വാഴ

Banana

 

ശാസ്ത്രിയനാമം : പരഡൈസിവാന

കുടുംബം      :അനകര്‍ഡിസിയ

ജന്മദേശം      :  മലേഷ്യ

ഇനങ്ങള്‍

 

BRS -1:- കേരളത്തിന്‌ യോജിച്ച ഇനം.ഉയരം 240 സെ.മി.ഇടത്തരം പച്ച നിറമുള്ള കായ്കള്‍

BRS -2:- കേരളത്തിന്‌ യോജിച്ച ഇനം.ഇടത്തരം വലിപ്പമുള്ള കുലകള്‍.തുടുത്തു ചെറിയ കായ്കള്‍..ഇടത്തരം പച്ച നിറമുള്ള കായ്കള്‍.

3-4 മാസം പ്രായമുള്ള ഓജസ്സും കരുത്തുമുള്ള സൂചി കന്നുകള്‍ നടുവനായി തിരഞ്ഞെടുക്കണം. നടുവനായി വാഴക്കന്നുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ 4-5 പടലകലുള്ളതും , കുറഞ്ഞത്‌ 40-45 മുഴുത്തകായ്കള്‍ ഉള്ളതും രോഗവിമുക്തമായതും തിരഞ്ഞെടുക്കണം. മാതൃവൃക്ഷത്തില്‍ നിന്ന് കന്നുകള്‍ വേര്പെടുതുമ്പോള്‍ മാണത്തിന് മുറിവോ,ചതവോ ഉണ്ടാകാതെ സൂക്ഷികണം.

നടീല്‍ രീതിയും വളപ്രയോഗവും

Planting

പ്രായം കൂടുതലുള്ള കന്നുകള്‍ നട്ടാല്‍ വിളവ് മോശമാവും.

50x50x50cm വലിപ്പമുള്ള കുഴികള്‍ എടുത്ത്, 5kg ചാണകപ്പൊടി,2kg ആട്ടിന്‍ കാട്ടം, ½ വേപ്പിന്‍ പിണ്ണാക്ക്, 250 gm എല്ലുപൊടി എന്നിവ നിറച്ച കുഴിയില്‍ കാണ്ഡഭാഗം മുഴുവനായി താഴ്ന്നിരിക്കുന്ന വധത്തില്‍  നടണം. ½ kg കുമ്മായം ചേര്‍ത്ത് ക്രമീകരിച്ച കുഴികളിലായിരിക്കണം മേല്‍പ്പറഞ്ഞവ.

ടിഷ്യു കള്‍ച്ചര്‍ തയ്കള്‍ക്ക് മുകളില്‍ വിശദീകരിച്ച അത്ര ആഴം ആവശ്യമില്ല. നട്ട് 9-10 മാസത്തിനുള്ളില്‍ മിക്ക വാഴ ഇനങ്ങളും വിളവെടുക്കാന്‍ സാധിക്കും.          

  

രണ്ടാം വളപ്രയോഗം

കന്നുകള്‍ നട്ട് 30 ദിവസം തികയുന്ന സമയത്ത്.

3-4 ഇലകള്‍ വരുന്ന സമയത്ത്

60-70cm വലിപ്പത്തിലുള്ള തടത്തില്‍

 • 5kg ചാണകം
 • 2kg ആട്ടിന്‍ കാട്ടം
 • 250gm കടലപിണ്ണാക്ക്
 • 250gm വേപ്പിന്‍പിണ്ണാക്ക്
 • 250gm എല്ലുപൊടി
 • 200gm കല്ലുപ്പ്
 • 250gm കുമ്മായം
 • 2kg ചാരം എന്നിവ ചേര്‍ക്കുക

1kg വെളുത്തുള്ളി , 2kg കല്ലുപ്പ് എന്നാ അനുപാതത്തില്‍ എല്ലാ വാഴതടത്തിലും ചേര്‍ക്കുന്നത് ചെല്ലി പ്രയോഗത്തെ ചെറുക്കുന്നതാണ്.

