വെണ്ട

ശാസ്ത്രനാമം     :ഹിബിസ്കസ് എസ്കുലെന്റെസ്

വര്‍ഗ്ഗം          :മാല്‍ വേസി

സ്വദേശം         :ആഫ്രിക്ക

വെണ്ട ഇനങ്ങള്‍

സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ആം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

നടീല്‍രീതിയും വളപ്രയോഗവും

Planting

നിരകള്‍  തമ്മില്‍ 60cm അകലവും തൈകള്‍  തമ്മില്‍ 40cm അകലവും എന്ന ക്രമത്തില്‍ 2 അടി  വീതിയില്‍  നിരകള്‍ ഒരുക്കി.

  • 5kg ചാണകം
  • 2kg ആട്ടിന്‍ കാഷ്ടം
  • 250gm എല്ലുപൊടി

എന്നിവ മണ്ണുമായി കലര്‍ത്തുക.കിളിര്‍പ്പിച്ച  തൈകള്‍ മേല്പറഞ്ഞ അകലത്തില്‍ നടുക.

രണ്ടാം വളപ്രയോഗം:

നാല് ഇല പരുവത്തില്‍ രണ്ടാം വളപ്രയോഗം.നേര്‍പ്പിച്ച 5kg കോഴിക്കാഷ്ടം 20 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രണ്ടു ദിവസത്തേക്ക് അടച്ചു വെക്കുക.തുടര്‍ന്ന് ഈ മിശ്രിതം നേര്‍പ്പിച്ചു നല്‍കുക. 100gm കടല പിണ്ണാക്ക് എന്നിവയും നല്കാവുന്നതാണ്.10kg ചാണകം,4kg വേപ്പിന്‍ പിണ്ണാക്ക്,1-2kg കടല പിണ്ണാക്ക്,1kg എല്ലുപൊടി എന്നിവ നന്നായി പുളിപ്പിക്കുക.പഴം അല്ലെങ്കില്‍ ഈസ്റ്റ് ഇട്ടാല്‍ പുളിപ്പിക്കാന്‍ പറ്റും.ഈ മിശ്രിതം 1 ലിറ്റര്‍:2  ലിറ്റര്‍ എന്നാ  തോതില്‍ ഓരോ ചെടിക്കും 10 ദിവസം  കൂടുമ്പോള്‍ നല്കുക.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

insects

 

ഇലചുരുട്ടി പുഴു,തണ്ട്തുരപ്പന്‍,കായ്തുരപ്പന്‍,നിമാവിര,മഞ്ഞളിപ്പ് രോഗം. മഞ്ഞളിപ്പ് രോഗത്തിന് ആവണക്കെണ്ണ കെണി,പുളിപ്പിച്ച കഞ്ഞിവെള്ളം,        1ലിറ്റര്‍ വെള്ളത്തില്‍ 25gm സ്യൂഡോമോണസ് എന്നിവ ഒരാഴ്ച ഇടവേളയില്‍ പ്രയോഗിക്കുക.

പൂവിട്ടു ഒരാഴ്ച കഴിയുമ്പോള്‍ പാകമാകുന്ന വെണ്ട മൂപ്പെത്തുന്നതിന് മുന്‍പ് വിളവെടുക്കണം.3-4 മാസം വരെ നീണ്ട്‌ നില്‍ക്കുന്ന വിളവെടുപ്പില്‍ 4-6kg വരെ കായ്കള്‍ ലഭിക്കുന്നതാണ്. 

Malayalam
-->