തെങ്ങ്

തെങ്ങ് - COCONUT

Coconut

ശാസ്ത്രനാമം : കൊക്കോസ് ന്യൂസിഫെറ

കുടുംബം: അരേസിയ

ജന്മദേശം: കൃത്യമായി അഭിപ്രായ ഐക്യമില്ല

ഇനങ്ങള്‍

 1. ഉയരം കൂടിയതെന്നും (നെടിയന്‍ - Tall)
 2. ഉയരം കുറഞ്ഞതെന്നും (കുറിയന്‍ - Dwarf)

 

മികച്ച നെടിയ ഇനങ്ങള്‍

പശ്ചിമ തിര നെടിയ ഇനം (West Coast Tall)

പൂര്‍വ്വ തിര നെടിയ ഇനം (East Coast Tall)

    6-10 വര്‍ഷം കൊണ്ട് പുഷ്പിക്കും.

    20-30  മീറ്റര്‍ വരെ നീളം

    80-100 വര്‍ഷം ആയുസ്സ്

ലക്ഷദ്വീപ് ഓര്‍ഡിനറി,ലക്ഷദ്വീപ് മൈക്രോ,ആന്ടമാന്‍ ഓര്‍ഡിനറി,ചന്ദ്രകല്പ,കേരചന്ദ്ര,കേരസഗര,കൊച്ചിന്‍ ചൈന,ജാവ,ഫിലിപ്പീന്‍സ് ഓര്‍ഡിനറി എന്നിവ ചിലത് മാത്രം.

മികച്ച കുറിയ ഇനങ്ങള്‍

    4-5 വര്‍ഷം കൊണ്ട് പുഷ്പിക്കും.

    8-10  മീറ്റര്‍ വരെ നീളം

    30-35 വര്‍ഷം ആയുസ്സ്

    ചാവക്കാട് ഓറഞ്ച്,ചാവക്കാട് പച്ച,മലയന്‍ പച്ച,മലയന്‍ മഞ്ഞ,ഗംഗ ബോണം എന്നിവയാണ് പ്രധാന ഇനങ്ങള്‍.

 

സങ്കരയിനങ്ങള്‍

കൃത്രിമ പരാഗണം നടത്തിയാണ് സങ്കരയിനം തെങ്ങുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

D*T(ഡി*ടി) സങ്കരയിനത്തില്‍ കുറിയഇനങ്ങള്‍(കുള്ളന്‍) ഇനമായ ഡ്വാര്‍ഫ്‌ മാതൃ വൃക്ഷം, നേടിയ ഇനമായ (T-  ഗോള്‍) പിതൃ വൃക്ഷം.

പുതിയ ഇനം തെങ്ങുകള്‍

പേര്

പൈതൃകം

ലക്ഷഗംഗ

ലക്ഷദ്വീപ് ഓര്‍ഡിനറി *ഗംഗാബോന്ദം

കേരഗംഗ

വെസ്റ്റ്‌ കോസ്റ്റ് ടോള്‍  * ഗംഗാബോന്ദം

അനന്തഗംഗ

ആന്‍ഡമാന്‍ ഓര്‍ഡിനറി  *ഗംഗാബോന്ദം

കേരശ്രീ

വെസ്റ്റ്‌ കോസ്റ്റ് ടോള്‍  *മലയന്‍ യെല്ലോ ഡ്വാർഫ്

കേര സൌഭാഗ്യ

വെസ്റ്റ്‌ കോസ്റ്റ് ടോള്‍ * സ്ട്രൈറ്റ്‌ സെട്ട്ലെമെന്‍റ്റ്  ആപ്രിക്കോട്ട്

കേര സാഗര

സെയ്ല്‍ഷേല്ല്സ് ഇനത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെ വികാസിപ്പിച്ചത്

ചന്ദ്ര സങ്കര

ചാവക്കാട് ഓറഞ്ച് ഡ്വാർഫ്  * വെസ്റ്റ്‌ കോസ്റ്റ് ടോള്‍

കേര സങ്കര

വെസ്റ്റ്‌ കോസ്റ്റ് ടോള്‍  * ചാവക്കാട് ഓറഞ്ച് ഡ്വാർഫ്

ചന്ദ്രലക്ഷ

ലക്ഷദ്വീപ് ഓര്‍ഡിനറി  * ചാവക്കാട് ഓറഞ്ച് ഡ്വാർഫ്

 

മാതൃ വൃക്ഷം  ലക്ഷണങ്ങള്‍

 1. ഉത്പ്പാദനത്തില്‍ സ്ഥിരത ഉണ്ടാവണം
 2. 20 വര്‍ഷത്തിനു മേല്‍ പ്രായം ഉണ്ടാവണം.
 3. പ്രതിവര്‍ഷം ആദായം തേങ്ങയില്‍ കുറയരുത്‌
 4. 30-40  ഓലകള്‍ വേണം
 5. കൊപ്രയുടെ(ചിരട്ട എടുത്തു കളഞ്ഞ നാളീകേരത്തിന്) 500gmല്‍ കൂടുതല്‍ ഭാരം ഉണ്ടായിരിക്കണം.

