About Njattuvela- Malayalam

ഞാറ്റുവേലയെക്കുറിച്ച്

കൃഷി മേന്മയ്ക്ക് കാലാവസ്ഥ വ്യതിയാനം,സ്വാധീനം എന്നിവ നന്നായി ഗ്രഹിച്ചിരിക്കണം. പൂര്‍വ്വികര്‍ ഓരോ കാലത്തും സമയത്തും സസ്യലതാദികളില്‍ വരുത്തുന്ന വളര്‍ച്ച , കീടങ്ങള്‍,ഉല്‍പ്പാദനം എന്നിവയെ പറ്റി അവര്‍ തയ്യാറാക്കിയ സമയക്രമത്തെ  ഞാറ്റുവേലകള്‍  എന്ന് വിളിക്കുന്നു.

ഞാറ്റുവേല എന്നാല്‍ ഞായറിന്റെ വേലയാണ്.ഞായര്‍ = സൂര്യന്‍,വേല=വേള. സൂര്യന്‍ ഭൂമിയെ ചുറ്റുന്ന സമയത്തെ 27 ഭാഗങ്ങളാക്കി(നക്ഷത്രങ്ങള്‍) തിരിച്ചു അശ്വതി മുതല്‍ രേവതി വരെ 27 ഞാറ്റുവേലകള്‍ ഈ സമയക്രമമാണ്.

എന്തുകൊണ്ടാണ് സൂര്യനെ അടിസ്ഥാനപ്പെടുത്തി സമയക്രമം രൂപപ്പെട്ടത്?

സൂര്യന്‍ സസ്യങ്ങളുടെ വളര്‍ച്ചയെയും ചന്ദ്രന്‍ സസ്യങ്ങളുടെ ജലാംശത്തിന്റെ അളവിനേയും സ്വാധീനിക്കുന്നു. ഒരു വര്‍ഷത്തെ ദിവസങ്ങളായ 365 നെ 27 ഞാറ്റുവേലകള്‍ കൊണ്ട് ഹരിച്ചാല്‍ 13.5 ദിവസം ലഭിക്കും, ആയതിനാല്‍ ഓരോ ഞാട്ടുവേലകളുടെയും ദൈര്‍ഘ്യം 13.5 ദിവസമായിരിക്കും.

 

ഞാറ്റുവേലകള്‍  മലയാള  മാസത്തില്‍

 

മലയാള മാസം നക്ഷത്രങ്ങള്‍
മേടം അശ്വതി,ഭരണി,കാര്‍ത്തിക ¼
ഇടവം കാര്‍ത്തിക ¾,രോഹിണി,മകീര്യം ½
മിഥുനം മകീര്യം ½ ,തിരുവാതിര , പുണര്‍തം ¾
കര്‍ക്കിടകം പുണര്‍തം ¼ ,പൂയം,ആയില്യം
ചിങ്ങം മകം,പൂരം,ഉത്രം ¼
കന്നി ഉത്രം ¾,അത്തം ,ചിത്തിര ½
തുലാം ചിത്തിര ½ ,ചോതി,വിശാഖം ¾
വൃശ്ചികം വിശാഖം ¼,അനിഴം ,തൃക്കേട്ട
ധനു മൂലം,പൂരാടം,ഉത്രാടം ¼
മകരം ഉത്രാടം ¾ ,തിരുവോണം,അവിട്ടം ½
കുംഭം അവിട്ടം ½ ,ചതയം,പൂരൂരുട്ടാതി ¾
മീനം പൂരൂരുട്ടാതി ¼, ഉത്രട്ടാതി ,രേവതി.

 

ഞാറ്റുവേലകളും കൃഷിരീതികളും

 

അശ്വതി ഞാറ്റുവേല

 

കൃഷി

 

അനുയോജ്യമായത്

നെല്ല്- വിരിപ്പ് കൃഷിക്ക് തുടക്കം.-   നിലമോരുക്കല്‍

പറിച്ചു നടുന്ന പാടങ്ങളില്‍ പയര്‍  വിളകള്‍

വിത്ത് തേങ്ങ സംഭരണം

തെങ്ങിന് നന തുടരണം,കുമ്മായം ഇടല്‍ നിര്‍ത്തണം.