 

മൂന്നാം വളപ്രയോഗം

 

കന്നുകള്‍ നട്ട് 70 ദിവസം പ്രായമാകുമ്പോള്‍

 • 2kg ചാണകം
 • ½kg ആട്ടിന്‍ കാട്ടം
 • ½kg കോഴി വളം
 • 250gm കടലപിണ്ണാക്ക്
 • 250gm വേപ്പിന്‍പിണ്ണാക്ക്
 • 250gm കുമ്മായം
 • 500gm ചാരം

എന്നിവ തടത്തില്‍ ചേര്‍ക്കുക. വാഴകളെ ആക്രമിക്കുവാന്‍ തുടങ്ങുന്ന  ഈ സമയത്ത് 15 ദിവസത്തെ ഇടവേളയില്‍ (വെളുത്തുള്ളി/ഉപ്പ് മിശ്രിതം),

പെരുവലം(ഒറ്റവേരന്‍) കൂവളത്തില (വില്ല്യം) എന്നിവ 1.1 എന്ന അനുപാതത്തില്‍ അരച്ച് ഇലകള്‍ക്ക് മീതെ ചേര്‍ക്കുക.

നാലാം വളപ്രയോഗം

കന്നുകള്‍ നട്ട് 120 ദിവസമാകുന്നനാള്‍ നാലാം വളപ്രയോഗം നടത്തുക.

 • 1kg ചാണകം
 • 2kg ആട്ടിന്‍ കാട്ടം
 • 1kg കോഴിവളം
 • 250gm കടലപിണ്ണാക്ക്
 • 250gm വേപ്പിന്‍പിണ്ണാക്ക്
 • 250gm കുമ്മായം
 • 1kg ചാരം

എന്നിവ നല്‍കുക. 120 ദിവസം പ്രായമായ വാഴകള്‍ അതായതു 4 മാസം പ്രായമായ കന്നുകള്‍ എന്ന് കുല നല്‍കണം എന്ന തീരുമാനം എടുത്തിരിക്കും .ഇതിന്‌ ശേഷമുള്ള വളങ്ങള്‍ വഴകുലകളുടെ വലിപ്പത്തെ യാതൊരു വിധത്തിലും സ്വാധിനിക്കുകയില്ല.കുലകള്‍ ഉണ്ടാകുന്നതുവരെ കന്നുകളെ വളരാന്‍ അനുവദിക്കരുത്. കന്നുകളെ ചവിട്ടി നശിപ്പിക്കുന്ന രീതി അനുവര്‍ത്തിക്കാവുന്നതാണ്‌. കുലകള്‍ രൂപപെട്ടതിനു ശേഷം 1-2 കന്നുകള്‍ നിലനിര്‍ത്തണം. കുലക്ക് എതിര്‍വശം നില്‍ക്കുന്ന കന്നുകള്‍ ആയിരിക്കും ഏറ്റവും ഓജസ്സുള്ള കന്നുകള്‍. ഇപ്രകാരം വളം നല്‍കുന്ന കന്നുകള്‍ക്ക് 15-20kg തൂക്കം ലഭിക്കും.  

വാഴകളില്‍ കാണുന്ന രോഗങ്ങള്‍

 1. പോളരോഗം
 2. കുറുനാമ്പുരോഗം
 3. നാമ്പടപ്പ്
 4. ഇലപുള്ളിരോഗം

പോളരോഗം

വാഴകന്നുകള്‍ തൊട്ടു കുല വരുന്നതുവരെ ഈ രോഗം കണ്ടുവരുന്നു. പ്രത്യേകിച്ചു മരുന്നുകള്‍ ഉള്ളതായി കാണുന്നില്ല.

കുറുനാമ്പുരോഗം

വാഴകന്നുകള്‍ പകുതി വളര്‍ച്ചയെത്തുമ്പോള്‍ കാണുന്നു. വാഴതൈകളുടെ ചുവടുഭാഗം പൊട്ടുക, കനം കുറഞ്ഞ നാമ്പുകള്‍ പൊട്ടുക, വെളുത്ത ഇലകള്‍ വരിക തുടങ്ങിയവ ലക്ഷണങ്ങള്‍ ആണ്.