വിത്തുതേങ്ങയുടെ ശേഖരണവും സംഭരണവും

മാതൃ വൃക്ഷം  തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ ഡിസംബര്‍ മുതല്‍ മെയ്‌ വരെ തേങ്ങ സംഭരിക്കണം.

മെയ്‌-ജൂണ്‍ മാസം പാകി  തൈകള്‍ ആക്കണം

കയര്‍ കെട്ടി കുലകള്‍ ഇറക്കി (ക്ഷതം സംഭവിക്കാതിരിക്കാന്‍) , 60 ദിവസം തണുപ്പില്‍ വെച്ച് 8 cm വീതിയില്‍ നടാം.

ആറുമാസം കഴിഞ്ഞിട്ടും മുളയ്ക്കാത്ത വിത്തുകള്‍ ഒഴിവാക്കണം.

നല്ല തെങ്ങിന്‍  തൈകള്‍ എങ്ങിനെ തിരഞ്ഞെടുക്കാം.

 1. നേരത്തെ മുളച്ച , നല്ല വളര്‍ച്ചയുള്ളവ തിരഞ്ഞെടുക്കണം.
 2. പ്രായം : 10-12 മാസം
 3. കുറഞ്ഞത്‌ 6-8  ഓലകള്‍
 4. കോളര്‍ ഭാഗം (കണാടി) വണ്ണം 10-12cm

തൈകള്‍  തണലില്‍  സൂക്ഷിച്ചു ഉടന്‍ നടാം.തണ്ടിലോവേരിലോ പിടിച്ചു തൈ മണ്ണില്‍ നിന്നും മാറ്റരുത്.

നടീല്‍ രീതി

Planting

കളിമണ്‍ പ്രദേശം (കുറഞ്ഞ ജലാംശം)

                        1W*1H*1B മീറ്റര്‍ വലിപ്പമുളള  കുഴികള്‍

മണല്‍ പ്രദേശം

                        0.75 W*0.75H*0.75 B മീറ്റര്‍ വലിപ്പമുളള  കുഴികള്‍

അടിയില്‍ പാറയുള്ള – എക്കല്‍ മണ്ണ്‍ നിറഞ്ഞ പ്രദേശം

                         1.2W*1.2H*1.2B മീറ്റര്‍ വലിപ്പമുളള  കുഴികള്‍

 

മധ്യഭാഗത്ത് തെങ്ങിന്‍  തൈകള്‍ നടുക. തൈകള്‍ നടുന്നതിന് മുന്‍പ് ചാണകപ്പൊടി,ചാരവും, അയഞ്ഞ മണ്ണും ചേര്‍ത്ത് 60 cm വരെ നിറയ്ക്കണം.

ചുവട്ടിലുള്ള തേങ്ങയുടെ മുകള്‍ഭാഗം താഴ്ന്നിരിക്കണം.

നടീല്‍ അകലം

        നേടിയ ഇനം -  7 – 7.5  മീറ്റര്‍

        കുറിയ ഇനം -  6 – 6.5  മീറ്റര്‍

 

തൈകള്‍ നട്ട് മൂന്നു മാസത്തിനു ശേഷം 2kg ചാരം,200 gm എല്ലുപൊടി 200gm വേപ്പിന്‍പിണ്ണാക്ക്

ഒന്നാം വര്‍ഷം

       3-4 kg ചാണകം, 1  ലിറ്റര്‍ ജീവാമൃതം,മഴക്കാലത്ത് 1-2 kg ചാരവും നല്‍കുക,200gm എല്ലുപൊടി.

രണ്ടാം വര്‍ഷം

       2kg ചാരം,4 kg ചാണകം, 200gm വേപ്പിന്‍പിണ്ണാക്ക്, 250gm കടലപിണ്ണാക്ക്, 1  ലിറ്റര്‍ ജീവാമൃതം,200gm എല്ലുപൊടി.

