നാട്ടറിവുകള്‍

Naattarivu

കേരളത്തിലെ ശീതോഷ്ണാവസ്ഥയില്‍ ഓരോ കാലങ്ങളും തമ്മില്‍ വലിയ അന്തരം ഇല്ലാത്തതിനാല്‍ എല്ലാ പച്ചക്കറികളും എല്ലാ കാലങ്ങളിലും ഇവിടെ കൃഷി ചെയ്യാം

പച്ചക്കറികളില്‍ കായീച്ച കയറുന്നതു തടയാന്‍ മുളകിന്റെ അരി കത്തിച്ച് പുകച്ചാല്‍ മതി.

ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക


ചാണകത്തിനുള്ളില്‍ പച്ചക്കറി വിത്തുകള്‍ പതിപ്പിച്ചു വച്ചാല് ‍കൂടുതല്‍ നാള്‍ കേടു കൂടാതിരിക്കും.

പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കുറച്ചു വേപ്പില കൂടെ ഇട്ടു വയ്ക്കുക. കീടബാധ തടയാം.

വിത്തുകളുടെ അങ്കുരണ ശേഷി വര്ദ്ധി പ്പിക്കാന്‍ വിത്ത് ഒരു ദിവസം പാലില്‍ മുക്കി വച്ചശേഷം നടുക . പയര്‍, പാവല്‍, തണ്ണിമത്തന്‍ ഇവയ്ക്കെല്ലാം ഈ രീതി നല്ലതാണ്

വിത്തുകളുടെ പുറത്ത് വെളിച്ചണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.

പലതരം വിത്തുകളുടേയും ഗുണമേന്മ നിലനിര്ത്താ ന്‍ കരിനൊച്ചിയില കൂടി വിത്തിനൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.

കടല, പയര്‍, ഉഴുന്ന്, ചെറുപയര്‍ , സോയാബീന്സ്ു ഇവയുടെയെല്ലാം വിത്തു പാകുന്നതിനു മുമ്പ് വെള്ളത്തിലിട്ടു മുളപ്പിക്കുന്നത് അങ്കുരണ സാധ്യത വര്ദ്ധി പ്പിക്കും.

തീരെ ചെറിയ വിത്തുകള്‍ വിതക്കുമ്പോള്‍ പറന്നു പോകാതിരിക്കാന്‍ ചാരവുമായി കൂട്ടിയിളക്കി വിതക്കുന്നതണ് നല്ലത്.

കൂടുതലുണങ്ങുകയോ ഉണക്കു തീരെ കുറഞ്ഞു പോകുകയോ ചെയ്താല്‍ വിത്ത് കെട്ടു പോകും.


കിഴങ്ങു വര്ഗ്ഗ വിളകളുടെ വിളവെടുപ്പിനു ശേഷം അവശിഷടങ്ങള്‍ മണ്ണില്‍ തന്നെ ഉഴുതു ചേര്ക്കു ക. മണ്ണിന്റെ വളക്കൂറ് നിലനിര്ത്താം .

മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം

രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്ത്തി യാല്‍ ദീര്ഘുകാലം വിളവെടുക്കാം.

മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.

പച്ചക്കറികള്‍ അരിഞ്ഞ ശേഷം അല്പ്പംം ഉപ്പും കൂടി ചേര്ത്ത്  വെള്ളത്തില്‍ കഴുകിയാല്‍ കീട നാശിനികളുടെ വിഷാംശം തീര്ത്തും  ഇല്ലാതാകും.

കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായില്‍ ജലാംശം കൂടും അങ്ങനെ വന്നാല്‍ സൂക്ഷിപ്പ് മേന്മ കുറയും.

പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം

പച്ചക്കറിക്കൃഷിക്ക് പൊട്ടാഷ് വളം വളരെ പരിമിതമായി മാത്രം ഉപയോഗിക്കുക.

പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്ക്കു ന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക

പച്ചക്കറികള്‍ വേവിച്ച വെള്ളം കളയാതെ വച്ചിട്ട് തണുത്ത ശേഷം അത് പച്ചക്കറികള്ക്ക്  തന്നെ ഒഴിച്ചു കൊടുക്കുക. ചെടികള്‍ തഴച്ച് വളരും. കായ് ഫലം കൂടും

പച്ചക്കറിച്ചെടികളുടെ വാട്ടരോഗം തടയുന്നതിന് തലേ ദിവസത്തെ കഞ്ഞിവെള്ളം സൂക്ഷിച്ചു വച്ചിട്ട് ഒഴിച്ചു കൊടുക്കുന്നത് പ്രയോജനപ്രദമാണ്.

പച്ചക്കറികളില്‍ മൊസൈക്ക് രോഗം ഉണ്ടായാല്‍ അവയെ രക്ഷപ്പെടുത്തുക അസാധ്യമാണ്.

പച്ചക്കറിത്തോട്ടത്തില്‍ ബന്ദിച്ചെടി നട്ടുവളര്ത്തി യാല്‍ കീടങ്ങള്‍ താനേ അകന്നു പോകും.

പച്ചക്കറി നടുന്നതിന്‍ മുമ്പ് ഓരോ കുഴിയിലും ചപ്പുചവറുകളിട്ട് കത്തിക്കുക. ഉപദ്രവകാരികളായ ഒട്ടേറെ കൃമികീടങ്ങള്‍ നശിച്ചുകൊള്ളും.

പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.

കായം വെളുത്തുള്ളി ഇവ തുല്യ അളവില്‍ ചേര്ത്ത്  അരയ്ക്കുക. പിന്നീട് ഇവ നന്നായി യോജിപ്പിച്ച് വെള്ളത്തില്‍ കലക്കി അരിച്ച് പച്ചക്കറികളില്‍ തളിക്കുക കീടശല്യം ഒഴിവാകും.

പച്ചക്കറി കൃഷിയെ പന്നിയെലി തുരപ്പനെലി ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ തടത്തിനു ചുറ്റും തലമുടി വിതറുക.

വെള്ള പ്ലാസ്റ്റിക് ചാക്കില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്താല്‍ എലി ശല്യം ഉണ്ടാവുകയില്ല.

ഒരു വീപ്പക്കുള്ളില്‍ കൃഷി സ്ഥലത്ത് പൊഴിഞ്ഞു വീഴുന്ന ചപ്പ് ചവറുകളും മറ്റ് ജൈവ വസ്തുക്കളും നിക്ഷേപിക്കുക. അതിനു ശേഷം വീപ്പ നിറയെ വെള്ളം ഒഴിക്കുക. ഈ ജൈവ വസ്തുക്കള്‍ അഴുകാനായി രണ്ടാഴ്ച വയ്ക്കുക. ഈ അഴുകിയ വളം ഇരട്ടി വെള്ളം ചേര്ത്ത്  ചെടികളുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചു കൊടുത്താല്‍ ധൃത ഗതിയില്‍ ചെടികള്‍‍ വളരും ഇത് പച്ചക്കറികള്‍‍ക്ക് നല്ല വളമാണ് ഇതില്‍ അല്പ്പംച വേപ്പിന്‍ പിണ്ണാക്കുകൂടെ ചേര്ത്തു് തളിച്ചാല്‍ കീടനാശിനിയായും പ്രയോജനപ്പെടുന്നു.

വെണ്ട, വഴുതന, പയര്‍ ചെടികളില്‍ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന ചെറിയ ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഒരു കഷണം ശര്ക്ക്ര ( 10 ഗ്രാം) വെള്ളത്തില്‍ നനച്ച് എടുക്കുക. ഇത് ഒരു ചിരട്ടക്കുള്ളില്‍ തേച്ചുപിടിപ്പിക്കുക. ചിരട്ടയില്‍ ആകമാനം ചിതറി വീഴത്തക്കവണ്ണം ഒരു നുള്ള് ഫുറഡാന്‍ തരികള്‍ വിതറുക. ചിരട്ട ഉറുമ്പിന്‍‍ കൂടുകള്ക്ക്് സമീപത്തായി മാറി മാറി വയ്ക്കുക. ഉറുമ്പുകള്‍ ശര്ക്കമര തിന്ന് ചത്തുകൊള്ളും.

തകരയിലക്കഷായം പച്ചക്കറികളില്‍ തളിച്ചാല്‍ ഉപദ്രവകാരികളായ പുഴുക്കളേയും കീടങ്ങളേയും നശിപ്പിക്കാം.

ഒരു പിടി അരിത്തവിടില്‍ , പത്തു ഗ്രാം ശര്ക്കമര നല്ലതുപോലെ പൊടിച്ചു ചേര്ക്കു ക ഇതില്‍ അഞ്ചുഗ്രാം സെവിന്‍ ചേര്ത്ത്  ഇളക്കിയ ശേഷം മിശ്രിതം ചിരട്ടയിലാക്കുക ഈ കെണി കൃഷിസ്ഥലത്ത് പലയിടത്തായി വച്ചാല്‍ കട്ടപ്പുഴുക്കളെ നശിപ്പിക്കാം

മഴക്കാലത്ത് പച്ചക്കറിച്ചെടികള്ക്ക്ത ചുവട്ടില്‍ ഇലകളോ ചവറോ കൊണ്ട് പുതയിടുക. വളര്ച്ച മന്ദഗതിയാകാതെ തടയാനാകും.

പച്ചക്കറികളിലെ കീട ശല്യം ഒഴിവാക്കാന്‍ സോപ്പുവെള്ളവും പുകയിലെ സത്തും ചേര്ത്തുംപയോഗിക്കുക.

കായം വെളുത്തുള്ളി കാന്താരിമുളക് ഇവ സമം ചേര്ത്ത്് അരച്ചുകലക്കിയ വെള്ളം അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിച്ചാല്‍ കീടബാധ തടയാം.

പച്ചക്കറി കൃഷിയില്‍ കായ്കള്ക്ക്ള ഇളം പ്രായത്തില്‍ തന്നെ പ്ലാസ്റ്റിക് സഞ്ചിക്കൊണ്ട് ഉറയിടുന്നതിനാല്‍ കായീച്ച ശല്യം ചെറുക്കാനാകും

പച്ചക്കറികളുടെ ചീഞ്ഞ കായകള്‍ എരിതീയിലിട്ട് കത്തിച്ച് കളയുക. അവയിലുണ്ടായേക്കാവുന്ന പുഴുക്കളും നശിക്കുന്നു.

പച്ചക്കറികള്‍ നടാനുദ്ദേശിക്കുന്ന സ്ഥലം കരിയില ഇട്ട് ചുടുന്ന പക്ഷം ചെടികളെ ബാധിക്കുന്ന വാട്ട രോഗത്തിന്റെ അണുക്കള്‍ നശിച്ചു കൊള്ളും.

പച്ചക്കറികള്‍ ഉപ്പ് ലായനി ഉപയോഗിച്ച് ഉപചാരം ചെയ്താല്‍ ഉണക്കി സൂക്ഷിക്കാവുന്നതാണ്

എല്ലാ പച്ചക്കറി വിത്തും പച്ച വെള്ളത്തില്‍ 12 മണിക്കൂര്‍ കുതിര്ത്തചതിനു ശേഷം മാത്രം വിതയ്ക്കുക കിളിര്പ്പ്  ശതമാനം കൂടും.

പച്ചക്കറിച്ചെടികളുടെ വിത്തിന്റെ ഭാരത്തിനു സമം മണ്ണു മാത്രം ഇട്ടു കൂടുക.

