Folklore on Vegetable Cultivation

പച്ചക്കറിയിലെ ചില നാട്ടറിവുകള്‍ - 1

Folklore on Vegetable Cultivation

 

  1. പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം
  2. പച്ചക്കറിക്കൃഷിക്ക് പൊട്ടാഷ് വളം വളരെ പരിമിതമായി മാത്രം ഉപയോഗിക്കുക.
  3. പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്ക്കുന്നപക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക
  4. മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
  5. പച്ചക്കറികള്‍ വേവിച്ച വെള്ളം കളയാതെ വച്ചിട്ട് തണുത്ത ശേഷം അത് പച്ചക്കറികള്ക്ക്  തന്നെ ഒഴിച്ചു കൊടുക്കുക. ചെടികള്‍ തഴച്ച് വളരും. കായ് ഫലം കൂടും
  6. പച്ചക്കറി കൃഷിയെ പന്നിയെലി തുരപ്പനെലി ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ തടത്തിനു ചുറ്റും തലമുടി വിതറുക.
  7. പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന്  വറ്റല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
  8. പച്ചക്കറിച്ചെടികളുടെ വാട്ടരോഗം തടയുന്നതിന് തലേ ദിവസത്തെ കഞ്ഞിവെള്ളം സൂക്ഷിച്ചു വച്ചിട്ട് ഒഴിച്ചു കൊടുക്കുന്നത് പ്രയോജനപ്രദമാണ്.
  9. പച്ചക്കറികള്‍ അരിഞ്ഞ ശേഷം അല്പ്പം ഉപ്പും കൂടി ചേര്‍ത്ത്  വെള്ളത്തില്‍ കഴുകിയാല്‍ കീട നാശിനികളുടെ വിഷാംശം തീര്‍ത്തും ഇല്ലാതാകും.        
  10. പച്ചക്കറിത്തോട്ടത്തില്‍ ബന്ദിച്ചെടി നട്ട് വളര്‍ത്തിയാല്‍ കീടങ്ങള്‍ താനേ അകന്നു പോകും.
  11. പച്ചക്കറി നടുന്നതിനുമുമ്പ് ഓരോ കുഴിയിലും ചപ്പുചവറുകളിട്ട് കത്തിക്കുക. ഉപദ്രവകാരികളായ ഒട്ടേറെ കൃമികീടങ്ങള്‍ നശിച്ചുകൊള്ളും.                                                                                                                                                                                                                                             തുടരും.........

Malayalam
-->