ആര്‍ച്ചേലായനി (Archaebacterial Solution)

ഉല്‍പ്പാദന രീതി

ചാണകം – 20kg               

വെള്ളം – 200 Ltr

ശര്‍ക്കര – 3 kg

കടുക്കപ്പൊടി – 100 gm.

ഇരട്ടിമധുരം – 10 gm.

 

ചാണകം, ശര്‍ക്കര, വെള്ളം എന്നിവ നന്നായി ഇളക്കി ഒരു കണ്ടൈനറില്‍  ഇല്‍ വെയ്ക്കുക. അതിലേക്കു കടുക്കപ്പൊടി ഇട്ടു ഇളക്കുക. ഇരട്ടി മധുരം നന്നായി പൊടിച്ച്‌ 250 ml വെള്ളത്തില്‍  തിളപ്പിച്ചു ആറ്റിഎടുക്കുക. ഈ ആറ്റിയെടുത്ത മിശ്രിതം കൂടി ചേര്‍ത്ത് കണ്ടൈനര്‍ വായു കേറാത്ത  വിധത്തില്‍ അടയ്ക്കുക.

ഇതില്‍ മീഥെന്‍ എന്ന ഗ്യാസ് രൂപപ്പെടും. എല്ലാ ദിവസവും മൂടി ചെറുതായി തുറന്നു ഗ്യാസ്  പോവാന്‍ അനുവദിക്കുക.ലായനി 10  ദിവസത്തില്‍ തയ്യാറാവും. ലൈറ്റ്  ബ്രൌണ്‍  കളര്‍ കിട്ടും.

പ്രയോഗ രീതി

1  ലിറ്റര്‍  ലായനി 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് വേണം സ്പ്രേ ചെയ്യാന്‍. ചെടികളുടെ ചുവട്ടില്‍ ഒഴിക്കുക. സൂക്ഷ്മാണുക്കളുടെ വളര്‍ച്ചവേഗത്തിലാകും.ഇലകളില്‍ തളിക്കുന്ന പക്ഷം 15-20% വരെ വളര്‍ച്ച പ്രാപിക്കും.

Malayalam
-->