സോയാബീന്സ്ട ആണ് ഏറ്റവും കൂടുതല്‍ പോഷകമൂല്യമുള്ള പച്ചക്കറി.

പച്ചക്കറികളില്‍ തണ്ടു തുരപ്പന്റെ ഉപദ്രവം ഉണ്ടെങ്കില്‍ സോപ്പു വെള്ളത്തില്‍ മീനെണ്ണ കലര്ത്തി  തളിക്കുക.

പച്ചക്കറി കൃഷി ചെയ്ത പാടത്ത് അടുത്ത കൃഷി നെല്ലാക്കുന്ന പക്ഷം വിളവ് കൂടിയിരിക്കും.

പീച്ചില്‍ ചുരയ്ക്കാ എന്നിവയുടെ കായ്കള്‍ നന്നായി ഉണക്കി വിത്ത് കായ്ക്കുള്ളില്‍ കിലുങ്ങാന്‍ തുടങ്ങുമ്പോള്‍ വിത്തിനായി വിളവെടുക്കാം.

പച്ചക്കറികളിലെ കീടബാധ ഒഴിവാക്കാന് നന്നായി പച്ചവെള്ളത്തില്‍ കഴുകുക. തുടര്ന്ന്  രണ്ട് ശതമാനം വീര്യമുള്ള ഉപ്പു വെള്ളത്തിലോ വിനാഗിരിയിലോ കഴുകുക. തന്മൂലം വിഷാംശം 20- 60% കുറയ്ക്കാം

വിളവെടുത്ത പച്ചക്കറികള്‍ ചന്തയിലേക്കു അയക്കുന്നതിനു മുമ്പ് വെള്ളം തളിച്ച് വാഴയില കൊണ്ട് മൂടി സൂക്ഷിക്കുക.

പച്ചക്കറി സസ്യങ്ങള്‍ പൂവണിഞ്ഞതിനു ശേഷം കീടനാശിനികള്‍ കഴിവതും ഒഴിവാക്കുക.

ഇലകളില്‍ മഞ്ഞു തുള്ളികള്‍ ധാരാളമായി കാണപ്പെടുന്ന അവസരങ്ങളിലും കാറ്റ് ശക്തിയായി വീശുന്ന അവസരങ്ങളിലും മരുന്ന് തളിക്കാതിരിക്കുക.

പച്ചക്കറി തോട്ടങ്ങളിലെ കളകള്‍ പിഴുതു മാറ്റി പുത ഇടുക. വേരില്‍ നിന്നും പൊട്ടിക്കിളിര്ക്കാിതിരിക്കാന്‍ കളകള്‍ നിന്നിടത്ത് തുരിശിന്റെ ഒരു ഗാഢ ലായനി ഒഴിക്കുക .

സൂര്യ കാന്തി വിത്തുകള്‍ നടുന്നതിനു മുമ്പ് വിത്തുകള്‍ പുളിച്ച മോരില്‍ ഒരു രാത്രി ഇട്ടു വച്ചതിനു ശേഷം ഉണക്കുക തന്മൂലം വിതച്ചു കഴിഞ്ഞാല്‍ വിത്തുകള്‍ ദ്രുതഗതിയില്‍ മുളച്ച് കരുത്തോടെ വളരുന്നു. വിളവും മികച്ചതായിരിക്കും

കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകള്‍, കടലാസു കഷണങ്ങള്‍, തുണി കഷണങ്ങള്‍, തടി കഷണങ്ങള്‍, ചാക്കു കഷണങ്ങള്‍, ഉമി, തവിട്, പതിര്, വൈക്കോല്‍, കുളത്തിലെ പായല്‍, ജല സസ്യങ്ങള്‍, പച്ചിലകള്‍, തീപ്പട്ടിക്കമ്പനിയിലെ അവശിഷ്ടങ്ങള്‍, ചകിരിച്ചോറ്, തൊണ്ട്, ഓലമടല്‍, പച്ചക്കറി മാര്ക്കങറ്റിലെ അവശിഷ്ടങ്ങള്‍ തുടങ്ങി മണ്ണില്‍ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം..

തീരെ ചെറിയ വിത്തുകള്‍ വിതക്കുമ്പോള്‍ പറന്നു പോകാതിരിക്കാന്‍ ചാരവുമായി കൂട്ടിയിളക്കി വിതക്കുന്നതണ് നല്ലത്.

കൂടുതലുണങ്ങുകയോ ഉണക്കു തീരെ കുറഞ്ഞു പോകുകയോ ചെയ്താല്‍ വിത്ത് കെട്ടു പോകും

മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം


ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും.

ചേനക്കു വളമിടുമ്പോള്‍ ചാണകപ്പൊടിയോടൊപ്പം ലേശം കുമ്മായവും കൂടി ചേര്‍ക്കുക. ചേന നന്നായി വേകും

ചേനക്കണ്ണുകള്‍ ഞാറ്റടിയില്‍ വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് 750 ഗ്രാം വരെ തൂക്കമുള്ള നടീല്‍ ചേനകള്‍ ലഭിക്കും. അത് പിന്നീട് വിത്ത് ചേനയായി ഉപയോഗിക്കാം.

വിത്ത് ചേനയ്ക്ക് മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്. വിത്തു ചേന 40 ഡിഗ്രി സെത്ഷ്യസ് ചൂടില്‍ 45 ദിവസം വച്ചിരുന്നാല്‍ സുഷുപ്താവസ്ഥ 25- 30 ദിവസമായി കുറയും

ചേമ്പ്, ചേന, കാച്ചില്‍ എന്നിവ നന്നായി ചാരം പുരട്ടിയ ശേഷം ഈര്‍പ്പം കുറഞ്ഞതും വായു സഞ്ചാരമുള്ളതും ആയ മുറിയില്‍ കെട്ടിത്തൂക്കിയോ നിരത്തി വച്ചോ സൂക്ഷിക്കുക

ചേനയുടെ കിഴങ്ങ് കൂടാതെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. അവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വറുത്ത് ഉപ്പേരിയാക്കാം

ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും

ചേന നടുമ്പോള്‍ ചുവടൊന്നിന് 150 ഗ്രാം എല്ലുപൊടി കൂടി ചേര്‍ത്താല്‍ ചേന നന്നായി വേകും.

ചേന, ചേമ്പ് എന്നിവ നടുമ്പോള്‍ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിയുടെ ഉപദ്രവം കുറയും.

വിത്തുചേനക്ക് ഏകദേശം മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്

നടാനുപയോഗിക്കുന്ന ചേനക്കഷണത്തിനു കുറഞ്ഞത് ഒരു കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചേനച്ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.

ചേന നടുന്നതിനു മുമ്പ് കുറുകിയ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം.

ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിക്കളയുകയാണ് ചേനയുടെ ചോറിച്ചിലകറ്റാനുള്ള മാര്ഗം്

ചെറുചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുമ്പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ചുവച്ച് മണ്ണിടുകയും നനക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ പെട്ടന്ന് വണ്ണിക്കുന്നതാണ്.

നടാനുപയോഗിക്കുന്ന ചേനക്കഷണത്തിനു കുറഞ്ഞത് ഒരു കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചേനച്ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.

ചേന നടുന്നതിനു മുമ്പ് കുറുകിയ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം

ചെറുചേമ്പിന്റെ വിത്തിനായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം . എങ്കിലും 20- 25 ഗ്രാം തൂക്കമുള്ള പിള്ളച്ചേമ്പാണ് വിത്തിന് കൂടുതല്‍ അഭികാമ്യം.

ചേമ്പു നടുമ്പോള്‍ നേരെ നടാതെ അല്പ്പം് ചരിച്ചു നടുക. മുളക്കരുത്ത് കൂടും

ചേമ്പു മുളച്ചു ഒരാഴ്ച കഴിയുന്നതോടെ ചുറ്റുംചാണക കുഴമ്പു പരത്തി ചാരവും ഇട്ട് ചവറ് അടുക്കിയാല്‍ വൃശ്ചികത്തില്‍ ധാരാളം കിഴങ്ങ് പറിക്കാന്‍ കഴിയും

ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും.

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂടുതല്‍ വണ്ണിക്കുന്നതാണ്.

ചേന, ചേമ്പ് , കാച്ചില്‍ എന്നിവയാണ് കീടരോഗബാധ ഏറ്റവും കുറഞ്ഞ വിളകള്‍.

കാച്ചില്‍ വള്ളികള്‍ വലത്തോട്ടു ചുറ്റി വിട്ടാ‍ല്‍ മാത്രമേ അവ മുകളിലേക്കു കയറു.

സ്വാദും നൂറും കൂടുതലുള്ളത് വെള്ളക്കാച്ചിലിനാണ്.


വിത്തിനായി സൂക്ഷിച്ചു വയ്ക്കുന്ന പയര്‍ കുത്തിപ്പോകാതിരിക്കാന്‍ എണ്ണ പുരട്ടി വയ്ക്കുക

പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും

രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം

പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക

പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴു ശല്യവും കുറയും.

പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാം.

പയര്‍ വിളകളില്‍ മണ്ഡരികളുടെ ഉപദ്രവം കുറയ്ക്കാന്‍ പഴകിയ വെളുത്തുള്ളി സത്ത് പ്രയോജനപ്രദമാണ്.

അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും.

പയര്‍ വിത്ത് സംഭരിക്കുമ്പോള്‍ കശുവണ്ടിയുടെ പൊളിച്ച തോടുകള്‍ കൂടി വിത്തിനോടൊപ്പം ഇട്ടുവയ്ക്കുക. കശുവണ്ടി തോടിലുള്ള എണ്ണയുടെ ഗന്ധം കീടങ്ങള്‍ക്ക് അരോചകമാണ്. അവ വിത്തിനെ ബാധിക്കാതെ ഒഴിഞ്ഞു കൊള്ളും

രോഹിണി ഞാറ്റുവേലയില്‍ പയര്‍ നട്ടാല്‍ നല്ല വിളവു ലഭിക്കുമെന്നു അനുഭവം.

മൂന്നാം വിളയായി പാടങ്ങളില്‍ പയര്‍ കൃഷി ചെയ്യുമ്പോള്‍ പുഴു ശല്യം വലിയ പ്രശ്‌നമാണ്. അതിനു പരിഹാരമായി ആടലോടകം, പൊങ്ങ് എന്നിവയുടെ ഇലകള്‍ അഞ്ചി കിലോഗ്രാം വീതം കല്ലില്‍ ചതച്ച് സത്തെടുക്കുക. ഈ സത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ലായിനി ഒന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെയെടുത്ത് കൂടുതല്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പയറിനു തളിക്കുക. പുഴു ശല്യം ഒഴിവാക്കാം.

പുതിയ മണ്‍കലം വാങ്ങി അതില്‍ ഗോമൂത്രം നന്നായി പുരട്ടുക. കലം ഒരു ദിവസം തണലിലും പിറ്റേന്ന് വെയിലിലും വച്ച് ഉണങ്ങുക. ഈ കലത്തില്‍ പയറു വര്‍ഗ്ഗത്തില്‍ പെട്ട ഏതു വിത്ത് 60 ദിവസം ഇട്ടുവയ്ക്കാം കേടു വരികയില്ല.

പയറിന്റെ മൊസൈക്ക് രോഗം പടരുന്നത് വിത്തു വഴിയാണ്

അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താ‍നേ കിളിര്‍ക്കും.