കമുകിന് നന തുടരണം
വാഴ നന തുടരണം

കുരുമുളക് കേടുവന്ന വള്ളികള്‍ മുറിച്ചു മാറ്റി നശിപ്പിക്കുക.

കുരുമുളക് നടാനുള്ള താങ്ങുകാലുകള്‍ പുതുതായി പിടിപ്പിക്കാനുള്ള സമയം.

ചീര,പയര്‍ എന്നിവ നടാം.
എള്ള് വിളവെടുപ്പ്.

 

“അശ്വതിയിലിട്ട വിത്തും, അച്ഛന്‍ വളര്‍ത്തിയ മക്കളും ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല.”

 

ഭരണി ഞാറ്റുവേല 

കൃഷി

 

അനുയോജ്യമായത്

നെല്ല്-വിരിപ്പ് പാടത്ത് ജൈവ വളങ്ങള്‍ ,ആദ്യഗഡു രാസവളങ്ങള്‍ ചേര്‍ക്കണം.

ഞാറ്റടി പണികള്‍ തുടങ്ങാം.

തെങ്ങ് നന തുടരണം,പുതിയ നടീലിനു കുഴിയോരുക്കല്‍, മഴ ലഭിച്ചാല്‍ വിത്ത് തേങ്ങ പാകം.
കമുക്  നന, പുതുകൃഷിക്ക് ഒരുക്കങ്ങള്‍.
കുരുമുളക് വേനല്‍ മഴ  ലഭിച്ചാല്‍ താങ്ങ് കാലുകള്‍ നടണം.
ഇഞ്ചി  വേനല്‍ മഴ ലഭിച്ചാല്‍ നടണം.
മഞ്ഞള്‍  വേനല്‍ മഴ ലഭിച്ചാല്‍ നടണം. അടിവളം
ചീര,പയര്‍ നടുന്നത് തുടരാം.
പച്ചക്കറി വിത്തുകള്‍ പാകി മുളപ്പിച്ച്  തൈകള്‍ ഉണ്ടാക്കാം.

 

“ഭരണി വിതയ്ക്കാന്‍ നല്ലതാണ്”

 

കാര്‍ത്തിക ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്-;ഒന്നാം വിളയായി നടാന്‍ പൊടിഞാറ്  വിതയ്ക്കു വളമിട്ടു നിലമൊരുക്കല്‍  (ഇതിനെ വിരിപ്പ്  എന്നാണ് പറയുന്നത്).കള പറിച്ചു വളം ചേര്‍ക്കാം.
ചെല്ലിക്കും കുമിള്‍ രോഗത്തിനുമെതിരെ കരുതല്‍,നന തുടരാം.
നന തുടരാം.
നന തുടരാം.
കശുമാവ്- വിത്തണ്ടി  പാകല്‍
കൈതച്ചക്ക – നിലമൊരുക്കി  ചാലെടുക്കല്‍
കപ്പ(മരച്ചീനി) –   ഇടയിളക്കല്‍, ഒന്നാം ഗഡു വളം(ചാരം+ഉപ്പ്)
ഇഞ്ചി,മഞ്ഞള്‍ - നേരത്തെ നട്ടത് പുത ഇടുക,പുതിയതായി നടുക.
മുളക്,വഴുതന ,പാവല്‍ ,കോവല്‍ ,മത്തന്‍, ചീര,പീച്ചില്‍, പയര്‍ എന്നിവ നടാം,നഴ്സറി  തയ്യാറാക്കാം
പുതിയ വള്ളി നടാന്‍ കുഴിയോരുക്കം.

" കാര്‍ത്തികയില്‍ വഴുതന നട്ട്  കയ്യില്‍ കൊണ്ട് നനക്കുക".

