Little Chemistry

അല്പം രസതന്ത്രം

Chemistry

  1. മൂലകങ്ങള്‍
നൈട്രജന്‍ സസ്യവളര്‍ച്ചയ്ക്ക്
പൊട്ടാസ്യം പ്രകാശ സംശ്ലേഷണത്തിനും,ശ്വസനത്തിനും
സള്‍ഫര്‍    വൈറ്റമിന്‍,പ്രോട്ടീന്‍ നിര്‍മ്മാണത്തിന്
ഫോസ്ഫറസ് വേരുകളുടെ വളര്‍ച്ചയ്ക്ക്
കാത്സ്യം   കോശ/ക്രോമോസോമുകളുടെ നിര്‍മ്മാണത്തിന്
മഗ്നീഷ്യം  ഹരിതക നിര്‍മ്മാണത്തിന്

 

2. സൂക്ഷ്മ മൂലകങ്ങള്‍

ഇരുമ്പ് പച്ച നിറം കൊടുക്കുന്നതിനു
മാംഗനീസ് ഹരിതകത്തിലെ ഘടകം
മോളിബ്ഡിനം ഓക്സീകരണത്തിനു പ്രോട്ടീന്‍ നിര്‍മ്മാണത്തില്‍ നൈട്രജനെ അമോണിയ ആക്കി മാറ്റുന്നു
 ബോറോണ്‍   അണുജീവുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.
സിങ്ക് ഓക്സീകരണത്തിന്‍റെ പ്രധാന ഘടകം.
കോപ്പര്‍ അമോണിയ രൂപത്തിലുള്ള നൈട്രജന്‍ ഉപയോഗിക്കാനും വേരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും
ക്ലോറിന്‍ സൂര്യപ്രകാശം വലിച്ചെടുക്കുന്നതിന്

       

മള്‍ബറി,ശീമകൊന്ന   –    നൈട്രജന്‍

എള്ള്                 -    സള്‍ഫര്‍      

കാച്ചില്‍            -    കാത്സ്യം

ഉമ്മത്ത്‌,അരളി       -    ബോറോണ്‍

കറിവേപ്പ്          -    ഇരുമ്പ്

ചെമ്പരത്തി         -    ചെമ്പ്

മുരിങ്ങയില        -    ഇരുമ്പും കാത്സ്യവും

പുളി              -    സിങ്ക്

 

നൈട്രജന്‍, പൊട്ടാസ്യം ,ഫോസ്ഫറസ് മുതലായ പോഷകമൂലകങ്ങളുടെ വിവിധ തരം പിണ്ണാക്കുകളിലെ അളവ്

പിണ്ണാക്ക്‌

മൂലകങ്ങളുടെ ശതമാനം

നൈട്രജന്‍

നേരിയ തോത്

പൊട്ടാഷ്

വേപ്പിന്‍ പിണ്ണാക്ക്

  5.2

  1.0

  1.4

ആവണക്കിന്‍ പിണ്ണാക്ക്

  4.3

  1.8

  1.3

പഞ്ഞിക്കുരു പിണ്ണാക്ക്

  3.9

  1.8

  1.6

തേങ്ങാപിണ്ണാക്ക്‌

  3.0

  1.9

  1.8

കടലപ്പിണ്ണാക്ക്‌

  7.3

  1.5

  1.3

കടുക് പിണ്ണാക്ക്‌

  5.2

  1.8 

  1.2

എള്ളിന്‍ പിണ്ണാക്ക്

  6.2

  2.0

  1.3

മൃഗങ്ങളുടെയും പക്ഷികളുടെയും വിസര്‍ജ്യ വസ്തുക്കളും അവയിലെ മൂലകങ്ങളും 

വളം

 

പ്രധാന മൂലകങ്ങളുടെ ശതമാനം

നൈട്രജന്‍

നേരിയതോത്         

പൊട്ടാഷ്

കാലിവളം

ചാണകം

മൂത്രം

0.3 - 0.4

0.9 – 1.2

0.1 – 0.2

നേരിയതോത്

0.1 – 0.3

  0.5 - 1.0 

ആടുവളം

ചാണകം

മൂത്രം

0.5 – 0.7

1.5 – 1.7

0.4 – 0.6

  0.05

0.3 – 1.0

1.8 – 2.0

പന്നിവളം

ചാണകം

മൂത്രം

  0.55

  0.40

  0.50

  0.10

  0.40

  0.45

കോഴിവളം

 

