ഫോസ്ഫറസ്,പൊട്ടാസ്യം ലഭ്യമാക്കുന്ന ജീവാണുക്കള്‍

ഫോസ്ഫറസ് ലഭ്യമാക്കുന്ന ജീവാണുക്കള്‍

ചെടികള്‍ക്ക് കായ്ക്കുന്നതിനും ഫലം തരുന്നതിനും ആവശ്യം വേണ്ട മൂലകമാണ് ഫോസ്ഫറസ്.(നോക്കുക : അല്പം രസതന്ത്രം)

ഈ മൂലകം  വെള്ളത്തില്‍ അലിയുന്ന രൂപത്തില്‍ ലഭിക്കാറില്ല. ഇപ്രകാരമുള്ള ഫോസ്ഫറസിനെ ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന  രൂപത്തിലാക്കി മാറ്റാനും ബാക്ടീരിയകള്‍  മണ്ണില്‍ ഉണ്ട്.കേരളത്തിലെ മണ്ണിന്‍റെ അമ്ലത്വം കൂടിയതിനാല്‍ ചെടികള്‍ക്ക് മണ്ണിലെ ഫോസ്ഫറസ് വേണ്ടപ്പോള്‍  ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നു. ഫോസ്ഫോ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ജൈവ ആസിഡുകളും, രാസാഗ്നികളും വഴി ലഭിക്കാത്ത ഫോസ്ഫാറസിനെ ലഭിക്കുന്ന ഫോസ്ഫറസ് ആക്കി മാറ്റുന്നു.10kg വിത്തിന് 1/2kg എന്ന തോതില്‍ വിത്തില്‍ പുരട്ടി ഉപയോഗിക്കുക.1kg കള്‍ച്ചര്‍ 20ലിറ്റര്‍  വെള്ളത്തില്‍ കലക്കി ചെടികള്‍,വേരുകള്‍ 30 മിനിട്ട് മുക്കി വയ്ക്കുക.25kg ചാണകത്തിന് 1kg കള്‍ച്ചര്‍ എന്ന തോതില്‍ ഉപയോഗിക്കുക.

 

പൊട്ടാസ്യം ലഭ്യമാക്കുന്ന ജീവാണുക്കള്‍

മണ്ണിലുള്ള പൊട്ടാസ്യത്തെ  ചെടികള്‍ക്ക് ലഭ്യമാക്കാനുള്ള ജീവാണുക്കള്‍ ആണ് ഇവ.ചെടികള്‍ക്ക് ആവശ്യമായ അസെറ്റിക് ആസിഡ്,ജിബറലിക് ആസിഡ്,അമിനോ ആസിഡുകള്‍ എന്നിവയും ഈ ജീവാണുക്കള്‍ ലഭ്യമാക്കും.PH 3.5 മുതല്‍ 8.5 വരെയുള്ള മണ്ണില്‍ ഇവ ഉപയോഗിക്കാം. മണ്ണില്‍ ലയിക്കാത്ത പോട്ടാഷിനെ ചെടികള്‍ക്ക് ലഭ്യമാകും.70% വരെ കൂടുതല്‍ പൊട്ടാഷ് 25 ദിവസത്തിനുള്ളില്‍ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.25kg ചാണകം/കമ്പോസ്റ്റിന് 1kg പൊട്ടാഷ് ജീവാണു എന്ന തോതില്‍ മണ്ണില്‍ നല്‍കുക.വര്ഷം രണ്ടു തവണ എന്ന ഇടവേളയില്‍ നല്കുക.

  • പൊട്ടാഷ് വളത്തിന്റെ ചെലവ് ലാഭിക്കാന്‍ പറ്റുന്നു.
  • പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നു
  • 50% വര്‍ദ്ധനവ് ലഭിക്കുന്നു.
Malayalam
-->