പാവല്‍, പടവലം, കുമ്പളം, വെള്ളരി, മത്തന്‍ ഇവയുടെ പഴുത്ത കായ്കള്‍ മുറിച്ച് വിത്തടങ്ങിയ മാംസളഭാഗം ( ചോറ്) മാറ്റി പാത്രത്തിലാക്കി ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. പുളിച്ചു പതഞ്ഞ ദ്രാവകം പിറ്റേന്ന് നന്നായി കലക്കി , വെള്ളത്തില്‍ കഴുകി അടിയില്‍ അടിഞ്ഞ വിത്ത് ശേഖരിച്ച് ഉണക്കുക. കൂടുതല്‍ വിത്ത് വേണ്ടി വരുമ്പോള്‍ ഇപ്രകാരമാണ് ചെയ്യേണ്ടത്.

ഉണങ്ങിയ ആറ്റു മണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കാതിരിക്കും. വത്തല്‍ മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീടശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുള നശിക്കുകയുമില്ല.

പയര്‍ പൂവിടുന്നതിനു മുന്‍പ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിര്‍ത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക. ഇതുമൂലം കായ്പിടിത്തം കൂടും. പയറില കറിവയ്ക്കാനും കഴിയും.

പയര്‍ കൃഷിയില്‍ എരി പന്തല്‍ വലിക്കുന്നതാണ് ആദായകരവും കൂടുതല്‍ വിളവു നല്‍കുന്നതും.

പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.

പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.


വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.

പാവല്‍, പടവലം എന്നിവ പഴുക്കുന്നതുനു തൊട്ടു മുമ്പു തന്നെ വിത്തിനെടുക്കേണ്ടതാണ്.

പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ച് സൂക്ഷിച്ചാല്‍ കീടാക്രമണം കുറയും.

പടവലത്തിന്റെ പന്തലിന് രണ്ടു മീറ്ററെങ്കിലും ഉയരം ഉണ്ടായിരിക്കണം

പടവലത്തിന്റെ പകുതി മൂപ്പെത്തിയ കായ്കള്‍ കറിവയ്ക്കുന്നതാണ് ഉത്തമം

പാവല്‍, പടവലം, വെണ്ട, മത്തന്‍, വഴുതന ഇവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞി വെള്ളം തളിക്കുക.

ചാണകത്തെളി തളിച്ചാല്‍ പടവലത്തിലെ കീട ശല്യം നിയന്ത്രിക്കാം.

ഇരുപത്തഞ്ചു ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ പാവല്‍ പടവലം ചുരയ്ക്കാ ഇവയുടെ പൂ കൊഴിച്ചില്‍ തടയാം.

മണ്ണ് നന്നായി നനച്ച ശേഷം മാത്രം മധുരക്കിഴങ്ങ് വിളവെടുക്കുന്ന പക്ഷം മണ്ണിട്ടു വീണ്ടും മൂടുക. ദിവസങ്ങളോളം മധുരക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം.

വിളവെടുത്ത മധുരക്കിഴങ്ങ് മണ്ണില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ വച്ചതിനു ശേഷം മണ്ണിട്ട് വീണ്ടും മൂടുക. ദിവസങ്ങളോളം മധുരക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം.

മധുരക്കിഴങ്ങ് വെറുതെ ചൂരല്‍ക്കൊട്ടയിലാക്കി നല്ല വായു സഞ്ചാരമുള്ള മുറിയില്‍ തുറന്നു സൂക്ഷിച്ചാലും കുറെ ദിവസം കേടു കൂടാതെയിരിക്കും.

ഉണങ്ങിയ അറക്കപ്പൊടിയിലോ മണലിലോ ചകിരിച്ചോറിലോ സൂക്ഷിച്ചാലും ഏതാണ്ട് ഒരു മാസത്തേക്ക് മധുരക്കിഴങ്ങ് കേടാവുകയില്ല.

ഉപയോഗിച്ചു കഴിഞ്ഞ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് മധുരക്കിഴങ്ങ് സൂക്ഷിച്ചാല്‍ രുചിയും ഗുണവും അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏതാനും ദിവസം കേടുകൂടാതിരിക്കും

മധുരക്കിഴങ്ങ് വിളവെടുത്തതിനു ശേഷം പ്രാണികളുടെ ശല്യം കുറയ്ക്കാന്‍ അഞ്ചു സെ.മീ ഘനത്തില്‍ മണ്ണോ ചാരമോ കൊണ്ട് മൂടി സൂക്ഷിക്കുക

തവിട്ടു നിറമുള്ള എട്ടുകാലികള്‍ കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. അവയെ നിലനിര്‍ത്തുക.

കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും.

പറമ്പില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം. പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം കിട്ടും. ഉറുമ്പുള്ള തെങ്ങിന്റെയും വാഴയുടേയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പ് വിതറുക.


വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴ കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.

രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.

ഗ്രാന്റ് നെയ്ന്‍ വാഴകള്‍ക്ക് ഉയരം തീരെ കുറവായതിനാല്‍ കാറ്റിന്റെ രൂക്ഷത മൂലം ഒടിഞ്ഞു വീഴുവാനുള്ള സാധ്യത കുറവാണ്.

ഗ്രാന്റ് നെയ്ന്‍ വാഴ നട്ട് 9 മാസത്തിനകം വിളവെടുക്കാം. കുലകള്‍ക്ക് നല്ല തൂക്കമുള്ളതിനാല്‍ പകുതി മൂപ്പാകുന്നതിനു മുമ്പു തന്നെ താങ്ങ് കൊടുക്കണം.

ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.

ഉപയോഗശൂന്യമായിപ്പോകുന്ന വൈക്കോല്‍ വാഴത്തടങ്ങളില്‍ നിരത്തിയാല്‍ നനകള്‍ക്കിടയിലുള്ള സമയം കൂട്ടാം. വെള്ളം ലാഭിക്കുകയും ചെയ്യാം.

വാഴയുടെ പനാമാ‍വില്‍റ്റ് എന്ന രോഗത്തിന് പഞ്ചഗവ്യം വളരെ ഫലപ്രദമാണ്.

വാഴക്കന്നുകള്‍ നടുന്നതിനു മുമ്പ് ഒന്നര - രണ്ട് മിനിറ്റ് തിളച്ച വെള്ളത്തില്‍ മുക്കി എടുക്കുക. പിന്നെ വെയിലത്തു വച്ച് ഉണക്കിയ ശേഷം നടുക. ശരിയായി വളം ചെയ്യുക. കുറുനാമ്പ് രോഗം ഉണ്ടാവുകയില്ല.

നന്നായി പഴുത്ത നേന്ത്രപ്പഴം വെയിലത്തുണക്കിയാല്‍ പഴത്തിന്റെ തൊലി ഇളകിപ്പോകും. തൊലി മാറ്റി വീണ്ടും ഉണക്കുക. ജലാംശം നീക്കിയ ശേഷം തേനിലോ പഞ്ചസാരയിലോ സൂക്ഷിക്കുക. വര്‍ഷങ്ങള്‍ കേടു കൂടാതിരിക്കും.

വാഴക്കായ് പഴുക്കുന്ന നേരത്ത് എതിലിന്‍ വാതകമുണ്ടാകുന്നു. ഇത് പഴുക്കല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. വാഴപ്പഴത്തിന്റെ കൂടെ മറ്റു പഴങ്ങള്‍ ഇട്ടാല്‍ ഈ വാതകം അവ പഴുക്കാനും സഹായിക്കുന്നതാണ്.

2, 4 - ഡീ എന്ന ഹോര്‍മോണ്‍ 15 പി. പി. എം എന്ന അളവില്‍ തയ്യാറാക്കി , വാഴ കുലച്ച് അവസാനത്തെ പടലയും വിരിഞ്ഞ് 20 ദിവസത്തിനു ശേഷം വാഴക്കുലയില്‍ തളിക്കുക. കുലയുടെ തൂക്കം ഗണ്യമായി കൂടും.

കപ്പവാഴയിനങ്ങള്‍ നേന്ത്രനേക്കാള്‍ ഉയരത്തില്‍ വളരുന്നതാണ്. തന്മൂലം ശക്തിയേറിയ കാറ്റു വീശുമ്പോള്‍ വാഴ മറിഞ്ഞ് വീഴാനിടയുണ്ട്. അതൊഴിവാക്കാന്‍ കുലക്കുന്നതിനു മുമ്പു തന്നെ ബലമുള്ള താങ്ങുകള്‍ കൊടുക്കുക.

ദിവസേന വാഴയിലയില്‍ ആഹാരം കഴിക്കുക കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിക്കും.

നേന്ത്രവാഴയുടെ ഏറ്റവും വലിയ ഭീക്ഷണി കുലച്ച് കഴിഞ്ഞ് പലപ്പോഴും വാഴകള്‍ ഒടിഞ്ഞു പോകുന്നതാണ് . ഇതൊഴിവാക്കാന്‍ കഴകള്‍ ഉപയോഗിച്ച് ഊന്നു കൊടുക്കാറുണ്ട്. സാധാരണയായി 14 അടി നീളമുള്ള ഊന്ന് വാഴയോടു ചേര്‍ത്തു കെട്ടുന്ന രീതിയാണ് പതിവായി ചെയ്യുക ഇതിന് ചിലവേറും. എന്നാല്‍ നീളം കുറഞ്ഞ കഴകള്‍ ഉപയോഗിച്ച് ഊന്നു നല്‍കാം. വാഴക്കുലത്തണ്ടിന്റെ തൊട്ടു താഴെ , ഇരു പാര്‍ശങ്ങളിലുമായി നാലടി മാത്രം നീളമുള്ള മരക്കഷണങ്ങള്‍ വച്ചു കെട്ടി ബലപ്പെടുത്തുകയാണ് ചിലവു കുറഞ്ഞ രീതി.

ഏതാണ്ട് കുല വെട്ടാറാകുന്ന സമയത്തോടടുപ്പിച്ചാണ് ടിഷ്യു കള്‍ച്ചര്‍ വാഴകളില്‍ മാണം പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത്. അതിനാല്‍ അതിനുള്ളില്‍ പ്രാണികള്‍ കടന്നുകൂടി പെരുകുന്നതിനു മുമ്പ് ഒരു കുറ്റി വിളവ് കൂടി എടുക്കാന്‍ കഴിയുന്നു.

ടിഷ്യു കള്‍ച്ചര്‍ വാഴ നട്ടാല്‍ ആദ്യകുറ്റി വിള 14- 15 മാസങ്ങള്‍ക്കുള്ളില്‍ എടുക്കാം. അതായത് ഏറെ കൃഷിപ്പണികള്‍ കൂടാതെ ഒരു വാഴക്കുല കൂടി നാലഞ്ച് മാസത്തിനകം കിട്ടും.

വാഴക്കന്നും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈയും ഒരേ സമയം നട്ടാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വളര്‍ന്ന് ഒരേ പോലെ ആയിരിക്കും. അതിനു കാരണം ടിഷ്യു കള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയുടെ തോത് വാഴക്കന്നിന്റേതിനേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്.

വാഴക്കന്നുകളുടെ മാണത്തില്‍ ധാരാളം ആഹാരം ശേഖരിച്ചിട്ടുള്ളതു കൊണ്ട് അവയില്‍ നിന്നും വേരു പൊട്ടുന്നത് സാവധാനത്തിലാണ്. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് വേരുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ വേരുപടലം വേഗം വ്യാപിച്ച് വെള്ളവും പോഷക മൂല്യങ്ങളും വലിച്ചെടുത്തു തുടങ്ങുന്നു.


