പേരയ്ക്ക

Guava

സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു.
വലിയ ചെലവില്ലാതെ വളർത്താം. നിത്യവും ഫലം ലഭിക്കുകയും ചെയ്യും. ഔഷധം ഗുണമോ വളരെ കൂടുതൽ. പേരക്കയെക്കുറിച്ച് പറയുമ്പോൾ ഈ വിശേഷണം അധികം. ഉയർന്ന തോതിൽ വൈറ്റമിൻ സി , കാത്സ്യം,പൊട്ടാസ്യം, ഫോസ്ഫറസ്എന്നിവയും ഇരുമ്പുസത്തും അടങ്ങിയിരിക്കുന്നു പേരക്കയിൽ. സംസ്കരണം നടത്തിയാലും പേരക്കയിലെ വൈറ്റമിൻ സി നഷ്ടപ്പെടുകയില്ല എന്ന സവിശേഷത കൂടിയുണ്ട്. ഒരു ശരാശരി മനുഷ്യന് ഒരുദിവസം 30 മുതൽ 50 മില്ലീഗ്രാം വരെ വൈറ്റമിൻ സി അത്യാവശ്യമാണ്. ഇത് ലഭ്യമാക്കുവാൻ ദിവസവും ഒരു പേരക്ക കഴിക്കുന്നത് ശീലമാക്കിയാൽ മതി കേട്ടോ!
താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിള് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല് ഓറഞ്ചിനേക്കാള് അഞ്ചിരട്ടി വിറ്റാമിന് സി പേരയ്ക്കയില് കൂടുതലുണ്ട്. കാല്സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്മത്തില് ചുളിവ് വീഴാതിരിക്കാന് സഹായിക്കും. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.മോണയുടെ ശക്തി വര്ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള് കഴിക്കുന്നത് നല്ലതാണ് . ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്ത്തിക്കും.നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കാം. അധികം പഴുത്താല് വിറ്റാമിന് സി കുറയും . നന്നായി കഴുകി കടിച്ചു തിന്നാം. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം.
പേരയ്ക്ക ഒരു പോഷക ഫലം
ദിവസവും ഒരു ആപ്പിള് കഴിക്കുന്നത് കൊണ്ട് ഡോക്ടറെ അകറ്റി നിര്ത്താം എന്നത് ഇംഗ്ലീഷുകാരന്റെ പ്രസിദ്ധമായ പഴഞ്ചൊല്ലാണല്ലോ.പതിവായി ആപ്പിള് കഴിച്ചാല് രോഗങ്ങള് ഒന്നും ഉണ്ടാകില്ലെന്നു ചുരുക്കം. നമുക്കീ ചൊല്ല് ഭരതീയവല്ക്കരിക്കണമെങ്കില് ആപ്പിളിനു പകരം പേരക്ക എന്നാക്കിയാല് മതി. കാരണമെന്തെന്നാല് ആപ്പിളിന്റെ എല്ലാ ഗുണമേന്മയുള്ളതും അതിലേറേ പ്രയോജനപ്രദവുമാണ് ഫല വര്ഗ്ഗങ്ങളിലേ ഈ സാധാരണക്കാരന്.
പേരക്കയില് ഉയര്ന്നതോതില് വൈറ്റമിന് സി , കാത്സ്യം,പൊട്ടാസ്യം, ഫോസ്ഫറസ്എന്നിവയുംഅതിനുപുറമെ ഇരുമ്പുസത്തും അടങ്ങിയിരിക്കുന്നു. ഒന്നാന്തരം ജാമും,ജെല്ലിയുമുണ്ടാക്കാന് നമുക്ക് പേരക്കയെ പ്രയോജനപ്പെടുത്താം സംസ്കരണം നടത്തിയാലും പേരക്കയിലെ വൈറ്റമിന് സി നഷ്ടപ്പെടുകയില്ല.. ശരീരത്തിലെ എല്ലിന്റേയും, പല്ലിന്റേയും ബലത്തിനാവശ്യമായ കാത്സ്യം ലഭിക്കുന്നതിന് വൈറ്റമിന് സി എന്ന പോഷകം അത്യാവശ്യമാണെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. ഒരു ശരാശരി മനുഷ്യന് ഒരുദിവസ്ം 30 മുതല് 50 മില്ലീഗ്രാം വരെ വൈറ്റമിന് സി അത്യാവശ്യമാണ്. ഇത് ലഭ്യമാക്കുവാന് ദിവസവും ഒരു പേരക്ക കഴിക്കുന്നത് ശീലമാക്കിയാല് മതി
