വെള്ളരി

വെള്ളരി / കണിവെള്ളരി(Oriental Pickling Melon)

ശാസ്ത്രനാമം   : കുക്കുമിസ്‌ മെലോ വെറൈറ്റി കൊന്നോമന്‍

വര്‍ഗം       : വെള്ളരി

സ്വദേശം      : വ്യക്തമായ രേഖകള്‍ ഇല്ല

വെള്ളരി ഇനങ്ങള്‍

വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്‌റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.

മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)

സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)

നടീല്‍ രീതിയും വളപ്രയോഗവും

Planting

വേനല്‍ക്കാല  കൃഷികളില്‍ ഒന്ന്,ഒരടി താഴ്ച്ചയില്‍ തടമെടുത്ത് 60cm വ്യാസമുള്ള തടമെടുത്ത് 1kg ചാണകം, 1kg ആട്ടിന്‍ കാഷ്ടം 100gm എല്ലുപൊടി എന്നിവ മണ്ണില്‍ കലര്‍ത്തി 5 വിത്തുകള്‍ നടുക.വിത്തുകള്‍ കിളിര്‍ത്ത് 4 ഇല  പരുവമാവുമ്പോള്‍ 2 വളം  നല്കണം.ഈ സമയത്ത് നല്ല 3-4  തൈകള്‍ മാത്രം നിര്‍ത്തുക,ബാക്കിയുള്ളവ നശിപ്പിക്കുക.4 ഇല പരുവമാകുമ്പോള്‍ നടത്തേണ്ട രണ്ടാം വളപ്രയോഗം

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2 kg  ചാരം

എന്നിവ ചേര്‍ത്ത് നന്നായി പുത നല്‍കുക.രണ്ടാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം നടത്തുക

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2kg ചാരം
 • 500gm ആട്ടിന്‍ കാഷ്ടം

എന്നിവ നല്‍കുക.മൂന്നാം വളപ്രേയോഗത്തിന് ശേഷം 15 ദിവസം കഴിഞ്ഞു നാലാം വളപ്രയോഗം

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 100gm മരോട്ടി പിണ്ണാക്ക്
 • 500gm ആട്ടിന്‍ കാഷ്ടം
 • 1kg ചാരം

എന്നിവ നന്നായി കൂട്ടി കലര്‍ത്തി ഇട്ടു കൊടുക്കുക.വെള്ളരി നട്ടതിനു ശേഷം ദിവസവും ചെടികള്‍ പുഷ്പ്പിക്കാന്‍ ആരംഭിച്ചാല്‍ ഒന്നിടവിട്ട് ദിവസേന ജലസേചനം നടത്തണം.നട്ട് 50 ദിവസത്തിന് ശേഷം വെള്ളരി പൂക്കുന്നതും കായ്ഫലം ഉണ്ടാകുന്നതാണ്.രണ്ടു മാസക്കാലം വരെ കായ്ഫലം ലഭിക്കുന്ന വെള്ളരിയുടെ ഒരു തടത്തില്‍ നിന്ന് 15 മുതല്‍ 20 വരെ വിളവു ലഭിക്കും. 

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

Insects

കായീച്ച,മത്തന്‍ വണ്ട്‌,എന്നിവ ഇലകള്‍ കരന്ന് തിന്ന് ചെടി വികൃത- മാക്കുന്നു.വേപ്പെണ്ണ ,വെളുത്തുള്ളി,കായം,ബാര്‍ സോപ്പ് ലയനി തളിക്കുന്നത് പരിധി വരെ കീടങ്ങളെ അകറ്റി നിര്‍ത്തും.

Malayalam
-->