മത്തന്‍ നട്ട് വള്ളി വീശുമ്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്പൂ്ക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും

പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക

പാവല്‍ വെള്ളരി മത്തന്‍ കുമ്പളം ഇവയെ ബാധിക്കുന്ന പഴയീച്ചയെ നിയന്ത്രിക്കാന്‍ കള്ളിന്റെ ഊറലില്‍ അല്പ്പംയ കീടനാശിനി ചേര്ത്തുി ചിരട്ടയിലാക്കി പച്ചക്കറിത്തോട്ടത്തില്‍ വയ്ക്കുക. ഈച്ച ആകര്ഷിരക്കപ്പെട്ട് അവിടെയെത്തി, വിഷലായനി കുടിച്ച് ചത്തുകൊള്ളും.

പാവലില്‍ മുഞ്ഞ പിടിച്ചാല്‍ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക

മത്തന്‍ ചുരയ്ക്കാ ഇവ കൃഷി ചെയ്യുമ്പോള്‍‍‍ ആവശ്യത്തിനു വെള്ളമില്ലാതെ വന്നാല്‍ കായ് വിരിഞ്ഞു കഴിയുമ്പോള്‍ കായ് ഞെട്ടിനു താഴെ ഒരു പാത്രത്തില്‍ കുറച്ചു വെള്ളം വയ്കുക തുടര്ന്ന്  വീതി കുറഞ്ഞ ഒരു തുണി നാടയെടുത്ത് ഒരറ്റം വെള്ളത്തില്‍ മുക്കിയിടുക. കായ് ഞെട്ടിന്റെ നടുവിലൂടെ ചെറുതായി കീറി തുണി നാടയുടെ മറ്റേ അറ്റം അതിലൂടെ കടത്തിയിടുക ഇത് ഒരു വിളക്ക് തിരിപോലെ പ്രവര്ത്തികച്ച് കായ്കള്ക്ക്  ആവശ്യമുള്ള വെള്ളം എത്തിച്ചു കൊടുക്കുന്നു

വെള്ളരി, മത്തന്‍ , ചുര , പീച്ചില്‍ എന്നിവയുടെ വിളഞ്ഞ കായ്കള്‍ അങ്ങനെ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൃഷി ഇറക്കുന്നതിനു രണ്ടാഴ്ച മുമ്പ് , കായ് മുറിച്ച് , വിത്തെടുത്ത് തണലില്‍ ഉണക്കി ഉപയോഗിക്കാം

മത്തന്‍, കുമ്പളം മുതലായവ ഉടനേ ഉപയോഗിക്കാനാണെങ്കില്‍ ഇളം പ്രായത്തില്‍ പറിക്കണം. കുറച്ചു കാലം സൂക്ഷിക്കാനാണെങ്കില്‍ നല്ലതു പോലെ വിളഞ്ഞ ശേഷം മാത്രമേ പറിക്കാവൂ.

മത്തന്‍ കായണമെന്ന് ഒരു പറച്ചിലുണ്ട്. വേനല്‍ കൃഷിക്ക് മത്തന്‍ നട്ട് കൊടി നീളും വരെ പേരിനേ നനയ്ക്കാവൂ. കൊടി നീട്ടിക്കഴിഞ്ഞാല്‍ തടത്തില്‍ ധാരാളം വളമിട്ട് നന്നായി നനച്ചാല്‍ പടര്ന്ന്  ധാരാളം പെണ്പൂ്ക്കല്‍ ഉണ്ടാകും

മത്തന്‍ വിത്ത് സെപ്തംബര്‍ ഒക്റ്റോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗസാധ്യത കുറയും.


കണ്ണാറ ലോക്കല്‍ ഇനം ചീര എപ്പോള്‍ പാകിയാലും ഒക്ടോബര്‍ ഡിസംബര്‍ കാലഘട്ടത്തിലേ പൂക്കാറുള്ളു അതിനാല്‍ ഈ ഇനം ചീര നേരത്തേ നട്ടാല്‍ കൂടുതല്‍ കാലം വിളവെടുക്കാം

ചീര വിത്ത് പാകുമ്പോള്‍ അതിനു മുകളില്‍ മണ്ണിട്ടു മൂടേണ്ടതില്ല.

ചീര തുടങ്ങിയ ചെടികള്ക്ക്  നേര്പ്പി ച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്ത്താ ണ് ഈ അവശ്യത്തിന് ഗോമൂത്രം നേര്പ്പി ക്കേണ്ടത്.

ഗോമൂത്രം നേര്പ്പി ച്ച് തളിച്ചും , ചുവട്ടിലൊഴിച്ചും കൊടുത്താല്‍ ചീര നല്ല ആരോഗ്യത്തോടെ വളരും.

ചീര നടുമ്പോള്‍ മണ്ണില്‍ അല്പ്പംക ചൂടു ചാരം വിതറിയ ശേഷം നടുക.

ചീരയുടെ കുമിള്‍ രോഗം തടയുന്നതിനു പച്ചച്ചീരയും ചുവപ്പു ചീരയും ഇടകലര്ത്തി  നട്ടാല്‍ മതിയാകും.

ചീരച്ചെടി പൂത്തു പാകമാകുമ്പോള്‍ ചുവടെവെട്ടി വെയിലത്തുണക്കി വിത്തെടുക്കാം.

നേര്പ്പി ച്ച ഗോമൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊണ്ടിരുന്നാല്‍ ചീര കൂടുതല്‍ കാലം വിളവെടുക്കാം.

ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള്‍‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും.

ചീരക്ക് ഒരു ശതമാനം യൂറിയാ ലായനി തളിക്കുന്ന പക്ഷം വളരെ മെച്ചപ്പെട്ട വിളവ് ലഭിക്കും.

ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.

വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.

ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്ത്തു  പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്.

ചീരയ്ക്കു മണ്ണിര കമ്പോസ്റ്റ് വളമായി നല്കി്യാല്‍ പടവലങ്ങയുടെ ഗുണമേന്മ വര്ധിറക്കുന്നു. സൂക്ഷിപ്പുകാലം കൂടുകയും ചെയ്യും.


മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂമ്പ് മുരടിക്കും ഇല ചുരുളും

അമ്ലത്വം കൂടിയ മണ്ണില്‍ കൃഷി ചെയ്താല്‍ മുളകിന് വാട്ടരോഗമുണ്ടാകാ‍ന്‍ സാധ്യത കൂടുതലുണ്ട് ‘ മഞ്ജരി’ എന്ന ഇനം മുളക് വാട്ടരോഗപ്രതിരോധശേഷി ഉള്ളതാണ്.

പച്ചമുളക് ചെടികള്ക്ക്  ആറുമാസം പ്രായമായാല്‍ ശിഖരങ്ങള്‍ മുറിക്കുക. തുടര്ന്ന്  ക്രമമായി വെള്ളവും വളവും നല്കു്ക. വീണ്ടും ഒരു വര്ഷ്ക്കാലം കായ്ഫലം ഉണ്ടാകും.

തക്കാളി , മുളക് , വഴുതന എന്നിവ്കയുടെ കായ്കള്‍ പൂര്ണ്ണ മായും പഴുത്തതിനു ശേഷമേ വിത്തിനിനായി വിളവെടുക്കാവൂ.

മഴക്കാലത്ത് പറമ്പുകളില്‍ വളരുന്ന തുമ്പച്ചെടികള്‍ കൊത്തിയരിഞ്ഞ് മുളകിന്റെ തടത്തിലിട്ടാല്‍ ധാരാളം മുളകുണ്ടാകും

മുളകിന്റെ എരിവ് കൂടുന്നതിനനുസരിച്ച് അതിന്റെ ഔഷധ ഗുണവും വര്ധിിക്കുന്നു. മുളക് കഴിച്ച് അധികം എരിവ് അനുഭവപ്പെട്ടാല്‍ പുളി കഴിക്കുക, മധുരം കഴിക്കരുത്. മുളകിന്റെ എരിവ് വിത്തിലല്ല. തൊലിയിലാണ്. അതിനാല്‍ തൊലി ശ്രദ്ധയോടെ ഉപയോഗിക്കുക.

മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂമ്പ് മുരടിക്കും ഇല ചുരുളും.

പച്ചമുളകിന്റെ കടയ്ക്കല്‍ ശീമക്കൊന്നയിലയും ചാണകവും ചേര്‍ത്തു പുതയിടുന്ന പക്ഷം വിളവ് കൂടും. കീടബാധകളില്‍ നിന്നു സംരക്ഷണവും ആകും.

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്.

മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.

മുളകിന്‍ ചെടിക്ക് പാണല്‍ ഇല പുതയായി ചേര്‍ത്തു കൊടുക്കുക. മുളകിനു നല്ല എരിവും വീര്യവും ഉണ്ടാകും

മുളകു ചെടിക്ക് ചാരവും കാലിവളവും ചേര്‍ക്കുന്നതോടൊപ്പം അല്‍പ്പം കോഴിവളവും ചേര്‍ക്കുക. നന്നായി തഴച്ചു വളരും കായ്പിടുത്തവും കൂടും.

മുളകു ചെടിക്ക് പാണല്‍ പച്ചിലവളമായി ചേര്‍ത്തു കൊടുക്കുക. മുളകിന് നല്ല എരിവും വീര്യവും ഉണ്ടായിരിക്കും.


കറിവേപ്പിന് തണുത്ത വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതായാല്‍ അത് പുഷ്ടിയായി വളരും. നല്ല വിളവും കിട്ടും.

കറിവേപ്പിന്‍ തടത്തില്‍ ആനപ്പിണ്ടം ഇട്ടുകൊടുക്കുക. കറിവേപ്പ് നന്നായി വളരും. ഇലകള്‍ക്ക് നല്ല മണം വും ഉണ്ടാകും.

ആഹാരത്തിലുണ്ടാകുന്ന പലതരം വിഷാംശങ്ങളേയും ദോഷരഹിതമാക്കാന്‍ കറിവേപ്പിലക്കു കഴിയും.


പത്ത് ശതമാനം വീര്യമുള്ള വെളുത്തുള്ളിനീര്‍ തളിച്ചാല്‍ വെണ്ടയിലെ മൊസൈക്ക് രോഗം നിയന്ത്രിക്കാം

വെണ്ടചെടികളുടെ വളര്ച്ചല മുരടിക്കുകയും വേരുകളില്‍ മുഴകളുണ്ടാവുകയും ചെയ്യുന്നത് നിമാ വിരകളുടെ ഉപദ്രവം മൂലമാണ്. ഇതൊഴിവാക്കാന്‍ തടത്തില്‍ മുന്‍ കൂട്ടി കമ്മ്യൂണിസ്റ്റു പച്ചയോ വേപ്പിന്റെ ഇലയോ തടമൊന്നിനു കാല്കിൂലോ എന്ന തോതില്‍ ചേര്ക്കു ക.

വെണ്ടയുടെ വിത്തിനു വേണ്ടി കായ്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തേതും അവസാനത്തേതും ഒഴിവാക്കുക

വെണ്ടച്ചെടികള്ക്ക്ന നിമാ വിര ബാധയുണ്ടാകാതിരിക്കാന്‍ വെണ്ട നടുമ്പോള്‍ ഓരോ തടത്തിലും അരക്കിലോ ഉമിയോ അറക്കപ്പൊടിയോ ചേര്ക്കുതക.