3-5 വര്‍ഷം

       10 kg ചാണകം, 4kg ചാരം, 500gm വേപ്പിന്‍പിണ്ണാക്ക്,  500gm കടലപിണ്ണാക്ക്, 500gm എല്ലുപൊടി.

തടങ്ങള്‍ വലുതാക്കികൊണ്ടിരിക്കണം.

പച്ചില വളച്ചെടികള്‍  തെങ്ങിന്‍ തടത്തിലും ഇടസ്ഥലത്തും വളര്‍ത്തി സെപ്റ്റംബര്‍ മാസം പൂവിടുന്നതോടുകൂടി പറിച്ചു മണ്ണില്‍ ചേര്‍ക്കാവുന്നതാണ്.

പുളിരസമുള്ള മണ്ണില്‍ ഒരു തെങ്ങിന്1kg എന്ന തോതില്‍ കുമ്മായം(കക്ക) നല്‍കാവുന്നതാണ്.

രാസാവളങ്ങളോടൊപ്പം ഒരിക്കലും കുമ്മായം ചേര്‍ക്കരുത്. രാസവള പ്രയോഗത്തിന് രണ്ടാഴ്ച മുന്‍പ് കുമ്മായം ചേര്‍ത്തിരിക്കണം.

കാലവര്‍ഷാരംഭത്തില്‍ (മെയ്‌-ജൂണ്‍) തെങ്ങിന്‍റെ ചുവട്ടിലുള്ള മണ്ണ് 3 ഇഞ്ച്‌’ കനത്തില്‍ മാറ്റി

-500 ഗ്രാം എല്ലുപൊടി

-500gm വേപ്പിന്‍പിണ്ണാക്ക്

-500gm കടലപിണ്ണാക്ക്

5kg ചാരം എന്നിവ കലര്‍ത്തി 15-20kg ചപ്പു ചവറുകള്‍ ഇട്ടു അതിന്‍റെ പുറത്തു 20kg പച്ചചാണകം വിതറുക

തുലാവര്‍ഷം (സെപ്റ്റംബര്‍-ഒക്ടോബര്‍)

മണ്ണ് ഇളക്കി

-500 ഗ്രാം എല്ലുപൊടി

-500gm വേപ്പിന്‍പിണ്ണാക്ക്

-1kg ഉപ്പ്

4kg ചാരം എന്നിവ നല്‍കുക

തുടര്‍ന്ന്‍ വര്‍ഷങ്ങളില്‍ തുടരുക

ശത്രു കീടങ്ങള്‍

Insects

മണ്ഡരി

കാരററ്റിന്റെ ആകൃതിയുള്ള 4 കാലുള്ള ജീവികളാണ് മണ്ഡരികള്‍.മച്ചിങ്ങയുടെ ഉള്ളില്‍ ഇവ കാണപ്പെടുന്നു.താഴെ വീഴുന്ന മച്ചിങ്ങകള്‍ നശിപ്പിക്കുക. തെങ്ങിന്‍റെ മണ്ടയിലെ കരിക്കുലകള്‍ ചൂട്ട്,ഉണങ്ങിയ കൊതുംബുകള്‍ മാറ്റി വൃത്തിയാക്കുക.2% വീര്യമുള്ള വേപ്പെണ്ണ/വെളുത്തുള്ളി മിശ്രിതം 1-1.5  ലിറ്റര്‍ തളിക്കുകകാലവര്‍ഷത്തിനു മുന്‍പും ശേഷവും ഇടയ്ക്കും തളിക്കുക

കാലവര്‍ഷത്തിന് മുന്‍പും ശേഷവും ഇടയ്ക്കു തളിക്കുക.വേപ്പണ്ണയില്‍  അടങ്ങിയിരിക്കുന്ന  അസാഡിഗാക്ടിന്‍ എന്നാ രാസവസ്തു മണ്ഡരിക്കെതിരെ ഫലവത്തായി പ്രയോഗിക്കാം.1% അസാഡിഗാക്ടിന്‍ അടങ്ങിയ ജൈവ കീടനാശിനി ഒരു  ലിറ്റര്‍  വെള്ളത്തില്‍ 4ml എന്ന തോതില്‍ കലര്‍ത്തി തയ്യാറാക്കാം.

പ്രയോഗ സമയം

       ഏപ്രില്‍-മെയ്‌(മഴക്കാലത്തിനു മുന്‍പ്)

       ഒക്ടോബര്‍-നവംബര്‍(മഴക്കാലത്തിനു ശേഷം)

       ജനുവരി-ഫെബ്രുവരി(ഇട സമയം)

എന്നിങ്ങനെ മൂന്ന് തവണ പ്രയോഗിക്കാം.തളിക്കുന്നതും നല്ലതാണ്.

