • ചീരത്തടത്തിനു ചുറ്റും ചാരം വിതറുക, മണ്ണെണ്ണ തളിക്കുക ഉറുമ്പുകളെ അകറ്റാം

ചീര  ഇനങ്ങള്‍

അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

 

Malayalam
-->