“ കാര്‍ത്തികയില്‍ വിത്തിനി കാശോളം  വെച്ചാല്‍ മതി”

 

രോഹിണി ഞാറ്റുവേല 

കൃഷി

 

അനുയോജ്യമായത്

നെല്ല്- കളയെടുപ്പ്,ഒന്നാം മേല്‍വളം,ഞാറ്റടി പണികള്‍
നന തുടരാം. വിത്ത് തേങ്ങ പാകല്‍,തടം കോരി വളം ചേര്‍ക്കല്‍.
നന തുടരാം.നാടന്‍ വാഴ നടാം.
കൈതച്ചക്ക-  വളമിടല്‍
മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കില്‍ വളം,ബോര്‍ഡോ മിശ്രിതം.
മുളക്,വഴുതന, പാവല്‍, മത്തന്‍,പീച്ചില്‍, കോവല്‍ , ചീര,പയര്‍ എന്നിവ നടുന്നത് തുടരാം.

 

 ശക്തിയായ മഴയുള്ള ഞാറ്റുവേലകലാണ് വരാന്‍ പോകുന്നത്, തൈകള്‍ മഴകള്‍ക്ക്‌ മുന്‍പ് ശക്തി പ്രാപിക്കണം.

മകയിരം ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്- ചെറ്റു കണ്ടങ്ങളില്‍  ഞാറ്റടിയോരുക്കല്‍
തൈ  നടല്‍,വളം ചെയ്യാം.
തൈകള്‍ നടാം.വളം ചെയ്യാം.മഹാളിക്കെതിരെ ബോര്‍ഡോ മിശ്രിതം,
കൊക്കോ- നടുക
കൈതച്ചക്ക- വളം
മരച്ചീനി- കളയെടുപ്പും. 1 ഗഡു വളം
മുളക്,വഴുതന, പാവല്‍, മത്തന്‍,പീച്ചില്‍, കോവല്‍ , ചീര,പയര്‍ എന്നിവ നടുന്നത് തുടരാം.
പയര്‍ : നടാം,പക്ഷെ കായഫലം കുറയും.

 

തിരുവാതിര ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്- പൊടി വിതച്ച ഇടത്ത് കളയെടുപ്പ്.
 കമുക് ഇടവിള കൃഷി ഒരുക്കങ്ങള്‍.
വാഴ –  മണ്ണടുപ്പിക്കല്‍
കൈതച്ചക്ക – നിലമൊരുക്കി ചാലെട്ത്ത്  നടല്‍.
മരച്ചീനി- കളയെടുപ്പും,ഒന്നാം ഗഡു  രാസവളങ്ങള്‍.
നടീല്‍, നീര്‍വാര്‍ച്ച ക്രമീകരണം.കുരുമുളക് ചെടിക്ക് പരാഗണം നടക്കുന്നത് ഈ  ഞാറ്റുവേലയിലാണ്.കുരുമുളക് നടാന്‍ ഉത്തമം.
ഇഞ്ചി ,മഞ്ഞള്‍,ജാതി – മേല്‍വളം

 

കാറ്റ് വീശി സസ്യലതാദികള്‍ ആടി ഉലഞ്ഞു പുതിയ വേര് പൊട്ടി നല്ല വിളവുണ്ടാകുന്നതിനു സാധ്യമാകും.

 

“ഏത് ചെടികളും നട്ട് പിടിപ്പിക്കാന്‍ പറ്റിയ ഞാറ്റുവേലയാണ്.”

“തിരുവാതിരയില്‍ വാട്ടലും പിഴിച്ചിലും”

“തിരുവാതിര തിരമുറിയാതെ പെയ്യണം”

 

പുണര്‍തം ഞാറ്റുവേല 

ഏറ്റവും വേഗം ഉറവു പൊട്ടുന്ന സമയം.പിന്നിട്ട 2 ഞാറ്റുവേളകളിലും(മകീര്യം,തിരുവാതിര) പെയ്ത മഴകൊണ്ട്‌ കരപ്രദേശം കൃഷിക്ക് അനുയോജ്യമായി.