വിത്തിനുള്ള വെണ്ടക്കായ് ഉണങ്ങുന്നതോടെ ചെടിയില്‍ തന്നെ നിന്നു പൊട്ടിച്ചിതറാതിരിക്കാന്‍ നൂലു കൊണ്ട് ചുറ്റിക്കെട്ടുക.

മൂപ്പെത്തുന്നതിനു മുമ്പു തന്നെ വെണ്ടയ്ക്കാ പറിച്ചെടുക്കേണ്ടതാണ്. എന്നാല്‍ വേഗത്തില്‍ മൂപ്പെത്തുന്നതു തടയാന്‍ പറിച്ചെടുക്കേണ്ട പരുവത്തിലായയുടനെ കായ്കള്‍ ഞെട്ടില്‍ നിന്നും വേര്പെ്ടുത്താതെ ചെടിയില്‍ തന്നെ ഒടിച്ചിടുക. നാലഞ്ചു ദിവസം വരെ കായ്കള്‍ മൂത്തു പോകാതെ സൂക്ഷിക്കാം


എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരു മാത്രമേ ഉണ്ടാകു. അതു കണ്ടു പിടിക്കാനായി മുഴുവന്‍ പാവയ്ക്കാ കുരുവും വെള്ളത്തിലിടുക. താഴ്ന്നു കിടക്കുന്നവ മാത്രം വിത്തിനെടുക്കുക

കത്തിരിക്കയുടെയും വഴുതനയുടേയും പഴുത്ത കായ്കള്‍ കത്തി കൊണ്ട് വരഞ്ഞ് അടുപ്പിനു മുകളില്‍ കെട്ടിത്തൂക്കി പുക കൊള്ളിച്ച് ഉണക്കുക

വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.

വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്

വഴുതിന കിളിര്ത്ത തിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്ച്ചലയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.

നിത്യവഴുതനയുടെ കായ്കള്‍ മൂപ്പെത്തുന്നതിനു മുമ്പുതന്നെ കറിവയ്ക്കുന്നതിനായി പറിച്ചെടുക്കണം


തക്കാളി കുത്തനെ വളര്ന്നു  നില്ക്കു ന്നതിനേക്കാള്‍ ഉല്പ്പാരദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്.

തക്കാളിച്ചെടി വളര്ന്ന്ക വല്ലാതെ കാടുപിടിച്ചാല്‍ അതില്‍ കായ് പിടുത്തം കുറവായിരിക്കും.

ചീഞ്ഞ് പോയ തക്കാളിയും പച്ചക്കറികളും എറിഞ്ഞ് കളയാതിരിക്കുക. അവ കൊത്തിയരിഞ്ഞ് കോഴിത്തീറ്റയോടൊപ്പം ചേര്ത്തു കൊടുക്കുക. മികച്ച ആഹാരമാണത്


ഒരു ടീസ്പൂണ്‍ കായം പൊടിച്ച് വച്ചുകൊട്ടിയാല്‍ ചുരയ്ക്കായുടെ തണ്ടു ചീയല്‍ തടയാം. പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുമ്പോള്‍ കീടങ്ങളെ നശിപ്പിക്കാന്‍ കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതില്‍ കീടനാശിനി കലര്ത്തിചയ കള്ള് ഒഴിക്കുക. ഇത് പന്തലില്‍ അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താല്‍ ആകര്ഷിയക്കപ്പെട്ട് വരുന്ന കീടങ്ങള്‍ ചിരട്ടയില്‍ പറ്റിയിരുന്ന് , വിഷദ്രാവകം വലിച്ച് കുടിച്ച് ചാകും. കായ്ഫലങ്ങളില്‍ അവ തൊടുകപോലുമില്ല.

ചുരയ്ക്ക പച്ചക്കറിയായി ഉപയോഗിക്കുന്നതിന് പകുതി മൂപ്പു മതി.

ഇരുപത്തഞ്ചു ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്ത്ത്  തളിച്ചാല്‍ പാവല്‍ പടവലം ചുരയ്ക്കാ ഇവയുടെ പൂ കൊഴിച്ചില്‍ തടയാം

വെള്ളരി വര്ഗ്വിളകള്ക്ക്ങ നന്നായി ജൈവവളം ചേര്ത്ത്  കൊടുക്കുക.

കുമ്പളം പടരുന്നതിന് ഇലകളും മരചില്ലകളും അടിയില്‍ വിരിച്ചിടണം. തന്മൂലം നിലത്തെ ചൂട് കൊണ്ട് കായ്കള്ക്ക്ി കേടുവരാനുള്ള സാധ്യത ഒഴിവാകും.

ചാമ്പയുടെ കായില്‍ നിന്നും ഗുണമേന്മയുള്ള വിനാഗിരി ഉണ്ടാക്കാം

മുതിര വിത്ത് ആവണക്കെണ്ണ പുരട്ടി ഉണക്കി മണ്‍ പാത്രത്തില്‍ വയ്ക്കുക പാത്രത്തിന്റെ വായ് അടപ്പു കൊണ്ട് മൂടി ചാണകം മെഴുകുക. രണ്ടു വര്ഷനത്തോളം കേടാവുകയില്ല

കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്ത്തിക 60,75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നത് തടയാം

മൂന്നാം വിളയായി പാടങ്ങളില്‍ പയര്‍ കൃഷി ചെയ്യുമ്പോള്‍ പുഴു ശല്യം വലിയ പ്രശ്‌നമാണ്. അതിനു പരിഹാരമായി ആടലോടകം, പൊങ്ങ് എന്നിവയുടെ ഇലകള്‍ അഞ്ചി കിലോഗ്രാം വീതം കല്ലില്‍ ചതച്ച് സത്തെടുക്കുക. ഈ സത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ലായിനി ഒന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെയെടുത്ത് കൂടുതല്‍ വെള്ളത്തില്‍ ചേര്ത്ത്  നേര്പ്പി ച്ച് പയറിനു തളിക്കുക. പുഴു ശല്യം ഒഴിവാക്കാം.

കുമ്പളം പതിനെട്ടില വിടര്ന്നു കഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും

പത്തുഗ്രാം കൂവളത്തിന്റെ ഇല ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് 200 മി. ലി പുതിയ ഗോമൂത്രവും 6 ലിറ്റര്‍ വെള്ളവും ചേര്ത്തു  തളിച്ചാല്‍ പല കീടങ്ങളും നശിക്കും.

ആവണിക്കിന്‍ പിണ്ണാക്കും ഉപ്പും ചെറുനാരങ്ങാ നീരും ചൂടു വെള്ളത്തില്‍ ചേര്ത്ത്  ചിതല്പ്പുങറ്റിലൊഴിച്ചാല്‍ ചിതലിനെ നശിപ്പിക്കാം.

വെള്ള മന്ദാരന്റെ അഞ്ചു മി. ലി നീരില്‍ 90 ഗ്രാം ഗോതമ്പ് മാവ് ചേര്ത്തു  കുഴച്ച് അതില്‍ രണ്ടു മില്ലി കടുകെണ്ണയും 2 ഗ്രാം ശര്ക്ക രയും വെള്ളവും കൂട്ടി ഗുളികകള്‍ ഉണ്ടാക്കി എലി മാളങ്ങള്ക്കു  മുമ്പില്‍ വയ്ക്കുക എലികള്‍ ഇതു തിന്നു ചത്തു കൊള്ളും


എലി നശീകരണം

കൊടുവേലി പോലുള്ള ഔഷധ ചെടികള്‍ കൃഷി ചെയ്യുന്ന പുരയിടങ്ങളില്‍ എലി പെരുച്ചാഴി എന്നിവയുടെ ആക്രമണം കുറയും.

ശീമക്കൊന്നയുടെ കുരുവും അരിയും ചേത്തു വേവിച്ച് പഞ്ചസാരയും വെളിച്ചണ്ണയും ചേര്ത്തു  പൂപ്പല്‍ പിടിച്ചെടുത്താല്‍ ആ മിശ്രിതം എലി നശീകരണത്തിനു വളരെ ഫലപ്രദമാണ്.

ഉണക്കച്ചെമ്മീന്‍ വറുത്ത് പൊടിച്ച് സിമന്റ് പൊടിയുമായി കൂട്ടി ചേര്ത്തു് ചെറിയ കടലാസുകളില്‍ വരമ്പുകളില്‍ വയ്ക്കുക എലി അവ തിന്ന് ചത്തു കൊള്ളും.

പൈനാപ്പിള്‍ തോട്ടത്തില്‍ ആഞ്ഞിലിയോ പ്ലാവോ മരങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ പഴങ്ങള്‍ പഴുത്ത് താഴെ വീണു കിടക്കാന്‍ അനുവദിക്കുക. എങ്കില്‍ എലി അവ തിന്നു കൊള്ളും. കൈതച്ചക്കയെ ആക്രമിക്കുകയില്ല.

ശീമകൊന്നയുടെ ഇലയും തൊലിയും ചേര്ത്ത്ര തിളപ്പിച്ച വെള്ളത്തില്‍ രണ്ടു തവണ പുഴുങ്ങിയ ശേഷം തണലില്‍ തോര്ത്തി യെടുത്ത നെല്ലും ഗോതമ്പും എലിവിഷമായി വളരെ പ്രയോജനപ്രദമാണ്.

മരച്ചീനി കൃഷി ചെയ്യുന്നിടത്ത് ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാല്‍ തുരപ്പന്‍ ശല്യം കുറയും.

ചത്ത എലികളെ കാക്ക കൊത്തി വലിക്കത്ത വണ്ണം പറമ്പില്‍‍ തന്നെ ഇടുക. ദുര്ഗതന്ധം നിലനില്ക്കു ന്നിടത്തോളം മറ്റ് എലികള്‍ ആ പ്രദേശത്ത് അടുക്കുകയില്ല.

വിളകളുടെ അരികില്‍ പാല്ക്കുള്ളി നട്ടുവളര്ത്തി യാല്‍ എലികളില്‍ നിന്നും കൃഷിയെ രക്ഷിക്കാം.

പൈനാപ്പിള്‍ തോട്ടത്തില്‍ എലി ശല്യം ഒഴിവാക്കാനായി തോട്ടത്തിന്റെ അരികിലൂടെ കപ്പ നടുക. എലിക്ക് കപ്പയോടയിരിക്കും കൂടുതല്‍ താത്പര്യം.

ആമ്പല്ക്കാഒയ എലിക്കിഷ്ടപ്പെട്ട തീറ്റയാണ്. അത് പിളര്ന്ന്  അല്പ്പം് വിഷം വച്ച് പാടത്തിന്റെ വരമ്പത്തു വയ്ക്കുക എലി അതു തിന്ന് ചത്തു കൊള്ളും.

ഉരുക്കിയ ശര്ക്കചരയില്‍ അല്പ്പംത പഞ്ഞിമുക്കി എടുക്കുക ഗോതമ്പ് മാവ്, പൊടിച്ച ഉണക്ക മത്സ്യം എന്നിവ ചേര്ത്ത്  പൊടിയാക്കിയ ഖരമിശ്രിതത്തില്‍‍ കാപ്പിക്കുരുവിന്റെ വലിപ്പത്തിലുരുട്ടിയ പഞ്ഞി ഉരുളകള്‍ മുക്കി എടുക്കുക. ഈ ഉരുളകള്‍ പറമ്പില്‍ പല ഭാഗങ്ങളിലായി വയ്ക്കുക ഇതു തിന്നുന്ന എലി കുടല്‍ തടസ്സപ്പെട്ട് 10 - 12 ദിവസങ്ങള്ക്ക കമായി ചത്തു കൊള്ളും.

