പശു

Cow

 

 

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • കന്നുകുട്ടികളുടെ വയറിളക്കത്തിന് മാതലപ്പഴത്തിന്‍റെ തൊലി ഉണക്കി പൊടിച്ച് കൊടുക്കുന്നത് നല്ലതാണ്.
 • കിടാക്കള്‍ക്ക്  വിരയിളക്കാന്‍ അടയ്ക്ക പൊടിച്ച്‌ കൊടുത്താലും മതി.
 • കിടാവിന്‍റെ  കണ്ണില്‍ മലം വരുന്നതിനു കരയാമ്പു,ശംഖുപുഷ്പത്തിന്‍റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് എന്നിവ കലര്‍ത്തി  കണ്ണില്‍ ഒഴിയ്ക്കുക.
 • കിടാക്കള്‍ക്ക് വയറിളക്കത്തിന്  കടുംചായയില്‍ നാരങ്ങാനീര് കലര്‍ത്തി കൊടുക്കുക.
 • പശുക്കുട്ടിക്കു വിരശല്യം പോകാന്‍ പപ്പായ വിത്തും പഞ്ചസാരയും കൂടി അരച്ചു കൊടുക്കുക.രണ്ടും ഓരോ ടേബിള്‍  സ്പൂണ്‍ വീതം എടുക്കുക.
 • കുളമ്പ് ദീനം പോവാന്‍  കുളമ്പില്‍ തുരിശു പൊടിച്ചിടുക.
 • അത്തിയില  പച്ചമഞ്ഞളില്‍ ചേര്‍ത്തരച്ചു കുഴമ്പാക്കിയത് പുരട്ടിയാല്‍ കാലികളിലെ മുരിവുണങ്ങും.
 • പശുവിന്‍റെ ദഹനക്കുറവിനു പുല്‍ത്തൈലം നാലോ ആറോ തുള്ളി വീതം കൊടുക്കുക.
 • പശുവിനു വിരയിളക്കാന്‍ നൂറു ഗ്രാം പപ്പായ വിത്ത് ഒരു  ലിറ്റര്‍ വെള്ളത്തില്‍ അരച്ചുകലക്കിയത് കൊടുക്കുക.
 • കന്നുകാലികളുടെ വ്രണങ്ങള്‍  പഴുത്താല്‍ പുഴുക്കൊല്ലിയുടെ ഇല അരച്ചു മുറിവില്‍ കടത്തി വിടുക.
 • പശുവിന്‍റെ അകിട് വീക്കത്തിന് നിലനാരകത്തിലയും പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടുക.
 • പശുക്കള്‍ക്ക് മറുപിള്ള പുറത്താകാന്‍ തോണ്ടിയുടെ ഇല ധാരാളമായി കൊടുക്കുക.
 • ചെന  പിടിക്കാന്‍- കടല മുളപ്പിച്ച് തീറ്റയില്‍ ചേര്‍ത്ത് കൊടുക്കുക.
 • പാല് കൂടാന്‍- എള്ള് നന്നായിട്ട് അരച്ച് കഞ്ഞിയില്‍ ചേര്‍ത്തു നല്‍കുക.
 • കന്നുകാലിയ്ക്ക് പാമ്പ് കടിയേറ്റാല്‍ അവയെ നടക്കാന്‍ അനുവദിയ്ക്കുക.
Malayalam
-->