2) കൊമ്പന്‍ ചെല്ലി(Rhinocerons Beetle)

അടഞ്ഞ ഇലകളിലും പൂക്കുലകളിലും മറ്റും തുരന്നു കേറുന്ന ശത്രുപ്രാണിയാണ്  കൊമ്പന്‍ ചെല്ലി.ചെല്ലി കുത്തിയ ഓലകള്‍ വിടരുമ്പോള്‍ അറ്റം ത്രികോണാകൃതിയില്‍ മുറിഞ്ഞിരിക്കുന്നതായി കാണാം.50gm വേപ്പിന്‍ പിണ്ണാക്ക്/മരോട്ടി പിണ്ണാക്ക് 50gm മണലില്‍ എന്നിവ കലര്‍ത്തി നാമ്പോലക്കു ചുറ്റുമുള്ള 2-3 ഓലപ്പട്ടകള്‍ക്കുമിടയില്‍ നിക്ഷേപിക്കുക.45 ദിവസം  കൂടുമ്പോള്‍ 10  പാറ്റാഗുളികകള്‍ നിക്ഷേപിക്കുക.തടത്തില്‍  മെറ്റാത്തറസിയം എന്ന ചിത്ര കുമിള്‍ പ്രയോഗിക്കുക.ചെല്ലി മുട്ടയിട്ട് പെരുകുന്ന കാലിവളക്കുഴി,കമ്പോസ്റ്റ് കുഴി എന്നിവടങ്ങളില്‍ ഒറ്റ  വേരന്‍(പെരുവലം) എന്ന പൊടി പിഴുതു ചേര്‍ക്കുന്നത് നല്ലതാണ്.

3) ചെമ്പന്‍ ചെല്ലി(Red Palm Weevil)

തെങ്ങിന്‍ തടിയിലെ മുറിവിലൂടെ കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങിയാല്‍ ചെമ്പന്‍ ചെല്ലിയുടെ ഉപദ്രവം ഉണ്ടായതായി മനസിലാക്കാം. കൃഷിഭൂമിയുടെ ശുചിത്വം പ്രധാന ഘടകമാണ്.സുഷിരങ്ങള്‍  ടാര്‍ കൊണ്ട് അടക്കുക.Dec-Jan,Sep-Oct,Apr-May എന്നീ മാസങ്ങളില്‍ മണല്‍-കീടനാശിനി കെണി, കളള് കെണി,ഫിരമോന്‍ കെണി എന്നിവയും ഫലപ്രദമാണ്.

4) തെങ്ങോല പുഴു-(Black Headed Caterpiller)

തീരപ്രദേശങ്ങളിലും കായലോരങ്ങളിലുമാണ് തെങ്ങോല പുഴുവിനെ കൂടുതലായി കണ്ടുവരുന്നത്‌.ഒലയിലെ ഹരിതകമാണ് ഇവയുടെ പ്രധാന ഭക്ഷണം.ഇത് തെങ്ങിന്റെ ആരോഗ്യവും ഉത്പാദനവും കുറക്കുന്നതിനു കാരണമാകുന്നു.

 • നിയന്ത്രണം

പുഴുബാധ രൂക്ഷമായ ഓലകള്‍ വെട്ടികളഞ്ഞോ കത്തിച്ചോ നശിപ്പിക്കുക.2kg വേപ്പിന്‍ കുരുവില്‍ നിന് സത്ത് 200gm സോപ്പുമായി  കലര്‍ത്തി 200ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.

 5) വേരുതീനിപ്പുഴു(Wiki Chafer Beetle)

 മണ്ണില്‍ ജീവിക്കുന്ന ഇവ തെങ്ങിന്റെ വേരുകള്‍ തിന്നു നശിപ്പിക്കും.തന്‍       മൂലം മഞ്ഞളിപ്പ്,മച്ചിങ്ങ കൊഴിച്ചില്‍ എന്നിവയുണ്ടാകുന്നു.

 • നിയന്ത്രണം

കൃഷിയിടം നന്നായി കിളച്ച് (Aug-Sep) പക്ഷികള്‍ക്ക് ഇരയാക്കുക.  