പെട്ടിയില്‍ കുടുക്കിയ എലിയെ കൊല്ലുന്നതിന് പെട്ടിയോടെ 10 - 15 മിനിറ്റ് നേരം വെള്ളത്തില്‍ മുക്കി പിടിക്കുക.

എലിയുടെ മേല്‍ നല്ലവണ്ണം വെയില്‍ തട്ടത്തക്കവണ്ണം സൂര്യപ്രകാശത്തില്‍ എലിപ്പെട്ടി വച്ചിരുന്നാല്‍ അതില്‍ കുടുങ്ങിയിട്ടുള്ള എലി ചത്തു കൊള്ളും.

ശീമക്കൊന്നയുടെ വിത്ത് ഉണക്കിപ്പൊടിച്ചത് ശര്ക്കനരയുമായി ചേര്ത്ത്  കുഴച്ചു ചെറിയ ഉരുളകളാക്കി നെല്പാടങ്ങളില്‍ വിതറുക. അതു തിന്ന് എലി ചത്തു കൊള്ളും.

നല്ല വലിപ്പമുള്ള കുടത്തിലോ ബക്കറ്റിലോ അടിയില്‍ മാത്രം നില്ക്കിത്തക്കവണ്ണം അല്പ്പംി കള്ള് ഒഴിച്ചു വയ്ക്കുക. മണം പിടിച്ചെത്തുന്ന എലികള്‍ ഇതിനുള്ളില്‍ കടന്നാല്‍ പിന്നെ രക്ഷപ്പെടുകയില്ല. കള്ളിനു പകരം കഞ്ഞിവെള്ളം ഒഴിച്ചു വച്ചാലും ഫലപ്രദമാണ്.

എലിയെ പിടിച്ച് ബോധം കെടുത്തിയിട്ട് മലദ്വാരം സൂചിയും നൂലുമുപയോഗിച്ച് തുന്നി യോജിപ്പിക്കുക. ബോധം വീഴുമ്പോള്‍‍ എലിയെ തുറന്നു വിടുക. വേദനയും മലബന്ധവും മൂലം ഭ്രാന്തു പിടിക്കുന്ന എലി സ്വവര്ഗ്ഗനക്കാരെയെല്ലാം കടിച്ചു കൊല്ലും.

എലികളെ കുടുക്കാനുള്ള കെണികള്‍ വൈകുന്നേരം തയ്യാറാക്കി കൃഷി സ്ഥലത്ത് പലയിടങ്ങളിലായി വയ്ക്കുക


കവുങ്ങ് നനച്ച് കൃഷി ചെയ്യുന്ന പക്ഷം ഒരു കാരണവശാലും നന നിര്ത്തചരുത്. അത് മരത്തിന് ക്ഷീണമാണ്.

വേനല്ക്കാ ലത്ത് കവുങ്ങിന്റെ തടി തെങ്ങോല കൊണ്ടോ കമുങ്ങിന്‍ പട്ട കൊണ്ടോ പൊതിഞ്ഞു കെട്ടുക. വെയിലടിയേറ്റുള്ള ക്ഷീണം ഉണ്ടാകുകയില്ല.

തോട്ടത്തില്‍ പടറ്റി വാഴക്കൃഷി ചെയ്യുകയും കമുങ്ങില്‍ കുരുമുളകു കൊടിയോ വെറ്റില കൊടിയോ പടര്ത്തുയകയും ചെയ്താല്‍ വെയിലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല.

വിത്തടയ്ക്കക്ക് തൊപ്പി കൊഴിയാത്ത അടയ്ക്ക മാത്രം എടുക്കുക.


പുതപ്പു , കള പറിക്കല്‍

നാം ചെടിക്ക് കൊടുക്കുന്ന ആഹാരം കട്ട് തിന്നാന്‍ വലിഞ്ഞുകേറി വരുന്നവയാണ് കളകള്‍. കള എന്ന് വെച്ചാല്‍ പുല്ല് എന്നോ കാട്ടുചെടി എന്നൊന്നും അര്‍ത്ഥമില്ല. ചീരതോട്ടത്തില്‍ ചീര കളയല്ല, പക്ഷെ മറ്റു ചെടികളുടെ കടക്കല്‍ അത് കളയാണ്‌. കളയെ തുടക്കത്തില്‍ തന്നെ നുള്ളി കളഞ്ഞില്ലെങ്കില്‍ അവ ചെടിക്ക് കിട്ടേണ്ട മണ്ണിലെ പോഷകം തിന്നു തീര്‍ക്കും . ചെടി നട്ട ശേഷം കടക്കല്‍ ഒരു പുതപ്പു ഇട്ടാല്‍ കള വരില്ല. മാത്രമല്ല കടക്കല്‍ നിന്ന് ഈര്‍പ്പം ബാഷ്പീകരണം മൂലം നഷ്ടപ്പെടുകയുമില്ല. ചില കളകള്‍ ശല്കങ്ങള്‍ വഴി പരത്തുന്ന വാട്ട രോഗത്തിന് കാരണമാണ്. കറുത്തപുതപ്പ് mulch ഉപയോഗിച്ചാല്‍  കടക്കല്‍ ചൂട്       നിലനിര്‍ത്താന്‍ കഴിയും, പൂപ്പല്‍ വരുകയുമില്ല. ഈ പുതപ്പ് കാരണം സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ്  രശ്മികള്‍ വേരിനെ ബാധിക്കില്ല. വൈക്കോല്‍ പോലുള്ള ജൈവപുതയും ഉപയോഗിക്കാം.

കീടങ്ങള്‍ / രോഗങ്ങള്‍

കക്കരിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നതാണ് കീടശല്യവും അത് വരുത്തി വെയ്ക്കുന്ന രോഗങ്ങളും. വിവിധയിനം  പ്രാണികള്‍ വള്ളിയെയും ഇലകളെയും കായകളെയും ആക്രമിക്കുന്നു. തുടക്കം മുതല്‍ ശ്രദ്ധാപൂര്വ്വംെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഈ കീടശല്യം. ഇല്ലെങ്കില്‍ വിളവു കിട്ടില്ലെന്ന് മാത്രമല്ല ചെടി ചത്ത്‌ പോകുകയും ചെയ്യും.

1.     കായീച്ച.

കായ ഉണ്ടായ ഉടനെ കായീച്ചകള്‍ അതില്‍ കുത്തി ചാറു കുടിക്കുകയും മുട്ടയിടുകയും ചെയ്യും. ആ മുട്ട വിരിഞ്ഞു പുഴുവായി അത് കായയില്‍ വളരുന്നു. പിന്നെ കായയില്‍ മുഴുവനും പുഴുആണ്, ചീഞ്ഞും പോകുന്നുണ്ട് എന്ന് പറഞ്ഞു കീടനാശിനി അന്വേഷിച്ചു ഓടി നടക്കുകയായി. കായീച്ച ശല്യം വരാതിരിക്കാന്‍ ആദ്യം മുതലേ മുന്കുരുതല്‍ എടുക്കണം. ഒരു പ്രധാന പ്രതിവിധി ആണ് ഫിറമോണ്‍ കെണി. ആണ്‍കായീച്ചകളെ ആകര്ഷി ക്കാന്‍ പെണ്ണീച്ച വിസര്ജ്ജി്ക്കുന്ന ഫിറമോണിനു തുല്യമായ ഒന്ന് ഉണ്ടാക്കുക്കയാണ് ചെയ്യുന്നത്. മാലത്തിയോണ്‍ എതനോളില്‍ കലക്കി മുക്കിയെടുത്ത പ്ലൈവുഡ് കഷണത്തിനു പെണ്ണീച്ചയുടെ വാസന ഉണ്ടാക്കാന്‍ സാധിക്കും. ഇതു ഒരു പ്ലാസ്റ്റിക് കുപ്പിയില്‍ കെട്ടിത്തൂക്കുന്നു. കുപ്പിയുടെ നാലുവശത്തും ഈച്ചകള്ക്ക്് ഉള്ളില്‍ കടക്കാന്‍ ദ്വാരങ്ങളിടണം. പെണ്ണീച്ചയുണ്ടെന്ന് തെറ്റിദ്ധരിച്ച് ഇണയെ തേടിയെത്തുന്ന ആണീച്ചകള്‍ കുപ്പിയിലെ വെള്ളത്തില്‍ ചത്തൊടുങ്ങുകയും ഇണചേരല്‍ നടക്കാത്തതിനാല്‍ പ്രത്യുത്പാദനം നിലക്കുകയും ചെയ്യുന്നു. ക്രമേണ അവയുടെ സാന്നിദ്ധ്യം കുറയും. കായ ഉണ്ടായ ഉടനെ പേപര്‍ കൊണ്ടോ പ്ലാസ്ടിക് കവര്‍ കൊണ്ടോ മൂടിക്കെട്ടുകയാണ് മറ്റൊരു വഴി.

2. വെള്ളീച്ച - മീലിബഗ്‌.

അവ ഇലകളില്‍ നിന്നും തണ്ടുകളില്‍ നിന്നും ചാറു ഊറ്റി കുടിക്കും sucking pest. തുടക്കത്തില്‍ തന്നെ കഞ്ഞിവെള്ളം തളിച്ചാല്‍ ഇവ വര്ധിക്കില്ല. കുറച്ചൊക്കെ ചെടി സഹിക്കും. അധികമായാല്‍ ചെടി ചത്തുപോകും. മീലീബഗ് കൂടാതെ വെണ്ണീറു പാറുന്നപോലെ കനം കുറഞ്ഞ ഒരു വെള്ളീച്ച കൂടി ഉണ്ട്. ഏറ്റവും കൂടുതല്‍ ഉപദ്രവം ഇതിന്റെടതാണ്. ഇതിനും കഞ്ഞി വെള്ളം തളിച്ചാല്‍ മതി. ഇലയുടെ അടിയിലാണ് തളിക്കേണ്ടത്. ബാധിച്ച ഇലകളുടെ അടിയില്‍ നനച്ച കൈ കൊണ്ട് തലോടി ഇവയെ താഴെ വീഴ്ത്താം. അല്ലെങ്കില്‍ ഇല പറിച്ചു കളയുക. വെള്ളീച്ചകള്ക്ക് മഞ്ഞ നിറത്തോടു വല്ലാത്ത ആകര്ഷചണം ഉള്ളതുകൊണ്ട് മഞ്ഞ പേപ്പറില്‍ ഗ്രീസ് പുരട്ടി തൂക്കിയിട്ടാല്‍ വെള്ളീച്ചകള്‍ അതില്‍ വന്നു ഒട്ടി ചത്തുപോകും.. പകല്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞു നമ്മുടെ പച്ചക്കറിയുടെ ചാറും കുടിച്ചുമദിച്ചു വൈകുന്നേരം നാലര മണിയോടെ അത് അതിന്റെു വാസസ്ഥലത്തേക്ക് പോകുന്നു. സാധാരണ മുളകു ചെടിയോടാണ് ഇതിനു കൂടുതല്‍ പ്രിയം. മുളക്, പപ്പായ, ചെമ്പരത്തി എന്നിവയാണ് ഇവയുടെ വാസസ്ഥാനം. അതുകൊണ്ട് ഇവയെ നശിപ്പിക്കാന്‍ വൈകുന്നേരം അവയില്‍ കഞ്ഞി വെള്ളം തളിക്കുക.