തടം നന്നായി വൃത്തിയാക്കുക, കുഴി തീയിട്ട്‌ പാകപെടുത്തുക എന്നിവ പ്രതിവിധി.

നാമ്പടപ്പ്

വാഴകളുടെ നാമ്പ് വന്നു വിരിയാതെ നില്‍ക്കുക, പൂവന്‍ വാഴകളില്‍ കാണുന്ന ഈ രോഗത്തിന്, വാഴ നന്നായി കുലുക്കുക, ഇലകള്‍ അകത്തി കൊടുക്കുക എന്നിവയാണ് പ്രതിവിധികള്‍.

ഇലപുള്ളിരോഗം

 1kg കുമ്മായം ചേര്‍ക്കുക, ബോര്‍ഡോ മിശ്രിതം തളിക്കുക എന്നിവയാണ് പ്രതിവിധികള്‍.

 വാഴകളില്‍ ആക്രമിക്കുന്ന കീടങ്ങള്‍

 1. കൊമ്പന്‍ ചെല്ലി
 2. ചെറിയ കടന്നല്‍ ചെല്ലി
 3. കരിക്കേട്‌
 4. നിമാവിരകള്‍

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • നടാന്‍ ഒരുക്കിയ വാഴക്കന്ന് ദീര്‍ഘനാള്‍ സൂക്ഷിക്കാന്‍ കമഴ്ത്തി അടുക്കി വെച്ചാല്‍ മതി.
 • ഏതു ഇനമായാലും വാഴക്കുലയുടെ  നേര്‍ച്ചുവട്ടിലും  എതിര്‍വശത്തും ഉള്ള സൂചിക്കന്ന്‍ വേണം തിരഞ്ഞെടുക്കാന്‍.
 • വാഴയ്ക്കു പേര,വട്ട,മാവ് ഇവയുടെ ചവര്‍ ഇടുന്നത് നന്ന്.ചവറിട്ടു ചാണകത്തെളി തളിക്കുന്നത് വേഗം അഴുകാന്‍ സഹായിക്കും.
 • വാഴ വെയ്ക്കുമ്പോള്‍ വാഴക്കന്നിന്റെ അടിഭാഗം ഇതു ദിശയിലാണോ അതിന്‍റെ നേരേ  എതിര്‍ ദിശയില്‍ ആയിരിക്കും കുല വരുന്നത്.
 • ഒരേ വലിപ്പമുള്ള ചെറിയ വാഴക്കന്നുകള്‍ നടാന്‍ എടുക്കുന്നതാണ് നല്ലത്.
 • കുഴിയില്‍ ചരല്‍, ആറ്റുമണല്‍ , മരോട്ടിപിണ്ണാക്ക് , ചാണകപ്പൊടി എന്നിവ ഇട്ട ശേഷം വാഴ നട്ടാല്‍ കുലയ്ക്കു നിറവും തൂക്കവും കിട്ടും.
 • വാഴ വെച്ചു മൂന്നു മാസത്തിനകം തടമോന്നിനു ഒരു കിലോ  ആട്ടിന്‍കാഷ്ടം കൊടുത്താല്‍ വേരിനു വളര്‍ച്ചയും കായ്കള്‍ക്ക് മുഴുപ്പും കിട്ടും.
 • ചീരകൃഷിക്ക് ശേഷം അവിടെ വാഴ നട്ടാല്‍ നല്ല  കുലകള്‍ കിട്ടും.
 • വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ല് വെച്ചാല്‍ എല്ലാ കായും ഒരുപോലെ പഴുക്കും.
 • പത്രക്കടലാസ് കൊണ്ട് ഏത്തക്കുല പൊതിഞ്ഞു കെട്ടിയാല്‍ കായ്ക്കു നല്ല നിറം കിട്ടും.
 • വാഴയിലെ കീടനിയന്ത്രണത്തിന്  100 ml മരോട്ടിയെണ്ണയില്‍ 200 ഗ്രാം തുരിശ് പൊടിച്ചു 5 ദിവസം കഴിഞ്ഞു 25gm വീതം വാഴയുടെ കൂമ്പിലും ഇലയിലും പുരട്ടുക.
