Folklore On Vegetable Cultivation 3rd Part

പച്ചക്കറിയിലെ ചില നാട്ടറിവുകള്‍ - 3

 

Folklore On Vegetable Cultivation 2nd Part

  1. തകരയിലക്കഷായം പച്ചക്കറികളില്‍  തളിച്ചാല്‍ ഉപദ്രവകാരികളായ പുഴുക്കളേയും കീടങ്ങളേയും നശിപ്പിക്കാം.

  2. ഒരു പിടി അരിത്തവിടില്‍ , പത്തു ഗ്രാം ശര്‍ക്കര നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക  ഇതില്‍ അഞ്ചുഗ്രാം  സെവിന്‍ ചേര്ത്ത്  ഇളക്കിയ ശേഷം മിശ്രിതം ചിരട്ടയിലാക്കുക ഈ കെണി കൃഷിസ്ഥലത്ത് പലയിടത്തായി വച്ചാല്‍ കട്ടപ്പുഴുക്കളെ നശിപ്പിക്കാം

  3. മഴക്കാലത്ത് പച്ചക്കറിച്ചെടികള്ക്ക്  ചുവട്ടില്‍ ഇലകളോ ചവറോ കൊണ്ട് പുതയിടുക. വളര്ച്ച മന്ദഗതിയാകാതെ തടയാനാകും.

  4. പച്ചക്കറികളിലെ കീട ശല്യം ഒഴിവാക്കാന്‍ സോപ്പുവെള്ളവും പുകയിലെ സത്തും ചേര്ത്തുംപയോഗിക്കുക.

  5. കായം വെളുത്തുള്ളി കാന്താരിമുളക് ഇവ സമം ചേര്‍ത്ത് അരച്ചുകലക്കിയ വെള്ളം അരിച്ചെടുത്ത് പച്ചക്കറികളില്‍  തളിച്ചാല്‍ കീടബാധ തടയാം.

  6. പച്ചക്കറി കൃഷിയില്‍ കായ്കള്ക്ക് ഇളം  പ്രായത്തില്‍ തന്നെ പ്ലാസ്റ്റിക് സഞ്ചിക്കൊണ്ട് ഉറയിടുന്നതിനാല്‍ കായീച്ച ശല്യം ചെറുക്കാനാകും

  7. പച്ചക്കറികളുടെ ചീഞ്ഞ കായകള്‍ എരിതീയിലിട്ട് കത്തിച്ച് കളയുക. അവയിലുണ്ടായേക്കാവുന്ന പുഴുക്കളും നശിക്കുന്നു.

  8. പച്ചക്കറികള്‍ നടാനുദ്ദേശിക്കുന്ന സ്ഥലം കരിയില ഇട്ട് ചുടുന്ന പക്ഷം ചെടികളെ ബാധിക്കുന്ന വാട്ട രോഗത്തിന്റെ അണുക്കള്‍ നശിച്ചു കൊള്ളും.

  9. വെണ്ട, വഴുതന, പയര്‍  ചെടികളില്‍ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന ചെറിയ ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഒരു കഷണം ശര്‍ക്കര ( 10 ഗ്രാം) വെള്ളത്തില്‍ നനച്ച് എടുക്കുക. ഇത് ഒരു ചിരട്ടക്കുള്ളില്‍ തേച്ചുപിടിപ്പിക്കുക. ചിരട്ടയില്‍ ആകമാനം ചിതറി വീഴത്തക്കവണ്ണം ഒരു നുള്ള് ഫുറഡാന്‍ തരികള്‍ വിതറുക. ചിരട്ട ഉറുമ്പിന്‍‍ കൂടുകള്‍ക്ക് സമീപത്തായി മാറി മാറി വയ്ക്കുക. ഉറുമ്പുകള്‍ ശര്ക്കര തിന്ന് ചത്തുകൊള്ളും.

തുടരും.........

Malayalam
-->