മണ്ണിലെ സൂക്ഷ്മ ജീവികള്‍

മണ്ണില്‍ രണ്ടു തരം സൂക്ഷ്മ  ജീവികള്‍ ഉണ്ട്

  •  ചെടികള്‍ക്ക് രോഗം  വരുത്തുന്നവര്‍
  •  ചെടികള്‍ക്ക്  ഉപകാരികള്‍

ഇതില്‍ രണ്ടാം  വിഭാഗത്തില്‍ പെടുന്നവരെ (ഉപകാരികളെ) വേര്‍തിരിച്ചെടുത്ത് കൃത്രിമമായി വളര്‍ത്തി മണ്ണിലേക്ക് തിരിച്ചു നല്‍കുന്നതാണ് ഇതിലെ ശാസ്ത്രം.ഇങ്ങനെയുള്ളവയെ നമുക്ക് “മിത്ര സൂക്ഷമാണുക്കള്‍” എന്ന് വിളിക്കാം.ചില ബാക്ടീരിയകളും കുമിളകളുമാണ് മിത്ര ഗണത്തില്‍ പെട്ടത്.മറ്റ് വളങ്ങള്‍ സസ്യ വളര്‍ച്ചക്ക്‌ വേണ്ട ഏതാനും  പോഷകങ്ങള്‍ മാത്രം നല്‍കുമ്പോള്‍.സൂക്ഷ്മാണു വളങ്ങള്‍ സര്‍വ പോഷകങ്ങളും നല്‍കി മിത്രങ്ങളായി മാറുന്നു. നൈട്രജന്‍റെ സ്രോതസ്സ് അന്തരീക്ഷ വായുവാണ്.വായുവില്‍ 78.6% നൈട്രജന്‍ ഉണ്ട് എന്നാല്‍ ഈ മൂലകത്തെ നേരിട്ട്  ഉപയോഗിക്കാന്‍ സസ്യങ്ങള്‍ക്ക് കഴിയുകയില്ല. നൈട്രജന്‍ അമോണിയായും,നൈട്രെറ്റായും മാറ്റപ്പെടുമ്പോഴാണ് ചെടികള്‍ക്ക് ആഗികരണം ചെയ്യാനാകുക.അന്തരീക്ഷ നൈട്രജനെസ്വയം സ്വീകരിച്ച് അതിനെ അമോണിയ രൂപത്തിലാക്കാന്‍ കഴിവുള്ള നാല് തരം സൂക്ഷ്മജീവികളാണുള്ളത്.

  1. റൈസോബിയം

  2. അസറ്റോബാക്ടര്‍

  3. അസോസ്പൈറില്ലം

  4. സയനോ ബാക്ടിരിയ(Bluegreen alge)

 

റൈസോബിയം

പയറുവര്‍ഗ്ഗ ചെടികളുടെ വേരുകളിലുള്ള മുകുളങ്ങളിലായാണ് റൈസോബിയം ബാക്ടീരിയ കാണപെട്ടുവരുന്നത്‌.റൈസോബിയം കള്‍ച്ചര്‍ വിത്തില്‍ പുരട്ടിയാണ് ഉപയോഗിക്കുന്നത്.10kg പയര്‍ വിത്തിന് ½ kg കള്‍ച്ചര്‍ മതി.കഞ്ഞിവെള്ളത്തില്‍ കലക്കിയ കള്‍ച്ചര്‍ വിത്തില്‍ പുരട്ടി വിത്ത്‌ ഉണക്കുക.ഓരോ പയര്‍ വര്‍ഗത്തിനും പ്രത്യേക കള്‍ച്ചര്‍ ഉണ്ട്.

വന്‍പയര്‍, നില കടല,ചെറു പയര്‍ -റൈസോബിയം സ്പീഷിസ്സ്

സോയാബീന്‍  - റൈസോബിയം ജാസോണിക്കം

ബീന്‍സ്      -  റൈസോബിയം ഫേസിയോളൈ

ഗ്രീന്‍പീസ്,അമര- റൈസോബിയം ലെഗുമിനോസാരം.