1.0 – 1.8

1.4 – 1.8

0.8 – 0.9

 

ഏതൊരു സസ്യത്തിന്‍റെയും ശരിയായ വളര്‍ച്ചയ്ക്കും പൂവിടുന്നതിനും 18 തരം മൂലകങ്ങള്‍ അത്യന്താപേക്ഷിതമാണ്. അതില്‍ NPK അതായത് നൈട്രജന്‍ (N for Nitrogen), ഫോസ്ഫറസ് (P for Phosphorus), പൊട്ടാസ്യം (K for Kalium, means potassium) എന്നിവ ഏറ്റവും അത്യാവശ്യമായ പ്രാഥമിക  മൂലകങ്ങളാണ്. ചെടിയുടെയും ഇലകളുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍ വേണം. വേര്, തണ്ട്, കായ എന്നിവ ശക്തിവെയ്ക്കാന്‍ ഫോസ്ഫറസ് വേണം. ധാരാളം പൂവ്, കായ എന്നിവ ഉണ്ടാകാന്‍ പൊട്ടാസ്യം വേണം.കാര്‍ബണ്‍ഡയോക്‌സയിഡ്,ഹൈഡ്രജന്‍,ഓക്സിജന്‍ എന്നിവ മറ്റു ജീവജാലങ്ങള്‍ക്കെന്ന പോലെ ചെടികള്‍ക്കും വേണം. അവ വായുവില്‍ കൂടിയും വെള്ളത്തില്‍ കൂടിയും കിട്ടുന്നു. കാത്സ്യം, സള്‍ഫര്‍, മഗ്നീഷ്യം എന്നിവ അവശ്യം വേണ്ട ദ്വിതീയ മൂലകങ്ങള്‍ ആണ്. ബാക്കി 9 എണ്ണം സിങ്ക്, ക്ലോറിന്‍, ബോറോണ്‍, മോളിബ്ഡിനം, ചെമ്പ്, ഇരുമ്പ്, മാന്ഗനീസ്, കൊബാള്ട്ട്്, നിക്കല്‍ എന്നിവ സൂക്ഷ്മ മൂലകങ്ങള്‍ ആണ്. ഇതെല്ലാം യഥേഷ്ടം കിട്ടിയാലേ സമ്പൂര്‍ണ്ണ ആഹാരം കിട്ടി എന്ന് ചെടി സമ്മതിക്കൂ. ഓരോന്നിന്റെ്യും കുറവ് അത് വളര്‍ച്ച , തണ്ട്, ഇല, പൂവ്, കായ എന്നിവയിലൂടെ വിളിച്ചു പറയും. ​

അതെ സമയം അധികം വളം ഇട്ടാല്‍ ചെടിയും കായയും മുരടിക്കും. അതുകൊണ്ട് ഒരു സമീകൃതവളം balanced fertilizer ആഴ്ചയിലൊരിക്കല്‍ കുറേശ്ശെ ആയി കൊടുക്കണം. വെള്ളത്തില്‍ അലിയുന്ന വളമാണ് കൊടുക്കേണ്ടത്. കാരണം ദ്രവരൂപത്തില്‍ മാത്രമേ ചെടികള്ക്ക് ആഹാരം ആഗീരണം ചെയ്യാന്‍ പറ്റൂ. ചെടിയുടെ നാല് വശത്തുമുള്ള മണ്ണു ചെടിയുടെ കടക്കലേക്ക്‌ കൈകൊണ്ട് കൂട്ടുക. പിന്നെ വളം (ഖര/ദ്രവ രൂപത്തില്‍ ഉള്ളത്) വശങ്ങളില്‍ ഇട്ടു കുറച്ചു മണ്ണു കൂടി ഇട്ടു പഴയ മണ്ണുമായി ചെറുതായി കലര്‍ത്തിയശേഷം നനക്കുക. വളം ഒരിക്കലും തണ്ടില്‍ തട്ടരുത്. പൂവിടാന്‍ തുടങ്ങിയാല്‍ നൈട്രജന്‍ കുറക്കുക, പൊടാസ്യം കൂടുതലുള്ള വളമാണ് അപ്പോള്‍ വേണ്ടത്. വളം ചേര്‍ക്കുന്നത് വൈകുന്നേരമാണ് നല്ലത്. പകലാണെങ്കില്‍ വളം ചേര്‍ത്ത് നനക്കുമ്പോള്‍ ഉണ്ടാകുന്ന ചൂട്  വെയിലുള്ളപ്പോള്‍ ചെടികള്‍ക്ക് സഹിക്കാന്‍ പറ്റില്ല. 

കടലപിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ  വെള്ളത്തില്‍ കലക്കി മൂന്നുദിവസം പുളിപ്പിച്ച് പത്തു ദിവസത്തിലൊരിക്കല്‍ നേര്പ്പിച്ചു കൊടുക്കാം. ഗോമുത്രം, ജീവാമൃതം, പഞ്ചഗവ്യം എന്നിവ ത്വരകങ്ങള്‍ ആണ്. അത് നേര്‍പ്പിച്ചു രണ്ടാഴ്ചയിലൊരിക്കല്‍ കൊടുക്കുന്നത് നല്ലതാണ്. അവയില്‍ വളര്‍ത്തിയെടുത്ത ബാക്ടീരിയ, അടിവളമായി നാം കൊടുത്തിട്ടുള്ളവയെ ചെടിക്ക് എടുക്കാന്‍ പാകത്തിലുള്ളവയാക്കി മാറ്റുന്നു. രാസവളങ്ങള്‍ വേണ്ടേവേണ്ട. രാസവളങ്ങളിലെ ഉപ്പു മണ്ണില്‍ അവശേഷിച്ചു മണ്ണിന്റെ ഘടന മാറ്റി മറിക്കും. pH കുറഞ്ഞു അമ്ലാംശം കൂടുതലുള്ള മണ്ണായി അത് മാറും. ക്രമേണ ആ മണ്ണില്‍ ഒന്നും വളരില്ല. അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക്  കൊണ്ടുവരാന്‍ വര്‍ഷങ്ങള്‍ എടുക്കും. ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ തെറ്റാണ്. തക്കസമയത് ആവശ്യമായ ജൈവവളങ്ങള്‍  നല്‍കിയാല്‍ ചെടി നന്നായി വളരുകയും ധാരാളം കായഫലം തരുകയും ചെയ്യും. ആ കായകള്ക്കു കിട്ടുന്ന സ്വാദ് രാസവളം ഉപയോഗിച്ചാല്‍ കിട്ടില്ല. പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ച ത്വരകങ്ങള്‍ ഉപയോഗിച്ചാല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം. 15 ദിവസത്തില്‍  ഒരിക്കല്‍ എല്ലുപൊടി,കമ്പോസ്റ്റ്, കോഴിവളം, ആട്ടിന്‍ കാഷ്ടം, കടലപ്പിണ്ണാക്ക് ഏതെങ്കിലും ഇട്ടുകൊണ്ടിരുന്നാല്‍  ചെടികള്‍ കരുത്തോടെ വളരും. 

കമ്പോസ്റ്റും മൂലകങ്ങളും

നാട്ടിന്‍  പുറങ്ങളില്‍ പ്രത്യേക ശ്രദ്ധയോടുകൂടി തൊഴുത്തില്‍ നിന്നുള്ള ചാണകവും മൂത്രവും സസ്യ അവശിഷ്ടങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കമ്പോസ്റ്റില്‍ നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ 0.8:0.6:2.2 എന്ന അനുപാതത്തിലുണ്ടാകാം.ടൌണ്‍ കമ്പോസ്റ്റില്‍ ഇവ 1.4:1.0:1.4 എന്ന അനുപാതത്തിലും ഉണ്ടാകാം.മണ്ണിര കമ്പോസ്റ്റ് ഏകദേശം 60 ദിവസം കൊണ്ട് തയ്യാറാക്കാം.ഇതിലുള്ള സസ്യ മൂലകങ്ങളുടെ ഏകദേശ കണക്ക് താഴെ കാണുംവിധമാകും

