Folklore On Vegetable Cultivation Part 4

പച്ചക്കറിയിലെ ചില നാട്ടറിവുകള്‍ - 4

 

Folklore

  • പച്ചക്കറികള്‍ ഉപ്പ് ലായനി ഉപയോഗിച്ച് ഉപചാരം  ചെയ്താല്‍ ഉണക്കി സൂക്ഷിക്കാവുന്നതാണ്
  • എല്ലാ പച്ചക്കറി വിത്തും പച്ച വെള്ളത്തില്‍ 12  മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം മാത്രം വിതയ്ക്കുക കിളിര്‍പ്പ് ശതമാനം കൂടും.
  • പച്ചക്കറിച്ചെടികളുടെ വിത്തിന്‍റെ ഭാരത്തിനു സമം മണ്ണു മാത്രം ഇട്ടു കൂടുക.
  • സോയാബീന്സ് ആണ് ഏറ്റവും  കൂടുതല്‍ പോഷകമൂല്യമുള്ള പച്ചക്കറി.
  • പച്ചക്കറികളില്‍ തണ്ടു തുരപ്പന്‍റെ ഉപദ്രവം  ഉണ്ടെങ്കില്‍ സോപ്പു  വെള്ളത്തില്‍ മീനെണ്ണ കലര്‍ത്തി തളിക്കുക.
  • പച്ചക്കറി കൃഷി ചെയ്ത പാടത്ത് അടുത്ത കൃഷി നെല്ലാക്കുന്ന പക്ഷം വിളവ് കൂടിയിരിക്കും.
  • പീച്ചില്‍ ചുരയ്ക്കാ എന്നിവയുടെ  കായ്കള്‍ നന്നായി ഉണക്കി വിത്ത് കായ്ക്കുള്ളില്‍  കിലുങ്ങാന്‍  തുടങ്ങുമ്പോള്‍ വിത്തിനായി വിളവെടുക്കാം.
  • പച്ചക്കറികളിലെ കീടബാധ  ഒഴിവാക്കാന് നന്നായി പച്ചവെള്ളത്തില്‍ കഴുകുക. തുടര്‍ന്ന്  രണ്ട് ശതമാനം വീര്യമുള്ള ഉപ്പു വെള്ളത്തിലോ വിനാഗിരിയിലോ കഴുകുക. തന്മൂലം വിഷാംശം 20- 60% കുറയ്ക്കാം
  • വിളവെടുത്ത പച്ചക്കറികള്‍ ചന്തയിലേക്കു അയക്കുന്നതിനു മുമ്പ് വെള്ളം തളിച്ച് വാഴയില കൊണ്ട് മൂടി സൂക്ഷിക്കുക.
  • പച്ചക്കറി സസ്യങ്ങള്‍ പൂവണിഞ്ഞതിനു ശേഷം  കീടനാശിനികള്‍ കഴിവതും ഒഴിവാക്കുക.
  • ഇലകളില്‍ മഞ്ഞു  തുള്ളികള്‍ ധാരാളമായി കാണപ്പെടുന്ന അവസരങ്ങളിലും കാറ്റ് ശക്തിയായി വീശുന്ന അവസരങ്ങളിലും മരുന്ന് തളിക്കാതിരിക്കുക.
  • പച്ചക്കറി തോട്ടങ്ങളിലെ കളകള്‍ പിഴുതു മാറ്റി പുത ഇടുക. വേരില്‍ നിന്നും പോട്ടിക്കിളിര്‍ക്കാതിരിക്കാന്‍  കളകള്‍ നിന്നിടത്ത് തുരിശിന്‍റെ ഒരു ഗാഢ ലായനി ഒഴിക്കുക .
  • സൂര്യ കാന്തി വിത്തുകള്‍ നടുന്നതിനു മുമ്പ്  വിത്തുകള്‍ പുളിച്ച  മോരില്‍ ഒരു രാത്രി ഇട്ടു വച്ചതിനു ശേഷം ഉണക്കുക തന്മൂലം വിതച്ചു കഴിഞ്ഞാല്‍  വിത്തുകള്‍ ദ്രുതഗതിയില്‍ മുളച്ച് കരുത്തോടെ വളരുന്നു. വിളവും മികച്ചതായിരിക്കും
  • കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകള്‍, കടലാസു  കഷണങ്ങള്‍, തുണി കഷണങ്ങള്‍, തടി  കഷണങ്ങള്‍, ചാക്കു  കഷണങ്ങള്‍, ഉമി, തവിട്, പതിര്, വൈക്കോല്‍, കുളത്തിലെ  പായല്‍, ജല  സസ്യങ്ങള്‍,  പച്ചിലകള്‍, തീപ്പട്ടിക്കമ്പനിയിലെ അവശിഷ്ടങ്ങള്‍, ചകിരിച്ചോറ്, തൊണ്ട്, ഓലമടല്‍, പച്ചക്കറി മാര്ക്കങറ്റിലെ അവശിഷ്ടങ്ങള്‍ തുടങ്ങി മണ്ണില്‍ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം..
  • തീരെ ചെറിയ വിത്തുകള്‍  വിതക്കുമ്പോള്‍ പറന്നു  പോകാതിരിക്കാന്‍ ചാരവുമായി കൂട്ടിയിളക്കി വിതക്കുന്നതണ് നല്ലത്.
  • കൂടുതലുണങ്ങുകയോ ഉണക്കു തീരെ കുറഞ്ഞു പോകുകയോ  ചെയ്‌താല്‍ വിത്ത് കെട്ടു പോകും
  • മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം
  •  

Malayalam
-->