അസറ്റോ ബാക്ടര്‍

മണ്ണില്‍ സ്വതന്ത്രമായ് വളരാനും അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി  മാറ്റുവാനും കഴിവുള്ള ബാക്ടീരിയയാണ് ഇത്.മണ്ണിലെ ജൈവവസ്തുക്കളെ വിഘടിപ്പിച്ചാണ് ഇത് വളര്‍ച്ച്ചക്കാവശ്യമായ ഊര്‍ജം സ്വയം സംഭരിക്കുന്നത്.ജൈവ സമൃദ്ധമായ  മണ്ണില്‍ ധാരാളം ഇത്തരം ബാക്ടീരിയകള്‍ കാണും.നൈട്രജന്‍ ലഭ്യമാക്കുന്നതിനു പുറമേ ചെടികള്‍ക്ക് ആവശ്യമായ ഇന്‍ഡോള്‍ അമ്ലം,ജിമ്പറലിക് അമ്ലം, വിറ്റാമിന്‍ ബി എന്നിവയും നല്‍കുന്നു.വിത്തില്‍ പുരട്ടി ഉപയോഗിക്കമെന്നാണെങ്കില്‍ വിത്ത്‌  വെള്ളത്തില്‍ ഇട്ട ശേഷം കള്‍ച്ചര്‍ ചേര്‍ത്തിളക്കി തണലത്ത് ഉണക്കി പാകം.5kg വിത്തിന് 1/2kg കള്‍ച്ചര്‍ എന്നതാണ് തോത്.25gm കള്‍ച്ചര്‍ 1ലിറ്റര്‍  വെള്ളത്തില്‍ കലര്‍ത്തി അരമണിക്കൂര്‍  വേരുപടലങ്ങള്‍ മുക്കി വെക്കുക.മണ്ണില്‍  ചേര്‍ക്കുമ്പോള്‍ ചാണകപ്പൊടിയുമായി ചേര്‍ക്കുക.25kg ചാണകത്തിന് 1kg കള്‍ച്ചര്‍ എന്നാണ് കണക്ക്

അസോസ്പൈറില്ലം

ജൈവാംശം കൂടിയതും PH 6 മുതല്‍ 7 വരെയുള്ള മണ്ണില്‍ വളരുന്ന ഒരിനം ബാക്ടീരിയാണ് അസോസ്പൈറില്ലം.ചെടികളുടെ വേരിലും പരിസരത്തും ഇവ വളരും.അന്തരീക്ഷ നൈട്രജനെ സസ്യ വളര്‍ച്ചക്ക് ആവശ്യമായ വിധത്തില്‍ മാറ്റുന്നതിനോടൊപ്പം,വളര്‍ച്ചക്കാവശ്യമായ വളര്‍ച്ചക്കാവശ്യമായ ഹോര്‍മോണുകള്‍-സൈറ്റോകൈനിന്‍,ഓക്സിന്‍, വിറ്റാമിന്‍ ബി,ആന്റി ബയോട്ടിക്കുകള്‍ എന്നിവയും ഉല്‍പ്പാദിപ്പിക്കുന്നു.നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായത്.60kg നെല്‍വിത്തിന്-1kg നെല്‍വിത്ത്‌ നന്നായി നനച്ച്, ചേര്‍ത്തിളക്കി 1 ദിവസത്തിന് ശേഷം നടുക.ഞാറ് പറിച്ചു നടുമ്പോള്‍ 1kg കള്‍ച്ചര്‍ -20ലിറ്റര്‍ വെള്ളത്തില്‍ കലക്കി 30 മിനിട്ട് മുക്കിവെച്ചതിനു ശേഷം നടുക.25kg ചാണകത്തില്‍ 1kg കള്‍ച്ചര്‍ കലര്‍ത്തി പാടത്ത് വിതറി കൊടുക്കുക.

  • സസ്യങ്ങളുടെ വേരുകളുടെ വളര്‍ച്ചയെ ത്വരിതപെടുത്തുന്നു.
  • സൂക്ഷ്മ വേരുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു
  • വരള്‍ച്ചയെയും രോഗബാധകളെയും നേരിടാനുള്ള കഴിവ്  നല്‍കുന്നു.     
Undefined
-->