 

കൃഷി

 

അനുയോജ്യമായത്

നെല്ല് – പോടിവിതച്ചിടത്ത്  ഒന്നാം ഗഡു മേല്‍വളം
തെങ്ങ് – തടം  തുറക്കല്‍, ജൈവ വളങ്ങള്‍
കൊക്കോ- തടമെടുത്ത് വളം
കശുമാവ്- ഉണങ്ങിയ  ശിഖരങ്ങള്‍ വെട്ടി മാറ്റുക
ഇഞ്ചി,മഞ്ഞള്‍-  കീട നിയന്ത്രണം
പച്ചക്കറി – അമരവിത്ത്  നടാന്‍ പറ്റിയ സമയം

 

“പുണര്‍തത്തില്‍  പോത്തിന്‍ പുറത്തും ഉറവു പൊട്ടും”

പൂയം ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല് – മൂപ്പ് കൂടിയ  വിത്തിനങ്ങള്‍ രണ്ടാം വിളക്കായി ഞാറിടാം.നെല്ലിനു പുഴു ശല്യം കൂടുതല്‍ ഉള്ള സമയം.പാറി പറിച്ചുനട്ട പാടത്ത് മൂന്നാഴ്ച്ച ആയാല്‍ ഒന്നാം ഗഡു വളം.
തെങ്ങ് – ചെളി,ചാണകം,വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയ ജൈവവളം
കശുമാവ്- പുതിയ  ചെടികള്‍ നടാം.
വാഴ – കളയെടുക്കുക,വളം ചേര്‍ക്കുക
ഇഞ്ചി,മഞ്ഞള്‍- മേല്‍വളം.
ജാതി- രണ്ടാം ഗഡു വളം.(കപ്പലണ്ടി പിണ്ണാക്ക്)
ചീര,പയര്‍ നടാം.എല്ലാ സുഗന്ധ വിളകള്‍ക്കും വളം ചേര്‍ക്കാം.

“പൂയത്തില്‍  നട്ടാല്‍ പുഴുക്കേട്‌ കൂടും”

ആയില്യം ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  – പൊടിവിത ആറാഴ്ച്ച ആകുന്ന മുറയ്ക്ക് മേല്‍വളം.
വാഴ – തണല്‍ ക്രമീകരിക്കുക.ജൈവവളം ചേര്‍ക്കാം)
ഇഞ്ചി,മഞ്ഞള്‍- രോഗകീടങ്ങള്‍ക്കെതിരെ പ്രതിരോധം
ചീര – നടാം.

കുറ്റിപ്പയര്‍- നടാം

ഇരിപ്പ് നിലങ്ങളില്‍ ഒരുപ്പമേകി മൂപ്പേറിയ  വിത്തിനങ്ങള്‍  നടാന്‍ പറ്റിയ സമയം.

“ആയില്യത്തില്‍ അലകേറിയും.”

“ആയില്യത്തില്‍  പാകിയാല്‍  അത്തത്തില്‍ പറിച്ചു നടാം.”

“ആയില്യ കള്ളന്‍ അകത്തോ പുറത്തോ”

മകം ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  – പാകി പറിച്ചു നട്ട പാടങ്ങളില്‍ രണ്ടാം മേല്‍വളം.ചാമ, മോടന്‍ എന്നിവ കൊയ്ത കരപ്രദേശങ്ങളില്‍ എള്ള് വിതയ്ക്കാം.
തെങ്ങ് – കളയെടുപ്പ്,വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് കൂന കൂട്ടി തെങ്ങ് വെയ്ക്കാം.കര്‍ക്കിടകത്തില്‍ കിളക്കാം. നിലം കൊത്തി കൂന കൂട്ടാം.
കമുക് – തടമെടുത്ത് രാസവളമിട്ടു മൂടല്‍.
കൊക്കോ – തടം തുറന്നു വളം.
വാഴ- കളയെടുപ്പ്, വളം
കപ്പ- കളയെടുപ്പ്
കുരുമുളക്- ബോര്‍ഡോ മിശ്രിതം
എള്ള് – കൃഷി ചെയ്യാന്‍ പറ്റിയ സമയം.

“മകമുഖത്ത് എള്ളെറിയാം.”