നൈട്രജന്‍

0.98 - 1.80%

ഇരുമ്പ്

21.60 – 27.30 പി.പി.എം

ഫോസ്ഫറസ്

0.75 – 0.90%

ചെമ്പ്

5.80 – 7.60 പി.പി.എം

പൊട്ടാഷ്

0.25 – 0.80%

നാകം

85.00 - 115.00 പി.പി.എം

കാത്‌സ്യം

0.38 – 0.44

മാംഗനീസ്

337.00 – 419.00പി.പി.എം

മഗ്നീഷ്യം

0.16 – 0.23%

 

 

കമ്പോസ്റ്റ് ടീ നേര്പ്പിെച്ചു ചെടികള്‍ക്ക് നേരിട്ട് തണ്ടുകളിലും ഇലകളിലും തളിച്ചാല്‍ ഫലം ഉടനെ കിട്ടും. മണ്ണില്‍ നിന്ന് വേരുകളെകൊണ്ടു എടുപ്പിച്ചു മുകളിലേക്കു അയച്ചു എത്താനുള്ള സമയവും അധ്വാനവും ഒഴിവാക്കാം. മണ്ണിരമണ്ണു അല്ലെങ്കില്‍ കമ്പോസ്റ്റ് വളം വെള്ളത്തിലിട്ടു മൂന്നുദിവസം ഇളക്കി  അരിച്ചെടുത്താല്‍ കമ്പോസ്റ്റ് ടീ ആയി. ഇതിനെ ഒരു സമീകൃത ആഹാരം എന്ന് പറയാം. ഇത് ഇലകളില്‍ സ്പ്രേ ചെയ്‌താല്‍ വളരെ വേഗത്തിൽ അതിലെ ഗുണങ്ങൾ കിട്ടും. ആരോഗ്യം കുറവാണെങ്കില്‍ ഇത് സ്പ്രേ ചെയ്‌താല്‍ ഒന്ന് രണ്ടു ദിവസത്തിനകം ഫലം കാണാൻ കഴിയും. ഇല ചുരുളൽ, ഇലകള്‍ക്ക് ഉണ്ടാകുന്ന മറ്റു അസുഖങ്ങൾ ഇവക്കു ഇത് കൈകൊണ്ട ഔഷധമാണ്. കുമിള്‍ രോഗങ്ങളെ പ്രതിരോധിക്കുവാനും ഇതിനു കഴിയും. ഇതു തളിച്ചാല്‍ ഇലകള്‍ക്ക് വരുന്ന സ്വാദും വാസനയും പ്രാണികള്ക്കു രസിക്കാതതുകൊണ്ട് പ്രാണി ശല്യം കുറയും. 
സൂക്ഷ്മ മൂലകങ്ങള്‍, NPK എന്നിവ ഇപ്പോള്‍  ഇലകളില്‍ നേരിട്ട് തളിക്കാവുന്ന  രൂപത്തില്‍ കിട്ടുന്നുണ്ട്. വളര്‍ച്ചയും കായഫലവും കുറവാണെന്ന് കണ്ടാല്‍ ഇവ  പ്രയോഗിക്കുന്നതില്‍ തെറ്റില്ല.

ചകിരിച്ചോര്‍ കമ്പോസ്റ്റില്‍ നൈട്രജന്‍,ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ യഥക്രമം 1.06,0.06,1.2 ശതമാനം വീതമുണ്ടാകും.

 

മണ്ണിലെ Ph ന്‍റെ അളവ് 

Ph Value

 

NPK- ഒരു പഠനം

നൈട്രജന്‍

നല്ലൊരു വളര്‍ച്ച  ത്വരകമായ നൈട്രജന്‍ വളര്‍ച്ച വേഗത്തിലാക്കുന്നതിനോടൊപ്പം ഇലകള്‍ക്ക്  കടും നിറവും നല്‍കുന്നു. ചീര,മുട്ടക്കോസ് എന്നീ ഇലക്കറി വിളകള്‍ക്ക് നൈട്രജന്‍ കൂടുതല്‍ ഗുണം പ്രദാനം ചെയ്യുന്നു. ഫലമൂലാദികളിലെ മാംസ്യാംശം വര്‍ദ്ധിപ്പിക്കുവാനും നൈട്രജന് കഴിയും.

