Folklore On Vegetable Cultivation Part 2

Folklore On Vegetable Cultivation 2nd Part

പച്ചക്കറിയിലെ ചില നാട്ടറിവുകള്‍ - 2

  1. ഒരു വീപ്പക്കുള്ളില്‍ കൃഷി സ്ഥലത്ത് പൊഴിഞ്ഞു വീഴുന്ന ചപ്പ് ചവറുകളും മറ്റ് ജൈവ വസ്തുക്കളും നിക്ഷേപിക്കുക. അതിനു ശേഷം വീപ്പ നിറയെ വെള്ളം ഒഴിക്കുക. ഈ ജൈവ വസ്തുക്കള്‍ അഴുകാനായി രണ്ടാഴ്ച വയ്ക്കുക. ഈ അഴുകിയ വളം ഇരട്ടി വെള്ളം ചേര്ത്ത്  ചെടികളുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചു കൊടുത്താല്‍ ധൃത ഗതിയില്‍ ചെടികള്‍‍ വളരും ഇത് പച്ചക്കറികള്‍‍ക്ക് നല്ല വളമാണ് ഇതില്‍ അല്പ്പംച വേപ്പിന്‍ പിണ്ണാക്കുകൂടെ ചേര്ത്തു് തളിച്ചാല്‍ കീടനാശിനിയായും പ്രയോജനപ്പെടുന്നു.
  2. മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം
  3. രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്ത്തി യാല്‍ ദീര്ഘുകാലം വിളവെടുക്കാം.
  4. കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായില്‍ ജലാംശം കൂടും അങ്ങനെ വന്നാല്‍ സൂക്ഷിപ്പ് മേന്മ കുറയും.
  5. പച്ചക്കറികളില്‍ മൊസൈക്ക് രോഗം  ഉണ്ടായാല്‍ അവയെ രക്ഷപ്പെടുത്തുക അസാധ്യമാണ്.
  6. കിഴങ്ങു വര്ഗ്ഗ വിളകളുടെ വിളവെടുപ്പിനു ശേഷം അവശിഷടങ്ങള്‍ മണ്ണില്‍ തന്നെ ഉഴുതു ചേര്ക്കു ക. മണ്ണിന്റെ വളക്കൂറ് നിലനിര്ത്താം .
  7. കായം വെളുത്തുള്ളി ഇവ തുല്യ അളവില്‍ ചേര്ത്ത്  അരയ്ക്കുക. പിന്നീട് ഇവ നന്നായി യോജിപ്പിച്ച് വെള്ളത്തില്‍ കലക്കി അരിച്ച് പച്ചക്കറികളില്‍ തളിക്കുക കീടശല്യം ഒഴിവാകും.
  8. വെള്ള പ്ലാസ്റ്റിക് ചാക്കില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്താല്‍ എലി ശല്യം ഉണ്ടാവുകയില്ല.

 

                                      തുടരും.........

Malayalam
-->