6) പൂങ്കുലച്ചാഴി(Cold Bug)

തേങ്ങയുടെ ഞെട്ടിനു താഴെ വിള്ളലുകള്‍ വീഴ്ത്തി അതില്‍ നിന്ന് പശപോലെ കട്ടിയായ ഒരു ദ്രാവകം ഊറിവരുന്നതാണ് പൂങ്കുല ചാഴിയുടെ മുഖ്യ ഉപദ്രവ ലക്ഷണം.ചാഴി കുത്തിയ തേങ്ങയുടെ ഉള്ള് കേടായിരിക്കും.

7) മീലിമൂട്ടകള്‍(Mealy bug)

വേനല്‍കാലത്ത് നാമ്പോലലകളെയും കൊതുമ്പുകളെയും നാളികേരകായയും ഉപദ്രവിക്കുന്നു.ശല്‍കു കീടങ്ങള്‍ ബാധിച്ചാല്‍ ഓലകള്‍ മഞ്ഞ നിറമായി ഉണങ്ങും.

 • നിയന്ത്രണം

2% വേപ്പെണ്ണ 20 ദിവസത്തെ ഇടവേളയില്‍ രണ്ടു തവണ തളിക്കാം.

8) മീലി മൂട്ടകള്‍ (Corild Bug)

വേനല്‍ക്കാലങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന രോഗം, മച്ചിങ്ങ  (വെള്ളയ്ക്ക) കൊലാഞ്ഞില്‍,കൊതുമ്പ്,ഓല എന്നിവയില്‍ മുട്ടയിട്ട്‌ നാശമുണ്ടാക്കുന്നു.ഇതിന് ഓല ഓല ചീയല്‍ രോഗവുമായി സാമ്യമുണ്ട്.

 • നിയന്ത്രണം

2% വേപ്പെണ്ണ 20 ദിവസത്തെ ഇടവേളയില്‍ രണ്ടു തവണ തളിക്കാം.

8) എലികള്‍ (Rodents)

മച്ചിങ്ങ(വെള്ളയ്ക്കയും)കരിക്കും തുരന്ന് നശിപ്പിക്കലാണ് പ്രധാന ശല്യം.

 • നിയന്ത്രണം

തെങ്ങിന്‍ തടയില്‍ തകിടുകൊണ്ടുള്ള തടകള്‍ ഉറപ്പിക്കുന്നു.എലിവിഷം മൂന്ന് മാസം ഇടവിട്ട്‌ മണലില്‍ വയ്ക്കുക.

നിമാവിരകള്‍ (Nematode)

മഞ്ഞളിപ്പ്,മച്ചിങ്ങ(വെള്ളയ്ക്ക) പൊഴിച്ചില്‍ എന്നിവ രോഗ ലക്ഷണമാണ്.

 • നിയന്ത്രണം

ധാരാളം പച്ചിലകള്‍ തടത്തില്‍ ചേര്‍ക്കുക.

രോഗങ്ങള്‍ (Bud Rot)

കുമിള്‍ രോഗം,കുരുത്തോലകള്‍ക്ക് മഞ്ഞ നിറം ബാധിച്ചാല്‍ ഈ രോഗബാധയുടെ ലക്ഷണമാണ്.ചെറിയ തൈകളെയാണ് കൂടുതല്‍ ബാധിക്കുക.കുറഞ്ഞ താപനിലയം,കൂടിയ ഈര്‍പ്പമുള്ള സമയത്താണ് രോഗബാധ കൂടുതലായി കാണുക.രോഗബാധിതമായ ഭാഗം വെട്ടി മാറ്റി ബോര്‍ഡോ കുഴമ്പ് പുരട്ടണം.100gm തുരിശും,100gm ചുണ്ണാമ്പും വെവ്വേറെ 500ml വീതം വെള്ളത്തില്‍ കലക്കി ലയിപ്പിച്ച് കുഴമ്പാക്കിയെടുക്കണം.കുഴമ്പ് പുരട്ടിയത്തിനു ശേഷം പ്ലാസ്റിക് കടലാസ്സുപയോഗിച്ച് വെള്ളം കടക്കാത്ത വിധം വായു സഞ്ചാരം ലഭിക്കും വിധം പൊതിയുക.

ഓല ­ചീയല്‍(Leg Rot)

കുമിള്‍ രോഗമാണ്,ഓലക്കുള്ളില്‍ തിളച്ച വെള്ളം വീണ പോലുള്ള പുള്ളികള്‍ പ്രത്യക്ഷമാകുന്നു.ഈ പുള്ളികള്‍ മാറി ചീഞ്ഞ് വലുതാകുന്നു.

