ചേന

ചേന (Elephant Foot Yam)

Chena

 

ശാസ്ത്രനാമം     : അമോര്ഫോഫാലസ്സ് പെയ്നിഫോളിസ്

സ്വദേശം        : ഇന്ത്യ,ഫിലിപെന്‍സ്,ശ്രീലങ്ക

വര്‍ഗ്ഗം          : കിഴങ്ങ്

ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്ഗ്ഗതത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്ന്ന്  ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച്‌ മാസങ്ങളാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.

നടീല്‍ രീതിയും വളപ്രയോഗവും

Planting

 

60x60x45cm വലിപ്പമുള്ള കുഴികളെടുത്ത്,1kg യില്‍ കുറയാത്ത കഷ്ണങ്ങളാക്കി ചാണകത്തില്‍ മുക്കി ഉണക്കുക.ശേഷം 3kg ചാണക- പൊടി,2kg ആട്ടിന്‍ കാഷ്ടം,200gm എല്ലുപൊടി,50gm കുമ്മായം എന്നിവ ഇട്ട് ചേന കുഴികളില്‍ വയ്ക്കണം.ഉണങ്ങിയ ഇലകളിട്ട് കുഴികള്‍ മൂടണം. നട്ട് 30 ദിവസത്തിനകം മുളപൊട്ടുന്നു.മുള പൊട്ടുന്ന സമയത്ത് രണടാം വളപ്രയോഗം.

  • 250gm കടല പിണ്ണാക്ക്
  • 250gm വേപ്പിന്‍ പിണ്ണാക്ക്
  • 1kg ചാരം
  • 500gm ആട്ടിന്‍ കാഷ്ടം

എന്നിവ തടത്തില്‍ വേര് പൊട്ടാതെ കൂട്ടി കലര്‍ത്തുക ചവറുകള്/ഉണങ്ങിയ ഇലകള്‍ ഇട്ട് മൂടുക.എല്ലാ 30 ദിവസം കൂടുമ്പോഴും ജീവാമൃതം  ഒഴിച്ച് കൊടുക്കുക.45 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ വളങ്ങള്‍ നല്‍കി കൊണ്ടിരിക്കുക.ശരാശരി 7-8kg വരെ വിളവു ചേനയില്‍ നിന്ന് ലഭി ക്കുന്നു.ചേനത്തടങ്ങള്‍ പഴുത്തുണങ്ങുന്ന സമയത്ത് വിളവെടുക്കവുന്നതാണ്. ചേനയില്‍(കോശങ്ങളില്‍) അടങ്ങിയിരിക്കുന്ന കാത്‌സ്യം ഓക്സലെറ്റ് ക്രിസ്റ്റലുകളാണ് ചൊറിച്ചിലുണ്ടാക്കുന്നത്.

മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.

ചേന ഇനങ്ങള്‍

പേര്

ശരാശരി വിളവ്‌ ടണ്‍/ഹെ.

മൂപ്പ്

  1. ശ്രീ പത്മ

42

8 -9 മാസം

  1. ശ്രീ ആതിര

40.5

9-10 മാസം

 

Malayalam
-->