ഫോസ്ഫറസ്സും പൊട്ടാഷും മണ്ണില്‍ ഖനിജ രൂപത്തില്‍ കണ്ടുവരാറുണ്ട് പക്ഷെ നൈട്രജന്‍ ഒരിക്കലും ഖനിജ രൂപത്തില്‍ കാണപ്പെടാറില്ല. എന്നാല്‍ നമ്മുടെ അന്തരീക്ഷ വായുവിന്റെം 75 ശതമാനവും നൈട്രജന്‍ ആണെന്ന് നിങ്ങള്ക്ക റിയാമല്ലോ. മഴക്കാലത്ത് ഇടിമിന്നല്‍ മൂലം അന്തരീക്ഷത്തിലെ നൈട്രജന്‍ നൈട്രിക് ഓക്സൈഡുകളായി മാറി വെള്ളത്തില്‍ ലയിച്ച് മണ്ണില്‍ കലരാറുണ്ട്. ജന്തു സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ജീര്ണി്ച്ചും മണ്ണില്‍ നൈട്രജന്‍ ഉണ്ടാകുന്നു. പയറു വര്ഗ്ഗവ ചെടികള്‍ ഒഴികെയുള്ള മറ്റെല്ലാ സസ്യങ്ങളും മണ്ണില്‍ ലയിച്ചു ചേര്ന്നാ ലവണ രൂപത്തിലുള്ള നൈട്രജനെയാണ് വേരുകള്‍ വഴി വലിച്ചെടുക്കുന്നത്. മണ്ണില്‍ നിന്നും ചെടികളുടെ വളര്ച്ചകയ്ക്കു വേണ്ടി നീക്കം ചെയ്യപ്പെടുന്ന നൈട്രജന്‍ ഏതെങ്കിലും രൂപത്തില്‍ തിരികെ നിക്ഷേപിക്കാതെ സമൃദ്ധമായ വിളവ് ലഭിക്കുകയില്ല. കന്നുകാലി വളത്തില്‍ നൈട്രജന്റെ അളവ്  ശരാശരി 0.5 ശതമാനം മുതല്‍ 0.9 ശതമാനം വരെ മാത്രമാണ്. ഇത്തരം ജൈവ വളങ്ങള്‍ വെയില്‍ തട്ടാതെ സൂക്ഷിച്ചാല്‍ മാത്രമേ അവയിലെ നൈട്രജന്‍ നിലനില്ക്കുികയുമുള്ളൂ. പയറു വര്ഗ്ഗ് ചെടികള്ക്ക്വ അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് നൈട്രജന്‍ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ നൈട്രജന്‍ അവയുടെ വേരില്‍ കാണപ്പെടുന്ന മുഴകളിലാണ് ശേഖരിക്കപ്പെടുന്നത്. ഇവ പുഷ്പിച്ച് കായ്ച്ചു നശിക്കുമ്പോള്‍ ഇവയുടെ വേര് അഴുകുന്നതോടൊപ്പം ഈ നൈട്രേറ്റ് ലവണങ്ങള്‍ മണ്ണിലെ ഈര്പ്പുത്തില്‍ പടരുകയും അത് അവിടെ വളരുന്ന മറ്റ് ചെടികള്ക്ക്  പോഷകമാകുകയും ചെയ്യും. ഇതിനാലാണ് നെല്കൃ ഷി കഴിഞ്ഞ പാടത്ത് പയറിടുന്നത്. ജൈവ വളങ്ങളില്‍ നിന്നും ലഭിക്കുന്ന നൈട്രജന്റെട അളവ് വളരെ കുറവായതിനാല്‍ സ്വാഭാവികമായി തന്നെ മണ്ണിലെ നൈട്രജന്‍ വര്ദ്ധി്പ്പിക്കുന്ന ഈ രീതി പച്ചക്കറി കൃഷിയിലും പരീക്ഷിക്കാവുന്നതാണ്.