പൂരം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  – ചാഴി,മൂഞ്ഞ തുടങ്ങിയ .കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും നിയന്ത്രണ നടപടികള്‍
തെങ്ങ് – ജൈവ വളങ്ങള്‍.
കമുക് – ബോര്‍ഡോ മിശ്രിതം  തളിക്കല്‍
കൈതച്ചക്ക –  വളമിടല്‍, മണ്ണ്  അടുപ്പിക്കല്‍.
കുരുമുളക്- കീടബാധായുണ്ടെങ്കില്‍ മരുന്ന് തളി.
പച്ചമുളക്,കോവല്‍,ചീര എന്നിവ നടുന്നത് തുടരാം,
പച്ചക്കറി വിളവെടുക്കാം.

“പൂരവെള്ളം പുണ്യാഹം”

ഉത്രം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  – വിരിപ്പ് കൊയ്ത്ത്, രണ്ടാം വിള നടാന്‍ തുടരാം.
തെങ്ങ് – ജൈവവളം
വാഴ-  കളമാറ്റല്‍ വളം
കശുമാവ്-  തടമോരുക്കല്‍
കൈതച്ചക്ക- വളം,മണ്ണടിച്ചില്‍,ചീര,പയര്‍,നടുന്നത് തുടരാം.

അത്തം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  – മുണ്ടകന് ഞാറ്റടികള്‍ തയ്യാറാക്കാം.രണ്ടാം വിള നടല്‍ ഈ ഞാറ്റുവേലയില്‍ തീര്‍ന്നിരിക്കണം.അത്തം കഴിഞ്ഞാല്‍ അറ്റക്കടാ..... ഇടം എന്നാണു ചൊല്ല്, എന്നാല്‍ അത്തം ഞാറ്റുവേല  കഴിഞ്ഞാല്‍ പിന്നെ നെല്ല് നട്ടിട്ടു കാര്യമില്ല.
എള്ള്- അത്തമോത്ത് എള്ള് എറിയാം. അത്തമുഖത്തെള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ എന്നാണ് ചൊല്ല്.ധാരാളം എള്ള് കിട്ടും എന്നാണ്.
കമുക്- ബോര്‍ഡോ മിശ്രിതം തളിക്കല്‍.
കശുമാവ്- വളം
ഇഞ്ചി,മഞ്ഞള്‍ - വളം
കപ്പ- തുലാക്കപ്പ കിട്ടാനായി പ്രാരംഭ  നടപടികള്‍ ആരംഭിക്കാം.
ജാതി,ഗ്രാമ്പു – വളം
കുരുമുളക്- പുതിയ തലകള്‍ തണ്ട് കാലിനോട് ചേര്‍ത്തു കെട്ടാം.

“അത്തവെള്ളം പിത്തവെള്ളം”

(കന്നിക്കൊയ്ത്തിന്റെ  കാലമായതിനാല്‍ മഴ നന്നല്ല)

 

ചിത്തിര  ഞാറ്റുവേല 

കൃഷി

 

അനുയോജ്യമായത്

നെല്ല്  – മുണ്ടകന്  നിലമോരുക്കല്‍
തേങ്ങ- കൂമ്പ് ചീയലിനു മുന്‍കരുതല്‍
കമുക്- കളയെടുപ്പ്
കശുമാവ്- തുലാമഴ കിട്ടിയാല്‍ കിളക്കുക
കപ്പ- തുലാക്കപ്പ  
കുരുമുളക് –   വാട്ടമാണെങ്കില്‍  നടീല്‍ ബോര്‍ഡോ മിശ്രിതം തളിക്കല്‍.
വാഴ – നേന്ത്ര വാഴ  നടാന്‍ പറ്റിയ സമയം(ഓണത്തിനു വെട്ടാനുള്ള നേന്ത്രക്കായ)

