പയര്‍ കൃഷിയിലെ ചില നാട്ടറിവുകള്‍

Long Beans

വിത്തിനായി സൂക്ഷിച്ചു വയ്ക്കുന്ന പയര്‍ കുത്തിപ്പോകാതിരിക്കാന്‍ എണ്ണ പുരട്ടി വയ്ക്കുക

പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും

രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം

പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക

പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴു ശല്യവും കുറയും.

പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാം.

പയര്‍ വിളകളില്‍ മണ്ഡരികളുടെ ഉപദ്രവം കുറയ്ക്കാന്‍ പഴകിയ വെളുത്തുള്ളി സത്ത് പ്രയോജനപ്രദമാണ്.

അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും.

പയര്‍ വിത്ത് സംഭരിക്കുമ്പോള്‍ കശുവണ്ടിയുടെ പൊളിച്ച തോടുകള്‍ കൂടി വിത്തിനോടൊപ്പം ഇട്ടുവയ്ക്കുക. കശുവണ്ടി തോടിലുള്ള എണ്ണയുടെ ഗന്ധം കീടങ്ങള്‍ക്ക് അരോചകമാണ്. അവ വിത്തിനെ ബാധിക്കാതെ ഒഴിഞ്ഞു കൊള്ളും

രോഹിണി ഞാറ്റുവേലയില്‍ പയര്‍ നട്ടാല്‍ നല്ല വിളവു ലഭിക്കുമെന്നു അനുഭവം.

മൂന്നാം വിളയായി പാടങ്ങളില്‍ പയര്‍ കൃഷി ചെയ്യുമ്പോള്‍ പുഴു ശല്യം വലിയ പ്രശ്‌നമാണ്. അതിനു പരിഹാരമായി ആടലോടകം, പൊങ്ങ് എന്നിവയുടെ ഇലകള്‍ അഞ്ചി കിലോഗ്രാം വീതം കല്ലില്‍ ചതച്ച് സത്തെടുക്കുക. ഈ സത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ലായിനി ഒന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെയെടുത്ത് കൂടുതല്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പയറിനു തളിക്കുക. പുഴു ശല്യം ഒഴിവാക്കാം.

പുതിയ മണ്‍കലം വാങ്ങി അതില്‍ ഗോമൂത്രം നന്നായി പുരട്ടുക. കലം ഒരു ദിവസം തണലിലും പിറ്റേന്ന് വെയിലിലും വച്ച് ഉണങ്ങുക. ഈ കലത്തില്‍ പയറു വര്‍ഗ്ഗത്തില്‍ പെട്ട ഏതു വിത്ത് 60 ദിവസം ഇട്ടുവയ്ക്കാം കേടു വരികയില്ല.

പയറിന്റെ മൊസൈക്ക് രോഗം പടരുന്നത് വിത്തു വഴിയാണ്

അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും.

പാവല്‍, പടവലം, കുമ്പളം, വെള്ളരി, മത്തന്‍ ഇവയുടെ പഴുത്ത കായ്കള്‍ മുറിച്ച് വിത്തടങ്ങിയ മാംസളഭാഗം ( ചോറ്) മാറ്റി പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. പുളിച്ചു പതഞ്ഞ ദ്രാവകം പിറ്റേന്ന് നന്നായി കലക്കി , വെള്ളത്തില്‍ കഴുകി അടിയില്‍ അടിഞ്ഞ വിത്ത് ശേഖരിച്ച് ഉണക്കുക. കൂടുതല്‍ വിത്ത് വേണ്ടി വരുമ്പോള്‍ ഇപ്രകാരമാണ് ചെയ്യേണ്ടത്.

ഉണങ്ങിയ ആറ്റു മണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കാതിരിക്കും. വത്തല്‍ മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീടശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുള നശിക്കുകയുമില്ല.

പയര്‍ പൂവിടുന്നതിനു മുന്‍പ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിര്‍ത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക. ഇതുമൂലം കായ്പിടിത്തം കൂടും. പയറില കറിവയ്ക്കാനും കഴിയും.

പയര്‍ കൃഷിയില്‍ എരി പന്തല്‍ വലിക്കുന്നതാണ് ആദായകരവും കൂടുതല്‍ വിളവു നല്‍കുന്നതും.

പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.

പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.

 

പയര്‍ കൃഷിയെ കുറിച്ച്  കൂടുതല്‍ അറിയുവാന്‍.... http://goo.gl/9TjJE1

Malayalam
-->