 • നിയന്ത്രണം

50gm സ്യൂഡോമോണസ്ഫ്ലൂറസെന്‍സ് 500ml വെള്ളത്തില്‍ കലര്ത്തിയത് തളിക്കുക.ഇലകളില്‍ ബോര്‍ഡോ മിശ്രിതം തളിക്കുക.കാലവര്‍ഷത്തിന് മുമ്പാണ് മരുന്ന് തളിക്കേണ്ടത്.

കാറ്റുവീഴ്ച്ച(Root Wilt)

ഓലകള്‍ മഞ്ഞളിക്കുക, ഓലക്കുലകള്‍ അരിഞ്ഞുണങ്ങി നശിക്കുക.വിളവു കുറയും,തേങ്ങയുടെ വലിപ്പം കുറയും,കൊപ്രയില്‍ നിന്ന് കിട്ടുന്ന എണ്ണയുടെ അളവ് കുറയും.

 

 

 • നിയന്ത്രണം

പച്ചില വളം ചേര്‍ക്കുക ,ചന്ദ്രശങ്കര പോലുള്ള മികച്ചയിനം സങ്കര ഇനങ്ങള്‍ പിടിപ്പിക്കുക.

ചെന്നീരൊലിപ്പ്(Stem Bleeding)

തെങ്ങിന്‍ തടിയിലുണ്ടാകുന്ന വിള്ളലിലൂടെ തവിട്ടു കലര്‍ന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറി വരുന്നതാണ് പ്രധാന ലക്ഷണം.

 • നിയന്ത്രണം

രോഗബാധ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ചെത്തി മാറ്റി ടാര്‍,ബോര്ഡോ മിശ്രിതം പുരട്ടണം.1 തെങ്ങിന്‍ 5kg വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക.

തഞ്ചാവൂര്‍ വാടം(Tanjore Wilt)

തെങ്ങിന്റെ മധ്യ നിരകളിലുള്ള ഓലകള്‍ നിറം മങ്ങി പെട്ടെന്ന് വാടുന്നതാണ് ലക്ഷണം,കുമിള്‍രോഗം ചുവടു ഭാഗത്തെ വണ്ണിച്ച  വേരുകള്‍ ചീയും,തവിട് നിറത്തിലുള്ള ദ്രാവകം തടിയില്‍ നിന്നും ഒലിച്ചിറങ്ങും.

 • നിയന്ത്രണം

5kg വേപ്പിന്‍ പിണ്ണാക്ക് തെങ്ങൊന്നിന് ചേര്‍ക്കുക.1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക.

കാഴ് വീഴ്ച്ച/മഹാളി (Mahali)

പെണ്‍പുഷ്പങ്ങളുടെ കൊഴിച്ചില്‍,വളര്‍ച്ചയെത്താത്ത കായ്കള്‍ എന്നിവ രോഗ ലക്ഷണങ്ങളാണ്.

 • നിയന്ത്രണം

മണ്‍സൂനിനു മുന്‍പും,40 ദിവസത്തിനു ശേഷവും ബോര്‍ഡോ മിശ്രിതം ചേര്‍ക്കുക.

ഇലപുള്ളി രോഗം (Grey Blight)

ഓലകളില്‍ ചാരനിറം,വലയം ചെയ്ത മഞ്ഞപൊട്ടുകള്‍ എന്നിവയാണ് രോഗ ലക്ഷണം.

 • നിയന്ത്രണം

ബോര്‍ഡോ മിശ്രിതം തളിക്കുക

 

മണ്ട മുരടിക്കല്‍ (Brown Ring)

ഓലകള്‍ വരാതിരിക്കുക,വികൃതമായ പൂങ്കുലകള്‍ എന്നിവ ലക്ഷണങ്ങളാണ്.

 • നിയന്ത്രണം

സോഗോണിന്റെ അഭാവം മൂലമാണിത്.50gm ബോഗാക് അല്ലെങ്കില്‍ 2kg എരിക്കിന്റെ ഇല തടത്തില്‍ ഇട്ടു കൊടുക്കുക.     