ചോതി  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  –   മുണ്ടകന്‍  നടീല്‍. രണ്ടാം വിളയ്ക്ക് വളം ചെയ്യാം.
പയര്‍-  കരപ്പാടങ്ങളില്‍ പയര്‍ വിതയ്ക്കാം.
കമുക് – കളയെടുപ്പ്, ബോര്‍ഡോ മിശ്രിതം.
കശുമാവ്- മരുന്ന് തളി
വാഴ – ഇട പൊക്കല്‍
കുരുമുളക്- ചെന്തലകള്‍ മണ്ണില്‍ വേരോടാതെ  കുറ്റികളില്‍ ചുറ്റിക്കെട്ടി നിര്‍ത്തല്‍.
ഇഞ്ചി,മഞ്ഞള്‍ : മൂപ്പ് കുറഞ്ഞ ഇനങ്ങളുടെ വിളവെടുപ്പ്
കാബേജ്,കോളിഫ്ലവര്‍,കാരറ്റ്,ബീട്രൂറ്റ് എന്നിവ നടാം.

“ചോതി കഴിഞ്ഞാല്‍ ചോദ്യല്ല്യ”

പിന്നെ മഴ ഇല്ല എന്ന് സാരം.

“ചോതി വാര്‍ഷിച്ചി ല്ലെങ്കില്‍ ചോറിനു പഞ്ഞം വരാം.”

വേണ്ടത്ര വെള്ളം ലഭിക്കില്ല. വിള മോശമാവാം.ചോതിയില്‍ മഴ  കുറഞ്ഞാല്‍ അത് കവുങ്ങ്, തെങ്ങ് തുടങ്ങിയ വിലകളെയും ബാധിക്കും.

 

വിശാഖം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  –   രണ്ടാം വിളയ്ക്ക്  മേല്‍വളം.
തെങ്ങ് – നന
കശുമാവ്- കീടങ്ങള്‍ക്ക് എതിരെ ജാഗ്രത
കപ്പ- തുലാക്കപ്പ  നടീല്‍ തുടരാം.
കാബേജ്,കോളിഫ്ലവര്‍,കാരറ്റ്,ബീട്രൂറ്റ് എന്നിവ നടുന്നത് തുടരാം.
പറമ്പ് കിളച്ചു ഈര്‍പ്പം നിലനിര്‍ത്തണം. നന തുടരുക.

 

 

അനിഴം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്  –   ചാഴി  ശല്യം ഉണ്ടാകാന്‍ സാധ്യത. നെല്ച്ചെടികളെ കീടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മരുന്നടി.
തെങ്ങ്- ഈര്‍പ്പം  സംരക്ഷിക്കാന്‍ പുതയിടില്‍, നന
വാഴ – കളയെടുപ്പ്, പിണ്ടി പുഴുവിനെതിരെ മരോട്ടി പിണ്ണാക്ക്/വേപ്പിന്‍ പിണ്ണാക്ക്.
കുരുമുളക് – വിളവെടുപ്പ്
ഇഞ്ചി,മഞ്ഞള്‍ - വിളവെടുപ്പ്
റബ്ബര്‍ - ആവശ്യമെങ്കില്‍ നന

 

 

 

തൃക്കേട്ട ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല് : മുണ്ടകന്‍ കൃഷിക്ക് രണ്ടാമത്തെ  മേല്‍വള പ്രയോഗം.കീടനിയന്ത്രണം , ചാഴി ശല്യം ഉണ്ടാവാന്‍ സാധ്യത. കോള്‍നിലങ്ങളില്‍ പുഞ്ച്കൃഷിക്ക് തുടക്കം.
തെങ്ങ്:-പുതിയിടല്‍,നന, ചെറുതൈകള്‍ക്ക് തെക്കന്‍  വെയില്‍ അധികം കൊള്ളാതെ സംരക്ഷണം.
കശുമാവ്: പൂക്കാന്‍ തുടങ്ങുന്ന സമയം.പുക നല്‍കുക
ഇഞ്ചി,മഞ്ഞള്‍ : വിളവെടുപ്പ്.