3. ഇലപ്പേന്‍ - Thrips

എല്ലാ പ്രാണികള്ക്കും നമ്മുടെ പച്ചക്കറിക്കുട്ടികളുടെ ജൂസ് കുടിക്കാനാ ഇഷ്ടം. അവയെ വെറുതെ വിടരുത്. ഇതിനു നീല നിറത്തോടാണു പ്രതിപത്തി. അതുകൊണ്ട് ഇതിനെ വകവരുത്താന്‍ നീല കട്ടികടലാസ്സില്‍ ഗ്രീസ് പുരട്ടി തൂക്കുക. ഇവ വൈറസ്സിനെ പകര്ത്താ ന്‍ കഴിവുള്ളവ ആണ്. സാധാരണ ഉള്ളി, വെള്ളുള്ളി, ധാന്യങ്ങള്‍ എന്നിവയാണ് ഇവയുടെ ഇഷ്ടാഹാരം. ഇവ മറ്റു പച്ചക്കറികളുടെ കൂട്ടത്തില്‍ നടാതിരിക്കുക.

4. ചിലന്തി Red Spider mite :

വളരെ ചെറിയതായതുകൊണ്ട് ഇതിനെ കണ്ടെത്താന്‍ വിഷമമാണ്. ചിലന്തി ശല്യം കാരണം ഇലകള്ക്ക് മഞ്ഞ നിറം വരും. ഓറഞ്ചു നിറത്തിലുള്ള പുള്ളികളും കാണാം. ഒപ്പം ചിലന്തി വലയും. ഇലകള് ചുരുളുക, വൈരൂപ്യം പ്രാപിക്കുക, ഇല മഞ്ഞയാകുക എന്നിവയാണ് ഫലം. ഇവ പെട്ടെന്ന് പെരുകി ചാറു ഊറ്റി കുടിക്കും. ഇവയെ അകറ്റാന്‍ പുകയില / കാ‍ന്താരി കഷായം കുറച്ചു സോപ്പ് വെള്ളത്തില്‍ കലക്കി തളിക്കുക. വെറും സോപ്പ് ലായനി ആയാലും മതി. തളിക്കുമ്പോള്‍ ഇലകളുടെ അടിയില്‍ തളിക്കാന്‍ മറക്കരുത്.

5. വണ്ടുകള്‍ / ശല്ക്കകങ്ങള്‍ cucumber beetle :

ഏറ്റവും ശല്യം ഇവയെ കൊണ്ടാണ്. ഇവ ഇലകളും പൂക്കളും തിന്നുന്നത് മാത്രമല്ല, വാട്ട രോഗം പരത്തുകയും ചെയ്യും. പ്രത്യേകിച്ചും ആദ്യം വരുന്ന മൂന്നില coteledons തിന്നാല്‍ ചെടി ചത്ത്‌ പോകും. ഇവയുടെ ലാര്വന വേരുകളെ നശിപ്പിക്കും. മൊസൈക് രോഗം, ബാക്ടീരിയല്വാചട്ടം തുടങ്ങിയവയ്ക്ക് ഇവയാണ് കാരണക്കാര്‍. തോട്ടത്തില്‍ പോകുമ്പോള്‍ ഒരു കൊതുബാറ്റു കയ്യില്‍ വെച്ചു ഇവയെ പറക്കുമ്പോള്‍ വീശി കൊല്ലുക. ഇലകളില്‍ ഇരിക്കുമ്പോള്‍ രണ്ടു വിരലുകള്‍ കൊണ്ട് ഒന്നു ഞെക്കിയാല്‍ മതി (ആദ്യം അവയുടെ ശ്രദ്ധ വേറെ സ്ഥലത്തേക്ക് മാറ്റാന്‍ മഞ്ഞ കടലാസ് പൊന്തിച്ചു കാണിക്കുക). വേപ്പെണ്ണ തളിച്ചാല്‍ അവയുടെ വരവ് കുറയും.

6. ഇലചാടി

ഇലചാടികള്‍ കക്കരിയുടെ ഇലകളില്‍ നിന്ന് ചാറു ഊറ്റി കുടിക്കുന്നു. കുടിക്കുമ്പോള്‍ അവ കുത്തിവെയ്ക്കുന്ന ജൈവവിഷം ഇലകളെ മഞ്ഞ നിറമാക്കുന്നു. ചുറ്റുവട്ടത്തുള്ള കളകളെ നിയന്ത്രിച്ചാല്‍ ഇവയുടെ ശല്യം ഒഴിവാക്കാം.

7. വാട്ടരോഗം. verticillium wilt, mosaic virus, Bacterial wilt

പരത്തുന്നത് പലപ്പോഴും വണ്ടുകളാണ്. വേപ്പെണ്ണ അഞ്ചു ദിവസത്തിലൊരിക്കല്‍ കൃത്യമായി തളിക്കണം. പ്രതിരോധമല്ലാതെ ഇതിനു പ്രത്യേകിച്ച് ചികിത്സ ഒന്നുമില്ല. ചെടി ക്രമേണ ചത്ത്‌ പോകും. അസുഖം മറ്റുള്ളവയ്ക്ക് പകരാതിരിക്കാന്‍ അവയെ പറിച്ചു നശിപ്പിക്കുക. Fusarium wilt,Cucumber wilt. മണ്ണിനോട് ചേര്ന്നi തണ്ട് ചീയുക, തണ്ടുകളില്‍ ബ്രൌണ്‍ നിറത്തിലുള്ള മുറിവ് കാണുക. ഇതിനും പ്രതിരോധം മാത്രമേ മരുന്നായുള്ളൂ.

8.ചിത്ര കീടം leaf minor

ഇലകളില്‍ വെളുത്ത വരകള്‍ പല ആകൃതിയില്‍ കാണാം. ഒരു പുഴു ഇലയിലെ പച്ച ക്ലോറോഫില്‍ തിന്നുന്നതാണ്. ഒരിടത്ത്നിന്ന് തുടങ്ങി അത് ഇലയിലെ പച്ചതിന്നു തലങ്ങും വിലങ്ങുമായി മുന്നോട്ടു നീങ്ങുന്നു. തിന്നുന്നതിനനുസരിച്ച് അത് തടിച്ചു വണ്ണം വെയ്ക്കുന്നത് അത് വരയ്ക്കുന്ന ചിത്രത്തിന്റെന വണ്ണത്തില്‍ കാണാം. മറ്റു വലിയ ഉപദ്രവം ഇല്ലെങ്കിലും ഇതിനെ നശിപ്പിക്കുന്നതാ നല്ലത്. ആ വരയുടെ ഏറ്റവും വണ്ണം കൂടുതലുള്ള ഭാഗത്ത്‌ ഒന്ന് ഞെക്കിയാല്‍ മതി. അത് ചത്ത്‌ പോകും.

9.ചിത്ര ശലഭ പുഴു caterpillar

ശലഭം ഇലക്കടിയില്‍ മുട്ടയിടുന്നു. ആ മുട്ട വിരിഞ്ഞു വരുന്ന പുഴു ഇല തിന്നു വലുതാവുന്നു. അവയെ തിരഞ്ഞു പിടിച്ചു നശിപ്പിക്കുക

10. മൂഞ്ഞ aphids.

ഇലപ്പേന്‍ പോലെ തന്നെ. ഇവയുടെ ശല്യം അധികമായാല്‍ കൂമ്പു മുരടിക്കും, ഇല മഞ്ഞ ആകും. വളരെ മെല്ലെമാത്രം നീങ്ങാന്‍ കഴിയുന്ന ഇവയെ ഉറുമ്പ്‌ താങ്ങി കൊണ്ടുവരുന്നതാണ്. മൂഞ്ഞയുടെ മധുരമുള്ള വിസര്ജ്യം ഭക്ഷിക്കാനായി ഉറുമ്പ് അവയെ വളര്ത്തു പശുവിനെ പോലെ സംരക്ഷിക്കുന്നു. ഇവ പെട്ടെന്ന് വളര്ന്നുധ ഒരു കോളനി ആയി സ്ഥിര താമസമാക്കും. ഇതിന്റൊ വിസര്ജ്യം (honeydew) പിന്നീട് കരി പിടിച്ചപോലെ (sooty mold) ഇലകളില്‍ നിറയുന്നു. അതുകൊണ്ട് ആദ്യം ഉറുമ്പുകളെ തുരത്തണം. പുകയില കഷായം തളിച്ചാല്‍ മതി. പിന്നീട് മൂഞ്ഞയെ വെള്ളം ശക്തിയായി ചീറ്റി താഴെ വീഴ്ത്തണം. മൂഞ്ഞയെ പ്രതിരോധിക്കാന്‍ ഉറുമ്പിനെ പ്രതിരോധിച്ചാല്‍ മതി. ഉറുമ്പിന്റെ സഞ്ചാരം തടയുക. കാ‍ന്താരി / പുകയില കഷായം ഉറുമ്പിനെ തുരത്താന്‍ സഹായകമാണ്.

11. തണ്ട് തുരപ്പന്‍ പുഴു .

മിക്കവാറും രാത്രിയാണ് ഇവയുടെ പണി. പകല്‍ മണ്ണില്‍ ഒളിഞ്ഞിരിക്കും. രാത്രി ടോര്ച്ല അടിച്ചു ഇവയെ കണ്ടു പിടിച്ചു കൊല്ലാം. മാലതയോണില്‍ മുക്കിയ കാബേജിന്റെ ഇല കടക്കല്‍ വെച്ചാല്‍ രാത്രി വന്നു തിന്നു ചതോളും .

12.ചാഴി

ഇതും ശല്യം തന്നെ. ഇലയും തണ്ടും ഒക്കെ നശിപ്പിക്കും. തുടക്കത്തില്‍ തന്നെ പരിസരം വൃത്തിയാക്കി പുല്ലും കളകളും ഇല്ലാത്തപോലെ സൂക്ഷിക്കുകയാണ് പ്രതിരോധമാര്ഗംി. വന്നാല്‍ പിന്നെ കഷായ പ്രയോഗങ്ങളില്‍ ചിലപ്പോള്‍ ഒതുങ്ങിയെക്കും. ഇല്ലെങ്കില്‍ തിരഞ്ഞു പിടിച്ചു കശാപ്പു ചെയ്യണം.

13.കായ ചീയല്‍ :

കായമേല്‍ മഞ്ഞ/ബ്രൌണ്‍ നിറത്തിലുള്ള പാടുകള്‍. കായ ചീഞ്ഞു പോകുന്നു. ഈര്പ്പംപ കൊണ്ട് വരുന്ന കുമിള്‍ രോഗം. കായകളില്‍ വെള്ളം വീഴാതെ നോക്കുക. വായു സഞ്ചാരം ഉറപ്പു വരുത്തുക.

14.ഇലകളില്‍ പഞ്ഞി പോലത്തെ പൂപ്പല്‍ Downy mildew :

ഇലകളില്‍ ഈര്പ്പം നില്ക്കാ ന്‍ ഇട വരരുത്. ഇല തിങ്ങി നില്ക്കാതന്‍ പാടില്ല. നൈട്രജെന്‍ വളങ്ങള്‍ അധികമായാല്‍ ചെടി വല്ലാതെ അധികം വളരും. പഴയ ഇലകള്‍ പറിച്ചു കളയുക. മുകളില്‍ നിന്നുള്ള നന (misty rain spray) ഒഴിവാക്കുക. കാറ്റിനു തടസ്സം ഉണ്ടാകരുത്.