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • വിത്തുതേങ്ങ ഒരാഴ്ചയോളം വെള്ളത്തില്‍  കുതിര്‍ത്തിട്ട് പാകിയാല്‍ വേഗം മുളയ്ക്കും.
 • വിത്തുതേങ്ങയുടെ കണ്ണുഭാഗത്തെ ചകിരി ഭാഗികമായി ചെത്തിക്കളഞ്ഞിട്ടു പാകിയാല്‍ വേഗം മുളയ്ക്കും.കരുത്തുറ്റ തൈകള്‍ ഉണ്ടാവും.
 • വിത്തുതേങ്ങ പാകുന്ന വാരത്തില്‍  മുളക് തൈകള്‍ കൂടി നടുക. കളശല്യം മാറും, മുളകും കിട്ടും.
 • പോളിബാഗില്‍ പാകുന്ന വിത്തുതേങ്ങ വേഗം മുളയ്ക്കുന്നു.ഇവ സ്ഥിരം സ്ഥലത്തേക്ക് നടാനെടുക്കുമ്പോള്‍  വേരുകള്‍ പോട്ടിപോകാത്തതിനാല്‍ പെട്ടെന്ന് വളരുകയും ചെയ്യുന്നു,
 • തെങ്ങിന്‍ തൈ  വയ്ക്കുമ്പോള്‍ ഒപ്പം കൂവക്കിഴങ്ങും നടുക.വേരുതീനിപ്പുഴുക്കളുടെ ശല്യം ഒഴിവാക്കാം.തെങ്ങിന് ഇടവിളയായും കൂവ നല്ലത്.
 • തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ ഒരു  മഞ്ഞള്‍ കൂടി  നട്ടാല്‍ ചിതലിന്‍റെയും പുഴുക്കളുടെയും ഉപദ്രവം കുറയ്ക്കാം.
 • വെട്ടുകള്‍ പ്രദേശത്ത്  തെങ്ങിന്‍ തൈ നടുമ്പോള്‍ കുറച്ചു ഉപ്പു കൂടി  ചേര്‍ത്താല്‍  തൈകള്‍ക്ക് നല്ല വേരോട്ടം കിട്ടും.
 • തെങ്ങിന്‍റെ  സൂചിതൈകള്‍ മുള വന്നാലുടന്‍ നാദം.അപ്പോള്‍ വേരുകള്‍ വന്നിട്ടില്ലാത്തതിനാല്‍ പറിച്ചു നടുമ്പോള്‍ കേടു വരില്ല.എളുപ്പം വേര് പിടിച്ചു കിട്ടാന്‍ ഈ രീതി സഹായിക്കും.
 • തെങ്ങുകള്‍ക്കിടയില്‍ നെടുകെയും കുറുകെയും ച്ഹല്‍ കീറി അതില്‍ ചകിരി അടുക്കി മണ്ണിട്ട്‌ മൂടിയാല്‍ വേനലിന്  ഓലയിടിച്ചില്‍   ഉണ്ടാകില്ല.
 • തെങ്ങിന്‍  തടത്തില്‍ ...... വിത്ത് വിതച്ചു വളര്‍ന്നു  പൂവാകുമ്പോള്‍ പിഴിത് തടത്തിലിടുക. ജൈവ വളാവശ്യത്തിനു ഇത് മതി.
 • തെങ്ങിന് ചുറ്റും ചവറിട്ടു  ചുട്ടാല്‍ പുകയേറ്റു ധാരാളം മച്ചിങ്ങ പിടിക്കും.
 • തെങ്ങിനിടയില്‍ മരുത് നടുന്നത് കൊണ്ട് രണ്ടു ഗുണം, ഒന്ന് മരുത് .... തെങ്ങിനുള്ള പച്ചിലവളം  തരും. മരുതിന്റെ വേരിലെ കറ വേരുതീനി പുഴുക്കളെ നശിപ്പിക്കും.
 • കുളങ്ങളിലെ അടിച്ചേറു വേനലില്‍ കോരി ഉണക്കി എടുക്കുക.ഇത് തെങ്ങിന് നല്ല വളമാണ്.മഴയ്ക്ക്‌ മുന്‍പ് വളമായി ഇടാം.
 • രണ്ടു തെങ്ങുകള്‍ക്കിടയില്‍ ഒരു  മീറ്റര്‍ നീളവും രണ്ടടി വീതം താഴ്ച്ചയും വീതിയുമുള്ള കുഴികുത്തി തോണ്ടും ചാണകവും ഇട്ടു മൂടുക. തെങ്ങിന് നല്ല വളര്‍ച്ച കിട്ടും.