പയര്‍വര്‍ഗ  ചെടികളിലെ ജൈവവളവും നൈട്രജന്‍റെ അളവും

മണ്ണിന്റെ ഫലപുഷ്ടി  വര്‍ദ്ധിപ്പിക്കാന്‍ വിതച്ച് പുഷ്പ്പിക്കുന്നതോടെ നിലത്ത് ഉഴുതു ചേര്‍ക്കുന്ന പച്ചിലവളചെടിയാണിവ.ഇവ 8-25 ടണ് വരെ  ജൈവവളം ഒരു ഹെക്ടറില്‍ ഒരു തവണ ചേര്‍ക്കുക.പ്രധാനമായും നൈട്രജന്റെ ലഭ്യത മണ്ണില്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. വിവിധ തരം പയര്‍വര്‍ഗചെടികളില്‍ നിന്നും കിട്ടാവുന്ന ജൈവ വളത്തിന്റെ തോതും,നൈട്രജന്റെ ലഭ്യതയുമാണ് താഴെ പട്ടികയില്‍.

വിള

ജൈവവളത്തിന്റെ തൂക്കം(ടണ് )

ലഭ്യമാകുന്ന നൈട്രജന്‍(കി.ഗ്രാം )

ഡെയിഞ്ച

   20

    84.0

വന്‍പയര്‍

 

   14

    68.0

കിലുക്കി

   20

    86.0

ഉഴുന്ന്

   11

    45.0

ചെറുപയര്‍

   8

    43.0

 

കുമ്മായത്തിന് പകരം ഡോലമൈട്‌ (DOLOMITE)

മണ്ണിന്റെ അമ്ലത കുറച്ച്‌ pH ബാലന്‍സ് ചെയ്താല്‍ മാത്രമേ വേരുകള്‍ സൂക്ഷ്മ ഘടകങ്ങളെ വലിച്ചെടുത്ത് ചെടികള്‍ക്ക് നല്ല വളര്‍ച്ച പ്രദാനം.ചെയ്യൂ. ഇതിനായി മണ്ണില്‍ കുമ്മായം ചേര്‍ക്കുകയാണ്‌ പതിവ്. കുമ്മായത്തിന്റെ രാസനാമം CaOആണ്. ഇതു മണ്ണുമായി ചേരുംപോള്‍ ചുണ്ണാമ്പ് (CaOH) ആയി മാറും. ഇതില്‍ നിന്നും കാള്‍സിയം മാത്രമേ ചെടികള്‍ക്ക് കിട്ടൂ. മിച്ചം ഉള്ള ഓക്സിജനും ഹൈഡ്രൊജെനമ്
വെള്ളത്തില്‍ നിന്നും ലഭിക്കുന്നതിനാല്‍ ഇതിനു പ്രസക്തിയില്ല.
എന്നാല്‍ Dolomite ഒരു "ഡബിള്‍ കാര്‍ബനേട്" ആണ് .Calcium Magnesium Carbonate. ചെടികളുടെ. വളര്‍ച്ചയ്ക്ക് magnesium അത്യാവശ്യമാണ്‌. Dolomite ഉപയോഗിച്ചാല്‍ വിളകല്ക്ക് calcium, magnesium,carbon എന്നിവ യഥേഷ്ടം ലഭിക്കും, കുമ്മായത്തേക്കാള്‍ വില കുറവും വേസ്ടേജ് കുറവും ആയതിനാല്‍ പതിന്മടങ്ങ് ലാഭകരം ആണ്. Dolomite ചേര്‍ത്ത് ഒരാഴ്ച്ച കഴിഞ്ഞിട്ട്‌ മാത്രമേ മറ്റു ജൈവവളന്ഗല് ചേര്‍ക്കാവൂ. ചെടികള്‍ നടുന്നതും ഒരാഴ്ച കഴിഞ്ഞ്‌ മതി.
കര്‍ഷകര്‍ കുമ്മായത്തില്‍ നിന്ന് Dolomite ലേക്ക്‌ മാരെണ്ട കാലം അതിക്രമിച്ചു. ഡോലമൈട് ഒരുതരം പാറ പൊടിച്ചുണ്ടാക്കുന്നതാണ്. 100% natural. ജൈവ കൃഷിയില്‍ ധൈര്യമായി ഉപയോഗിക്കാം. 
50 കിലോ ബാഗില്‍ ലഭിക്കും. ലൂസും കിട്ടും

 

Malayalam
-->