മരച്ചീനി/കപ്പ

കപ്പ (Tapioca) മരച്ചീനി

Kappa

ശാസ്ത്ര നാമം     : മാനിഹോട്ട് എസ്കുലെന്റ്റ

സ്വദേശം          : ബ്രസീല്‍

 

നടീല്‍ രീതിയും വളപ്രയോഗവും

Planting

കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം. 

8  കന്നുകള്‍ വീതമുള്ള കമ്പുകളായി മുറിച്ച് നടുക.4-6cm അല്ലെങ്കില്‍     4  കന്നുകള്‍ താഴെ വരുന്ന രീതിയിലാണ് നടുന്നത്.90x90cm അകലം വേണം ഓരോ കണ്ണുകള്‍ക്കുമിടയിലും.നൈട്രജന്‍,പൊട്ടാസ്യം എന്നീ വളങ്ങള്‍ മൂന്ന്‌  ഘട്ടങ്ങളിലായി പ്രയോഗിക്കണം.ആദ്യമാദ്യം അടിസ്ഥാന വളമായിട്ടും, ശേഷമുള്ളവ 2-3 മാസങ്ങള്‍ക്ക് ശേഷവും പ്രയോഗിക്കുക.ഫോസ്ഫറസ് വളം വളര്‍ച്ചക്ക്‌ അനുസരിച്ച് കുറച്ചു കൊണ്ടുവരിക.കിളച്ച് വൃത്തിയാക്കിയ സ്ഥലത്ത് 1/2kg ഉണങ്ങിയ ചാണകപൊടി,50gm എല്ലുപൊടി എന്നിവ നല്‍കുക.20 ദിവസത്തിനു ശേഷം കമ്പൊന്നിന് 100gm കോഴിവളം,100gm ചാരം,100gm എല്ലുപൊടി എന്നിവ നല്‍കുക.നന്നായി നനച്ച് കൊടുക്കുക.3 മാസം കഴിയുമ്പോള്‍ 50gm കടല പിണ്ണാക്ക്,100gm ചാരം,50gm കല്ലുപ്പ്,100gm കോഴിവളം എന്നിവ നല്‍കുക. എല്ലുപൊടി, ചാരം,ഉപ്പ് എന്നിവ നല്‍കുന്നത് കപ്പക്ക്‌ നല്ല മാര്‍ദ്ദവം ലഭിക്കും.        അഞ്ചാം മാസം കമ്പൊന്നിന് 100gm കോഴിവളം,100gm ചാരം എന്നിവ നല്‍കുക.കമ്പിന്റെ അരയടി ഉയരത്തില്‍ മണ്ണ് കൂട്ടികൊടുക്കുക.നട്ട് 30 ദിവസം  പ്രായമാകുമ്പോള്‍ എതിര്‍  ദിശയില്‍ വരുന്ന രണ്ടു  ശാഖകള്‍ മാത്രം നിര്‍ത്തുക.മണ്ണില്‍ ഊര്‍ജ്ജം നിലനില്‍ക്കുന്ന  അവസ്ഥയില്‍ ജലസേചനം തുടരുക.  

മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല്‍ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല. കപ്പ പോഷകസമ്പുഷ്ടവും സ്വാദേറിയതുമാകുന്നു.

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്ക്കു ന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്ച്ചേയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്ക്കാംവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.

മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

ഇനങ്ങള്‍

•           കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.

•           ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

•           ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.

•           ശ്രീ പ്രകാശ്‌

•           മലയന്‍ -4 – സ്വാദേറിയ ഇനം.

•           H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

•           H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

•           H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

 

Malayalam
-->