വലിപ്പം കൊണ്ട് ആപ്പിളിനേക്കാള് ചെറിയവനെങ്കിലും അതിലേറേ ഗുണ മേന്മകളാണ് പേരക്കയ്ക്ക് . നല്ലതു പോലെ വിളഞ്ഞ പേരക്കയില് ജീവകം ഏയും, ബിയും, സിയും ധാരാളമായി ഉണ്ടാകും. പേരക്കയില് ധാന്യകങ്ങള്,മാംസ്യം എന്നിവയും സമൃദ്ധമായ തോതില്അടങ്ങിയിട്ടുണ്ട്..ഒരു പേരക്ക ഏകദേശം 80 കലോറി ഊര്ജം പ്രദാനം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. പേരക്കയിലും വലുപ്പമുള്ള ഒരാപ്പിളിന് ഇതിലും കുറഞ്ഞ കലോറി ഊര്ജമേ നല്കാനാകൂഎന്നത് പേരക്കയുടെ പോഷകഗുണമേന്മയുടെ സാക്ഷി പത്രമാണ്,
പേരക്കയ്ക്ക് പോഷക ഗുണം മാത്രമല്ല , ഒൌഷധ ഗുണം കൂടി ഉണ്ടെന്നാണ് ആയുര്വേദം അനുശാസിക്കുന്നത്. നാരുകള് അഥവാ ഫൈബര് വളരെ ഉയര്ന്ന തോതില് ഉള്ളതു കൊണ്ട് മല ശോധനയ്ക്കും ഒരു ഉത്തമ ഒൌഷധമായി ഈഫലവര്ഗ്ഗത്തെ പ്രയോജനപ്പെടുത്താം.ദഹനേന്ദ്രിയപ്രക്രിയകളേ ക്രമവും ത്വരിതവുമാക്കാന് പേരയ്ക്കക്കും അതിന്റേ തളിരിലയ്ക്കും കഴിയും പേരക്ക കഴിച്ചാല് ഉദര ശുദ്ധീകരണത്തിന് മറ്റൊന്നും ചെയ്യേണ്ടതില്ല.
ഇനി വിര ശല്യ മുണ്ടായാലും മരുന്നു വാങ്ങേണ്ടതില്ല, അതിനും പേരക്ക കഴീച്ചാല് മതി.പഴുത്ത പേരക്കയുടെ നീരെടുത്ത്പാലില് കലര്ത്തി ഉപയോഗിച്ചാല് നല്ലൊരു അയണ് ടോണിക്കിന്റെ ഫലം ചെയ്യും, ഇത് നിത്യവും ഓരോ ഗ്ലാസ്സ് കുടിക്കുന്നതു ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കും.
ശരീരത്തില് എവിടെയെങ്കിലും മുറിവുണ്ടായാല് പേരയുടെ ഏതാനും ഇലകള് എടുത്തരച്ച് കുഴമ്പുണ്ടാക്കി പുരട്ടിയാല് മതി. വ്രണങ്ങള് പെട്ടെന്ന് തന്നെ കരിഞ്ഞുണങ്ങും
ശരീരത്തിന്റെ അമിത വണ്ണം കുറയ്ക്കാന് വളരെയധികം ബുദ്ധിമുട്ടുന്നവര് പതിവായി പേരക്ക കഴിച്ചാല് പ്രശ്നം ഒഴിവായിക്കിട്ടും
.
പേരക്കയില് ലൈക്കോപിന് എന്ന ആന്റീ ഓക്സിഡ്ന്റ്. അടങ്ങിയിരിക്കുന്നു ഇത് കാന്സര് പ്രതിരോധത്തിന് സഹായകമാണ് കൂടാതെ ഏകദേശം 165ഗ്രാം ഭാരമുള്ള പേരക്കയില് നിന്ന് മനുഷ്യശരീരത്തിന് ഒരുദിവസത്തെക്കാവശ്യമായ പൊട്ടാസ്യത്തിന്റേ 20 ശതമാനത്തോളം ലഭിക്കുന്നു. ഉയര്ന്ന രക്ത സമ്മര്ദ്ദം കുറക്കുവാന് പേരക്കയ്ക്കുള്ള കഴിവ് ഒന്നു വേറേ തന്നെയാണ്
ഇത്രയേറെ പോഷക സമ്പന്നമായ പേരക്ക നിങ്ങളുടെ വീട്ടു തൊടിയിലും ഇന്നു തന്നെ സ്ഥാനം പിടിക്കട്ടെ.

Malayalam
-->