 

മൂലം ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല് : വിളവെടുപ്പിനായി മൂപ്പെത്തിയ സമയം.കീടം ..... സംരക്ഷണം.
തെങ്ങ്: പുത,നന
കമുക്: മരം ഓലകൊണ്ട് പൊതിയുക വെള്ള പൂശല്‍,വിത്തടയ്ക്ക പാവുക(ഏറ്റവും സംരക്ഷണം (വെയിലില്‍ നിന്നും) വേണ്ട സമയം.
കൊക്കോ: നന
പച്ചക്കറി: ഉയര്‍ന്ന  പാടങ്ങളില്‍ പച്ചക്കറി കൃഷിക്ക് തയ്യാറെടുപ്പ്.
കപ്പ: കളനീക്കല്‍ ,വളം
കാച്ചില്‍,മധുരക്കിഴങ്ങ്,കൂര്‍ക്ക : വിളവെടുപ്പ്

 

പൂരാടം ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല് : മുണ്ടകന് മേല്‍വളം.
തെങ്ങ്: നന ആരംഭം,പുതയിടല്‍
കമുക്: നന
കൈതച്ചക്ക: കളയെടുപ്പ്
ചക്ക: പൊതിഞ്ഞു കെട്ടല്‍
കപ്പ : കളയെടുപ്പ്, മേല്‍വളം, മണ്ണടുപ്പിക്കല്‍
പച്ചക്കറി: പടവലം,കുമ്പളം, മത്തന്‍,പാവല്‍ എന്നിവ നടാം.
വാഴ: നന തുടരാം.
കരുമുളക്: വിളവെടുപ്പ്
ഏലം: ഏല...നെതിരെ മരുന്ന് തളിക്കാം.

 

ഉത്രാടം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല് : മുണ്ടകന്‍ കൊയ്ത്ത്.
തെങ്ങ്: നന
കമുക് : വെയില്‍ സംരക്ഷണം, നന
കശുമാവ് : കായ് പിടിത്തത്തിന്‍റെ കാലമാണ്. കീടങ്ങള്‍ക്കെതിരെ ജാഗ്രത വേണം.
വാഴ: നന തുടരാം.രണ്ടാം ഗഡു വളം.
കപ്പ: തുലാക്കപ്പയില്‍ മൂപ്പ് കുറഞ്ഞവ വിളവെടുപ്പ്.
കുരുമുളക് : മൂപ്പ് നോക്കി വിളവെടുക്കാം.
ഇഞ്ചി,മഞ്ഞള്‍ : വിളവെടുത്തു സംരക്ഷണം തുടരാം.

പച്ചക്കറി: പടവലം, കുമ്പളം,മഞ്ഞള്‍,പാവല്‍ എന്നിവ നടുന്നത് തുടരാം.(ജല ലഭ്യത നോക്കണം)

പയര്‍ വര്‍ഗ്ഗവിളകള്‍ക്ക് ഏറ്റവും അനുകൂലമായ ഞാറ്റുവേലയാണ്.

 

തിരുവോണം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

തെങ്ങ് : നന തുടരാം.
കമുക്: വെയില്‍ സംരക്ഷണം, നന,വിത്ത്ടയ്ക്ക ശേഖരണം.
വാഴ: നന തുടരല്‍.
ഇഞ്ചി,മഞ്ഞള്‍ : വിളവെടുപ്പ്, വിത്തിഞ്ചി സൂക്ഷിച്ചു.
പച്ചക്കറി : നിലം ഉഴുതു [പയര്‍, പടവലം,കുമ്പളം,മത്തന്‍,പാവല്‍ എന്നിവ നടുന്നത് തുടരാം.

ഈ ഞാറ്റുവേല കഴിഞ്ഞാല്‍ പിന്നെ പാടത്ത് പച്ചക്കറി കൃഷി വിജയം കാണില്ല. “മകരം 28 നു  കുത്തിയിട്ടാല്‍ വിഷുവിനു ഉച്ച തിരിഞ്ഞു കായ് ......”.