15.മൊസൈക് രോഗം :

ഇലകളില്‍ മഞ്ഞ മൊസൈക് ഡിസൈന്‍. ചെടിയും ഇലകളും കായകളും മുരടിച്ചു നശിച്ചു പോകും. ഇലകളുടെ ചാറു ഊറ്റികുടിക്കുന്ന ജീവികളാണ് ഈ വൈറസ്സുകളെ പരത്തുതുന്നത്. രോഗം ബാധിച്ച ചെടികള്‍ നശിപ്പിക്കുക. പരത്തുന്ന ജീവികള്‍ വരാതെ നോക്കുക.

16.വെള്ളപൊടി പൂപ്പല്‍ :

ഇലയുടെ മുകളില്‍ വെളുത്ത പൊടിപോലെ നിറയുന്നു, പിന്നീട് താഴേക്കും പരക്കുന്നു. ചെടിക്ക് വെള്ളം കുറവാകുകയും കാറ്റില്ലാതിരിക്കുമ്പോള്‍ ഈര്പ്പംി ഉണ്ടാകുകയും ചെയ്യുമ്പോള്‍ ഇതുണ്ടാകുന്നു. ചെടിക്ക് ആവശ്യത്തിനു വെള്ളം കൊടുക്കുകയും ഇലകളില്‍ വെള്ളം തങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. സള്ഫകര്‍ ഉള്ള കുമിള്‍ നാശിനി തളിക്കുക.

17.ഇല ചുരുളല്‍, കുരുടിപ്പ് :

സൂക്ഷ്മ പ്രാണികള്‍, ശലഭത്തിന്റെ മുട്ട എന്നിവ കൊണ്ട് ഇതു സംഭവിക്കാം. കമ്പോസ്റ്റ് ടീ ഇതിനു പറ്റിയ ഔഷധമാണ്

18. നിമവെര Nematode :

വേരിന്മേല്‍ മുഴ, ചീര്ത്തി മണികള്‍ പോലെ തടിചിരിക്കുക, ചെടി വാടുക, വിളവു കുറയുക എന്നിവ കണ്ടാല്‍ മണ്ണില്‍ നിമവെര ഉണ്ടെന്നു ഉറപ്പിക്കാം. ഇവ സൂക്ഷ്മാണുക്കള്‍ പോലെ വളരെ ചെറിയ പുഴുക്കള്‍ ആണ്. ഒരു പരാന്നജീവി ആണ്. അവ വേരിലുള്ള മാംസളമായ ഭാഗം തിന്നു ജീവിക്കുന്നു. അതോടെ ചെടിയുടെ വളര്ച്ചവ മുരടിക്കുന്നു. വേരിന്മേലുള്ള മാംസളമായ ഭാഗമാണ് മണ്ണില്‍ നിന്ന് വെള്ളവും പോഷകങ്ങളും ശേഖരിച്ചു ചെടിക്ക് നല്കുാന്നത്. ആ മാംസളം പോയാല്‍ വേര് വെറും ചകിരിനാരുപോലെ ആവും. ഇവ ഉള്ള സ്ഥലമാണെങ്കില്‍ മണ്ണു മിശ്രിതം ഉണ്ടാക്കുമ്പോള്‍ തന്നെ ചുട്ട മണ്ണു, അല്ലെങ്കില്‍ വെയില്‍ കൊള്ളിച്ച മണ്ണു വേണം ഉപയോഗിക്കാന്‍. ചെടി ചാകാറാകുമ്പോഴാണ് ഇതു മനസ്സിലാകുക. അതുകൊണ്ട് നേരത്തെ മുന്കാരുതല്‍ എടുത്തില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ ജൈവരീതിയില്‍ പറ്റില്ല

 1. സ്വൂഡോനമസ് 20 ഗ്രാം. ഒരു ലിറ്റര്‍  വെള്ളത്ത്തില്‍ ചേര്‍ത്തു  തളിച്ചാല്‍ ചീരയിലെ ഇലപ്പുള്ളി രോഗത്തെ തടയാം.
 2. സേവേറിയ 5 മില്ലി  ലിറ്റര്‍ 1 ലിറ്റര്‍ എന്ന  തോതില്‍ തളിച്ചു ഇലതീനി പുഴുക്കളെ അകറ്റുന്നു,
 3. കീട നിയന്ത്രണം – വേപ്പെണ്ണ  എമല്‍ഷന്‍.
 4. ഗോമൂത്രം – കാന്താരി മിശ്രിതം.
 5. നടീല്‍ മിശ്രിതത്തില്‍ ട്രൈക്കൊസേര്‍മ ചേര്‍ക്കുക.
 6. വെള്ളരി വര്‍ഗ  പച്ച്ചക്കറികള്‍ നന്നായി പൂവിടാന്‍ - 1 കി.ഗ്രാം. പാളയം കോടന്‍ പഴം.1 ലിറ്റര്‍ തൈര് നന്നായി കലര്‍ത്തുക. 10 ലിറ്റര്‍  വെള്ളത്തില്‍ നേര്‍പ്പിക്കുക.
 7. ---- അധികരിച്ചാല്‍  കൊവലില്‍ കായഫലം കുറവാകും.
 8. ബനാന സകിപ്പറര്‍

വേ...ധിഷ്ട്ടിത കീടനാശിനി

 1. നിംബിസിഡിന്‍ 2-5 മില്ലി ഒരു  ലിറ്റര്‍ വെള്ളത്തില്‍ എന്ന   തോതില്‍ പ്രയോഗിക്കുക.
 2. പാടത്ത് കമ്പുകള്‍ നാട്ടി വെള്ളത്തുണി   വിരിച്ചിട്ടാല്‍ കിളിശല്യം ഒഴിവാക്കാം.
 3. മണ്‍കുടത്തില്‍  വെള്ളം നിറച്ചു   നൂല്‍വലിപ്പത്തില്‍  ദ്വാരമിട്ട്  തെങ്ങിന്‍  ചുവട്ടില്‍ കുഴിച്ചിടുക. ഏറ്റവും ചെലവ് കുറഞ്ഞ തുള്ളിനന രീതിയാണ് ഇത്.
 4. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഒരു കോഴിമുട്ട അതിലിടുക. മുട്ട പൊങ്ങി വരുന്നത് വരെ ഉപ്പു ചേര്‍ക്കുക. ഈ വെള്ളത്തില്‍ വിത്തു മുക്കി വെച്ച ശേഷം വിതച്ചാല്‍ കൂടുതല്‍ മുളയ്ക്കും.
 5. ആട്ടിന്‍ കാഷ്ട്ടവും കുമ്മായവും കൂട്ടികലര്‍ത്തി മൂന്നു ദിവസം വെച്ചിരുന്നാല്‍  നന്നായി പൊടിഞ്ഞു കിട്ടും.ഇത് കൊവലിനു നല്ല വളമാണ്.
 6. ചാണകം വെള്ളത്തില്‍ കലക്കി അരച്ചു ആഴ്ച്ചയില്‍ ഒരിക്കല്‍ തളിച്ചാല്‍ കൊവലിലെ മുരടിപ്പ് നിയന്ത്രിക്കാം.
 7. പടവലം,വെള്ളരി,മത്തന്‍,കുമ്പളം,ചുരയ്ക്ക എന്നിവയുടെ വിത്ത് ചാണകത്തില്‍ ഉരുളയാക്കി സൂക്ഷിച്ച ശേഷം നട്ടാല്‍ വിളവ്‌ കൂടും
 8. എരുക്കിന്‍ ഇല,മാവില എന്നിവ പാടത്ത് പച്ചില വളമായി ഉഴുതു  ചേര്‍ത്താല്‍ കീടരോഗബാധ കുറയ്ക്കാം.
 9. പയര്‍ വര്‍ഗത്തില്‍പ്പെട്ട വിത്തുകള്‍ കേടുവരാതെ  സൂക്ഷിക്കാന്‍ കടലാവണക്കിന്‍ കുരു പൊടിച്ചത് വിതറി...... മതി.
 10. വിത്ത് കുതിര്‍ക്കുന്ന വെള്ളത്തില്‍ ഒരു പിടി ഉപ്പു   ചേര്‍ത്താല്‍ വിത്തിലുള്ള പൂപ്പല്‍ മാറുകയും മുളയ്ക്കു കരുത്തു കൂടുകയും ചെയ്യും.
 11. പച്ചക്കറി വിത്ത്  വെയില്‍,മഞ്ഞ് കൊള്ളിച്ചു ഒരു ദിവസം പുക എല്പ്പിച്ചും സൂക്ഷിക്കൂക. ദീര്‍ഘകാലം കേടുവരാതെ ഇരിക്കും.
 12. പച്ചക്കറികളെ ബാധിക്കുന്ന ഇലപ്പുള്ളി ,മോസേക്ക് വാട്ടം എന്നിവയ്ക്ക്;
  1. 100   ലിറ്റര്‍   വെള്ളത്തില്‍ 10  ലിറ്റര്‍ ഗോമൂത്രം ലയിപ്പിച്ചു  വിളകളില്‍ 10 ദിവസം ഇടവിട്ട്‌ മൂന്നു തവണ തളിക്കുകയാണ് ഒരു മാര്‍ഗ്ഗം.
  2. ½ ലിറ്റര്‍ ഗോമൂത്രം, നന്നായി പുളിപ്പിച്ച മോരും 9  ലിറ്റര്‍ വെള്ളം നേര്‍പ്പിച്ച്  ആഴ്ച്ചയില്‍ ഒരിക്കല്‍ തളിക്കുക.
  3. പച്ചക്കറി വിത്തുകള്‍ നടുന്നതിന് മുന്‍പ് ഗോമൂത്രവും വെള്ളവും 1:2 അനുപാതത്തില്‍  കലക്കിയതില്‍ ½  മണിക്കൂര്‍ മുക്കി വെക്കുക.
  4. അടിവളമായി, ഏക്കറിന് 40 കി.ഗ്രാം. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.
  5. പറിച്ചു നടേണ്ട തൈകളെ നനയക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ 10% വീര്യമുള്ള ഗോമൂത്രലായനി ചേര്‍ക്കുക.

 

 1. പച്ചക്കറി വിത്തുകള്‍ സൂക്ഷിക്കുമ്പോള്‍ വേപ്പിലയും ചുവന്ന മുളകും ഒപ്പം വെച്ചാല്‍ പ്രാണിശല്യം ഉണ്ടാവില്ല.
 2. വെള്ളരി , കുമ്പളം വിത്തുകള്‍ ചാരം തിരുമ്മി വെയിലത്തുവെച്ച് ഉണക്കി സൂക്ഷിക്കണം.
 3. വന്‍പയര്‍ വിത്തു കേടുവരാതെ ദീര്‍ഘനാള്‍ സൂക്ഷിച്ചു  വെക്കാന്‍  വിത്തിനോടൊപ്പം അല്‍പ്പം  തരിമണല്‍ ഇട്ടുവേയ്ക്കുക.
 4. പടവലവിത്ത് ചാണകത്തില്‍ പൊതിഞ്ഞു  സൂക്ഷിച്ചാല്‍  രോഗബാധ വരാതെ നോക്കാം.
 5. പയര്‍  വിത്തില്‍  ചുവന്ന മുളകിന്റെ തോണ്ടിട്ടു  വച്ചാല്‍  വിത്തില്‍ .... കാണില്ല.
Undefined
-->