ചേനക്കാര്യം

                                          Yam

ചേന നടുന്നതിനു മുമ്പ് കുറുകിയ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം.

നടാനുപയോഗിക്കുന്ന ചേനക്കഷണത്തിനു കുറഞ്ഞത് ഒരു കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചേനച്ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.

ചേന, ചേമ്പ് എന്നിവ നടുമ്പോള്‍ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിയുടെ ഉപദ്രവം കുറയും.

ചേന നടുമ്പോള്‍ ചുവടൊന്നിന് 150 ഗ്രാം എല്ലുപൊടി കൂടി ചേര്‍ത്താല്‍ ചേന നന്നായി വേകും.

ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും.

ചേനക്കു വളമിടുമ്പോള്‍ ചാണകപ്പൊടിയോടൊപ്പം ലേശം കുമ്മായവും കൂടി ചേര്‍ക്കുക. ചേന നന്നായി വേകും

ചേനക്കണ്ണുകള്‍ ഞാറ്റടിയില്‍ വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് 750 ഗ്രാം വരെ തൂക്കമുള്ള നടീല്‍ ചേനകള്‍ ലഭിക്കും. അത് പിന്നീട് വിത്ത് ചേനയായി ഉപയോഗിക്കാം.

വിത്ത് ചേനയ്ക്ക് മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്. വിത്തു ചേന 40 ഡിഗ്രി സെത്ഷ്യസ് ചൂടില്‍ 45 ദിവസം വച്ചിരുന്നാല്‍ സുഷുപ്താവസ്ഥ 25- 30 ദിവസമായി കുറയും

ചേമ്പ്, ചേന, കാച്ചില്‍ എന്നിവ നന്നായി ചാരം പുരട്ടിയ ശേഷം ഈര്‍പ്പം കുറഞ്ഞതും വായു സഞ്ചാരമുള്ളതും ആയ മുറിയില്‍ കെട്ടിത്തൂക്കിയോ നിരത്തി വച്ചോ സൂക്ഷിക്കുക

ചേനയുടെ കിഴങ്ങ് കൂടാതെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. അവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വറുത്ത് ഉപ്പേരിയാക്കാം

ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും

ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിക്കളയുകയാണ് ചേനയുടെ ചോറിച്ചിലകറ്റാനുള്ള മാര്ഗം്

ചേന, ചേമ്പ് , കാച്ചില്‍ എന്നിവയാണ് കീടരോഗബാധ ഏറ്റവും കുറഞ്ഞ വിളകള്‍.

ചേനകൃഷിയെ കുറിച്ച് കൂടുതല്‍  അറിയാന്‍​ http://njattuvela.com/ml/content/%E0%B4%9A%E0%B5%87%E0%B4%A8 സന്ദര്‍ശിക്കുക

Malayalam
-->