അവിട്ടം  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്: പുഞ്ചകൃഷിക്ക് ഒന്നാം മേല്‍വളം.
തെങ്ങ് : നന,വിത്തുതേങ്ങ സംഭരണം.
വാഴ: കുംഭ വാഴ നടാം, നന തുടരാം,തെക്കന്‍ വെയില്‍ സംരക്ഷനത്തിനു നന തുടരാം.
കമുക്: വെയില്‍ സംരക്ഷണം,നന,വളമിടല്‍
മരച്ചീനി : വിളവെടുപ്പ്
മഞ്ഞള്‍ : വിളവെടുപ്പ്,വിത്തു സംഭരണം
പച്ചക്കറി: പടവലം,കുമ്പളം,മത്തന്‍,പാവല്‍ എന്നിവ നടുന്നത് തുടരാം,
പയറിനു മേല്‍വളം

ചതയം  ഞാറ്റുവേല 

കൃഷി

 

അനുയോജ്യമായത്

നെല്ല്: പുഞ്ചകൃഷിക്ക് രണ്ടാം  മേല്‍വളം.
തെങ്ങ് : നന
കമുക്: വെയില്‍ സംരക്ഷണം
വാഴ: നന
പച്ചക്കറി : പടവലം,കുമ്പളം,മത്തന്‍,പാവല്‍ എന്നിവ നടുന്നത് തുടരാം.
ചേന നടാന്‍ പറ്റിയ സമയമാണ്.കിഴങ്ങ്,... എന്നിവ നടാം.

പൂരുരുട്ടാതി  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്: മുണ്ടകന്‍ പാടത്ത് വേനല്‍ക്കാല ഉഴുവു.
തെങ്ങ് : നന,വളമിടല്‍
കമുക് : നന,വളമിടല്‍
കശുമാവ്: തൈകള്‍ക്ക് വേണ്ടി  പതിവെക്കല്‍
വാഴ : നന,   താങ്ങുകാലുകള്‍
കപ്പ: വിളവെടുപ്പ്, കുംഭം കപ്പ നടല്‍.
കുരുമുളക്: നഴ്സറി ഒരുക്കല്‍, താങ്ങുകാല്‍ ശേഖരണം.
പച്ചക്കറി: പടവലം,കുമ്പളം,മത്തന്‍,പാവല്‍ എന്നിവ നടുന്നത് തുടരാം.

ഉത്രട്ടാതി  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്: പുഞ്ചപ്പാടത്ത് ചാഴിക്കെതിരെ പ്രതിരോധം.
തെങ്ങ് : വളമിടല്‍,നന തുടരണം,വിത്തുതേങ്ങ സംഭരിക്കാം.
കമുക് : നന,വളമിടീല്‍ തുടരണം
വാഴ: നന,താങ്ങ് നല്‍കല്‍,മഴ കിട്ടിയാല്‍  വേനല്‍ വാഴ നടല്‍.
പച്ചക്കറി: പടവലം,കുമ്പളം,മത്തന്‍,പാവല്‍ എന്നിവ നടുന്നത് തുടരാം.

രേവതി  ഞാറ്റുവേല

കൃഷി

 

അനുയോജ്യമായത്

നെല്ല്: ഒന്നാം വിളയ്ക്ക് നിലം ഉഴുതു കായനിടാം. ഉഴുതിട്ട പാടങ്ങള്‍ വീണ്ടും ഉഴുന്നത് മണ്ണ് കായുന്നതിനാല്‍ കൂടുതല്‍ വിളവുണ്ടാകുന്നതിന്  സഹായകമാണ്‌
കരനെല്‍കൃഷി ആരംഭിക്കാം.വിരിപ്പ് കൃഷി ആരംഭിക്കാനുള്ള സമയം.
തെങ്ങ് : വളമിടല്‍,നന തുടരണം,കുമ്മായം ചേര്‍ക്കണം.
വാഴ : നന,താങ്ങ് നല്‍കല്‍, വേനല്‍  വാഴ നടല്‍.
കശുമാവ് : വിളവെടുപ്പ് തുടരാം.
*കുംഭം ചേന: മണ്ണ് കിള,വളമിടീല്‍
*ചീര,പയര്‍ എന്നിവ നടാം.
Malayalam
-->