 • കേടുവന്ന തെങ്ങിന്‍റെ അഞ്ചടി  ചുറ്റളവില്‍ ,ഒരടി താഴ്ച്ചയില്‍, മണ്ണ് മാറ്റി പുതുമണ്ണ്‍ ഇട്ടു കൊടുത്താല്‍ കേടു മാറും.
 • ഓലമഞ്ഞളിപ്പുള്ള തെങ്ങിന്‍റെ കടയ്ക്കല്‍ കൂവയില,കാഞ്ഞിരത്തിന്റെ ഇല എന്നിവ ഇട്ടു മണ്ണിട്ട്‌ മൂടിയാല്‍ കുറച്ചു കാലത്ത്തിനകം മഞ്ഞളിപ്പ് മാറി തനി പച്ചയായി തീരും.
 • തെങ്ങിന് വേപ്പിന്‍പിണ്ണാക്ക് നല്കിയാല്‍  ചെന്നീര്‍ഒലിപ്പും ..... വാട്ടവും തടയാം.
 • ചീഞ്ഞു പോകുന്ന വൈക്കോല്‍ തെങ്ങിന് ചുറ്റും ഒന്നര  മീറ്റര്‍  വൃത്താകൃതിയില്‍ ഇടുക. തെങ്ങ് നല്ലതുപോലെ കായ്ക്കും. വരള്‍ച്ച ബാധിക്കില്ല.
 • പച്ച മീന്‍+ കുമ്മായം തെങ്ങിന്‍  ചുവട്ടില്‍ ബാറ്ററിക്കരി നന്നായി പൊടിച്ചും  ചേര്‍ത്താല്‍ മച്ചിങ്ങ പൊഴിച്ചില്‍ കുറഞ്ഞു കായ് പിടുത്തം കൂടും.
 • തെങ്ങിന്‍ മച്ചിങ്ങ കൊഴിയുന്നത് തടയാന്‍  തെങ്ങിന്‍  ചുവട്ടില്‍ നാല് കിലോ ഉപ്പിട്ട് വെള്ളമൊഴിക്കുക.
 • തെങ്ങിന്‍റെ കൂമ്പു ചീയലിനു  ആറ്റുമണല്‍പ്രയോഗം നന്ന്,ആണ്ടില്‍ മൂന്നു തവണ എങ്കിലും ആറ്റുമണല്‍ കൂമ്പില്‍ ഇടണം.
 • തെങ്ങിന്‍റെയും കമുകിന്റെയും കൂമ്പു ചീയലിനു മണ്ട ചെത്തി വൃത്തിയാക്കി ഉപ്പും ചാരവും കൂട്ടിക്കലക്കി ഒഴിച്ചാല്‍ മതി.
 • ചുവന്ന ഉള്ളിയും കാരവും അരച്ചു കൂമ്പില്‍ അരച്ചു കൂമ്പില്‍ പുരട്ടിയാല്‍ കാറ്റുവീഴ്ച്ച തുടക്കത്തില്‍ നിയന്ത്രിക്കാം.
 • ഒരു പിടി കക്ക അടുപ്പിലിട്ടു ഒരു ദിവസം മുഴുവന്‍ തീ പൂട്ടിയശേഷം പിറ്റേന്നു കക്കയും ചാരവും വാരി  തെങ്ങിന്‍  കടയ്ക്കല്‍ ഇട്ടാല്‍ മണ്ടചീയലും കൂമ്പു കരിയലും കുറയും.
 • തെങ്ങിന്‍  തൈകളില്‍ ഉണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ  ചുരണ്ടി കളഞ്ഞു അവിടെ ചാരവും ഉപ്പുപൊടിയും ചേര്‍ത്ത് പുരട്ടുക.
 • ഉപ്പ് + ചാരംതെങ്ങിന്‍റെ  കവിളില്‍ ഇട്ടു  കൊടുത്താല്‍ മണ്ടപ്പുഴു വരില്ല.
 • തെങ്ങിന്‍  തോപ്പില്‍ തകര വളര്‍ത്തുക, ഇടവിളകള്‍ക്ക് നിമാവിരകളുടെ ഉപദ്രവം ഉണ്ടാകുകയില്ല.
 • തെങ്ങിന്‍  തോപ്പില്‍ തേനീച്ച വളര്‍ത്തല്‍ പരാഗണത്തെ സഹായിക്കും.തെങ്ങിന്‍  തോപ്പില്‍ തേനീച്ച പെട്ടികള്‍  വെച്ചാല്‍ മതിയാവും.
 • വേപ്പെണ്ണയും മണ്ണെണ്ണയും സമം കലര്‍ത്തി  തളിച്ചാല്‍ തെങ്ങിലെ കീടങ്ങളെ ഒതുക്കാം.
 • തെങ്ങിന്‍റെ മടല്‍ തടിയോടു ചേര്‍ത്തു വെട്ടിയാല്‍  ചെമ്പന്‍ ചെല്ലിയുടെ ശല്യം കൂടാന്‍ ഇടയുണ്ട്.മടല്‍ നീട്ടി വെട്ടണം. 
Malayalam
-->