 • വാഴത്തോപ്പില്‍ ചോണോനുറുംബുകള്‍ വളരാന്‍  അനുവദിച്ചാല്‍  തടതുരപ്പന്‍ പുഴുവിന്റെ ശല്യം കുറയ്ക്കാം.
 • വാഴയുടെ പഴുക്കല്‍ മാറ്റാനും തൂക്കം കിട്ടാനും ചാണകം കലക്കി ചുവട്ടില്‍ ഒഴിക്കുന്നത് നല്ലതാണ്.
 • നേന്ത്ര വാഴയ്ക്ക് ചുറ്റും തകര  വളര്‍ത്തിയാല്‍ നിമ വിരകളെ നിയന്ത്രിക്കാം.
 • വാഴയുടെ വെള്ളക്കൂമ്പ് രോഗത്തിനു പുകയില കൂമ്പിനടിയില്‍ തിരുകി വെയ്ക്കുക.
 • മാണ്ടവണ്ടിനെ തുരത്താന്‍ വാഴയുടെ പുറം  പോളകളില്‍ ഉപ്പിടുന്നത് കൊള്ളാം.
 • വാഴയിലെ മാണ്ടവണ്ടിനെ നിയന്ത്രിക്കാന്‍ കന്ന് നടുന്നതിന് മുന്‍പ് ഒഴുക്കുള്ള വെള്ളത്തില്‍ 24  മണിക്കൂര്‍  മുക്കി വെയ്ക്കുക.
 • നെന്ത്രവാഴയ്ക്ക് പുല്ലാനി,കൊഴിഞ്ഞില്‍, തൊട്ടാല്‍വാടി മുതലയാവ ചവറായി ചേര്‍ക്കുന്നത് നല്ലതാണ്.ഇവ ചേര്‍ത്തു ചുറ്റും കുറേശ്ശെ കുമ്മായം തൂവിക്കൊടുക്കുക.
 • വാഴയുടെ കുരുനാമ്പ് രോഗത്തിനെതിരായി കുരുനാമ്പ് പാതി ഉയരത്തില്‍ മുറിച്ച ശേഷം തൈരോ ഗോമൂത്രമോ ഒഴിക്കുക.
 • വറുത്ത ഉലുവ വാഴയുടെ കവിളില്‍ അഞ്ചു ഗ്രാം വീതം വിതറുന്നത് നല്ലതാണ്.
 • വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ടു വാഴ നട്ടാല്‍  കരിക്കിന്‍ കേടു തടയാം.പിന്നീടു രണ്ടു പ്രാവശ്യം കൂടി ഇടുക.
 • വാഴ നടുന്ന കുഴിയില്‍  ചരല്‍  അല്ലെങ്കില്‍ പുതിയ മണ്ണിട്ട്‌ നടുന്നത് കരിക്കിന്‍ കേടു കുറയ്ക്കും.
 • വാഴയ്ക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം കൊണ്ട് ഒരു പടല കായ് പോലും കൂടുതല്‍ ഉണ്ടാവില്ല.
 • വാഴക്കന്നിലെ മണ്ണ് നീക്കിയ ശേഷം വേപ്പെണ്ണയില്‍ മുക്കിയെടുത്ത് ഉണക്കി നട്ടാല്‍ നിമവിരശല്യം ,കൂമ്പടപ്പ് എന്നിവ കുറയും.
 • കുരലടപ്പു വന്ന വാഴയുടെ കവിളില്‍ 5 ഗ്രാം. വീതം ഉലുവ വിതറുക,
 • നെന്ത്രത്തില്‍ കുലക്കൂമ്പ് വരുന്നത് വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത്.
 • വാഴ നടുമ്പോള്‍ 1 കി.ഗ്രാം. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.
Malayalam
-->