Effect of Sun & Moon in Farming

സൂര്യനും ചന്ദ്രനും കൃഷിയില്‍

 

 

സൂര്യന്‍ സസ്യങ്ങളുടെ വളര്‍ച്ചയെയും  ചന്ദ്രന്‍ ജലാംശത്തിനെയും സ്വാധീനിക്കുന്നു. ഗ്രഹങ്ങളുടെ സ്ഥാനം,ചലനം ഒറ്റയ്ക്കും കൂട്ടായും വളര്‍ച്ച, ഊര്‍ജ്ജം എന്നിവയെ സ്വാധീനിക്കുന്നു.

സൂര്യന്‍റെ ഭ്രമണമനുസരിച്ചു  ചന്ദ്രനില്‍ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് അനുസരിച്ച് ചന്ദ്രന്‍റെ  ആകൃതിയില്‍ വ്യത്യാസം വരുന്നു.

നേരിയ ചന്ദ്രക്കലയില്‍ നിന്ന് പൂര്‍ണ്ണ ചന്ദ്രനാകുന്ന ഇടവേള 29.5 ദിവസമാണ്. പൂര്‍ണ്ണ ചന്ദ്ര സമയത്തിന് വെളുത്ത പക്ഷമെന്നും , നേരിയ ചന്ദ്രക്കല  വരുന്ന അവസ്ഥയ്ക്കു കറുത്ത പക്ഷമെന്നും പറയാം,

വെളുത്ത പക്ഷത്തിന്‍റെ തുടക്കത്തില്‍ അതായതു 48 മണിക്കൂര്‍ മുന്‍പ് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ അളവ് കൂടുകയും സസ്യകോശങ്ങളുടെ വിഘടനം വളരെ വേഗത്തില്‍ നടക്കും.

ആയതിനാല്‍ ഈ സമയത്ത് വിത്ത്‌ നടാനുള്ളസമയമാണ്. കീടങ്ങളുടെ ആക്രമണത്തെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം സ്വീകരിച്ചു വിലവിറക്കാന്‍ പറ്റിയ സമയം ഇതിനാല്‍ ഇതാണ്.

കറുത്ത പക്ഷ സമയത്ത് ചന്ദ്രന്‍ സൂര്യനോട് ഏറ്റവും അടുത്തിരിക്കുന്ന സമയമാണ്.അന്തരീക്ഷത്തില്‍ ജലാംശം(ഈര്‍പ്പം) കുറഞ്ഞ സമയത്ത് വിളവിറക്കരുത്. ജലാംശം കുറഞ്ഞ സമയത്ത് മരം മുറി ദുഷ്കരമായതിനാല്‍ ഈ  പ്രക്രിയകള്‍ പാടില്ല.

28 ദിവസം  കൂടുമ്പോള്‍ ചന്ദ്രനും ശനിയും ഭൂമിയുടെ എതിര്‍ ദിശയില്‍ വരുന്നു ഭൂമിക്കു ഏറ്റവും കൂടുതല്‍ ശക്തി ലഭിയ്ക്കുന്നത് ഈ സമയത്താണ്. ചന്ദ്രന്‍ കാത്സ്യം നല്‍കി സസ്യവളര്‍ച്ചയെ സഹായിക്കും പോലെ ശനി മണ്ണ് വഴി വേര്,കായ് എന്നിവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.വിത്ത് നടീല്‍,ഞാറു നടീല്‍ ഈ സമയത്ത് ഉത്തമാമാകും.

Malayalam
-->