നെല്ല്

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • നെല്‍കൃഷിക്ക്  വയല്‍ ഒരുക്കുമ്പോള്‍ കുറച്ചു പുതുമണ്ണ്‍ ഇട്ടു  കൊടുത്താല്‍ കേടു കുറയും.
 • നെല്‍വിത്ത് 7 ദിവസം ഉണക്കിയാല്‍ രണ്ടു കൃഷിക്കും ഉപയോഗിക്കാം.വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നെല്ലും പതിരും വിതയ്ക്കാന്‍ ഉപയോഗിക്കരുത്.
 • മെതിച്ച നെല്ല് കൂട്ടിയിടുമ്പോള്‍ ഏറ്റവും അടിയിലെ നെല്ല് വിത്തിനെടുക്കരുത്.ഇതിനു കിളിര്‍പ്പ് ശേഷി കുറയും.
 • തലമണി നെല്ലാണ് വിത്തിനു നല്ലത്. കറ്റ ഒന്നോ രണ്ടോ അടിക്കുമ്പോള്‍ ഉതിരുന്നതാണ് തലമണി നെല്ല്.കറ്റകള്‍ അടുക്കി വെക്കുന്നതിനു മുന്‍പ് പായില്‍ ഇടുക.അപ്പോള്‍ ഉതിരുന്നതാണ് തല നെല്ല്,
 • നെല്‍വിത്ത് വിതയ്ക്കുന്നതിനു ഒരാഴ്ച്ച മുന്‍പ് വെയിലത്തിട്ടു ചൂടാക്കിയാല്‍ കൂട്തലെണ്ണം മുളയ്ക്കും.
 • നെല്‍വിത്ത് ചെളിപ്പാടത്ത്  വിതയ്ക്കുമ്പോള്‍ മുളപ്പിച്ചു വിതയ്ക്കെണ്ടതില്ല. പിറ്റേന്ന് വെള്ളം വറ്റിച്ചാല്‍ നന്ന്. അല്ലെങ്കില്‍ 9-)o നാള്‍ വെള്ളം വറ്റിക്കുക.
 • ഞാറു പറിച്ചു കറ്റകെട്ടിവേര് പുരത്തെക്കായി വൃത്താകൃതിയില്‍ കൂനകൂട്ടി മൂന്നു ദിവസം വെയ്ക്കുക. കീടങ്ങള്‍ എല്ലാം ചാകും.
 • 10 കി.ഗ്രാം ചാരം 1 കി.ഗ്രാം. കല്ലുപ്പ് എന്നീ അനുപാതത്തില്‍ കലര്‍ത്തി വയലിലെ വെള്ളം വാര്‍ന്ന ശേഷം നെല്ലിനിട്ടാല്‍ ബാക്ടീരിയല്‍ ലീഫ് സ്ലൈറ്റു നിയന്ത്രിക്കാം.
 • കിളിര്‍ക്കാത്ത നെല്‍വിത്ത് എട്ടു മണിക്കൂര്‍ വെള്ളത്തില്‍ ഇടുക,പിന്നീടു നന്നായി ഉണക്കുക,കിളിര്‍ത്തു കൊള്ളും.
 • നെല്ലില്‍ കുലവാട്ടം കണ്ടാല്‍  നൈട്രജന്‍ അടങ്ങിയ വളങ്ങളുടെ പ്രയോഗം കുറയ്ക്കാം.
 • ഉമി ചേര്‍ത്തു ഉഴുതാല്‍ നെല്ലിനു നല്ല വേരോട്ടം കിട്ടും, തണ്ടിന് നല്ല ബലവും വെയ്ക്കും.
 • നെല്‍പ്പാടങ്ങളില്‍  കതിര്‍  നിരന്നാല്‍  വരമ്പില്‍ ചൂട്ടുകാണിച്ചു നിര്‍ത്തുക.ഇതിലേക്ക് ആകര്‍ഷിക്കുന്ന ചാഴി വെന്തു മരിക്കും.
 • കാ‍ന്താരി മുളക്,വെളുത്തുള്ളി എന്നിവ നന്നായി അരച്ചു പച്ചവെള്ളത്തില്‍ ചേര്‍ത്ത് അരിച്ച ലായനി നെല്ലില്‍ തളിച്ചാല്‍ ചാഴി വിട്ടകലും.
 • നെല്ലില്‍ പാണലിലകളിട്ട് ചെള്ളിന്റെ ശല്യം തടയാം.
 • നെല്ലിനു പുഴു ശല്യം കണ്ടാല്‍ നായ്ക്കുരുണയുടെ തല വെട്ടിഎടുത്തു അതുകൊണ്ട് വീശിയാല്‍ പുഴു ഇരിക്കുന്ന ഓലയുടെ അറ്റം മുറിഞ്ഞുവീണു പുഴുക്കള്‍ നശിക്കും.
 • പാടത്ത് ഒടലിന്റെ ഇലകള്‍ പച്ച വളമായി ചേര്‍ത്താല്‍ നെല്ലിലെ തണ്ടുതുരപ്പന്‍ പുഴുശല്യം കുറയും.
Malayalam
-->