വാളന്‍ പയര്‍

Lablab

ശാസ്ത്രനാമം   : ലാബ്‌ ലാബ്‌ നൈഗര്‍

വര്ഗ്ഗം        : പയര്‍

സ്വദേശം       : ഇന്ത്യ

ചൂടുകൂടിയ കാലാവസ്ഥയിലും ജലാംശം കുറഞ്ഞ മണ്ണിലും ഇത് നന്നായി വളരുന്നു. ഇതില്‍ പ്രധാനമായും രണ്ടിനങ്ങളാണ് കൃഷി ചെയ്യുന്നത്.ഒന്ന് അധികം പടര്‍ന്നുവളരാത്തതും 15-30 സെ.മീ. വലുപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും വെളുത്ത വിത്തുകള്‍ ഉള്ളതും ആകുന്നു . മറ്റൊന്ന് പടര്‍ന്നുവളരുന്നതും കായ്കള്‍ക്ക് 30-50 സെ.മീ. വലുപ്പമുള്ളതും ചുവന്ന വിത്തുകള്‍ ഉള്ളതും ആകുന്നു. ആദ്യത്തെ ഇനം ശീമപ്പയര്‍ എന്നും രണ്ടാമത്തെ ഇനം വാളരിപ്പയര്‍ എന്നും ചില സ്ഥലങ്ങളില്‍ അറിയപ്പെടുന്നു . മൂപ്പെത്താത്ത കായ്കള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വേവിച്ച വിത്തുകള്‍ ഭക്‌ഷ്യയോഗ്യമാണ്. ഇതിന്‍റെ കായില്‍ 2.7% പ്രോട്ടീന്‍, 0.2% കൊഴുപ്പ്, വിറ്റാമിന്‍ എ,ബി ,സി,ഇരുമ്പ്,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു.

കൃഷിയും വളപ്രയോഗവും

അമര ഒരു മഞ്ഞുകാല പച്ച്ചക്കറിയാണ്.മഞ്ഞു കാലത്തിനു മുന്പ്ം ചെടികള്‍ പത്തലില്‍ കയറുന്നതിനു ഓഗസ്റ്റ്‌ മാസത്തില്‍ വിത്തുകള്‍ പാകണം.70cm x 40cm വലിപ്പത്തില്‍ തടമെടുക്കണം.                 

•             5kg ചാണകം

•             2kg ആട്ടിന്‍ കാഷ്ടം

•             1kg കോഴി വളം

•             1kg എല്ലുപൊടി

•             500gm വേപ്പിന്‍ പിണ്ണാക്ക്

എന്നിവ തടങ്ങളിലിട്ട് പച്ചില കൊണ്ട് മൂടി നന്നായി നനക്കുക,ഇതിന് ശേഷം വിത്തുകള്‍ നടുക.ചെടികള്ക്ക്  താഴെ വെള്ളം കെട്ടികിടന്ന്‌ കുമിള്‍ രോഗം ബാധിക്കാതെ ശ്രദ്ധിക്കുക.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

ഇലപേനുകള്‍,കായീച്ചകള്‍,പുകയില കഷായം,വേപ്പിന്‍ കുരുസത്ത് എന്നിവ 10 ദിവസം കൂടുമ്പോള്‍ പ്രയോഗിക്കുക.കുമിള്‍ രോഗത്തിന് ചാണകത്തില്‍ Tricho Derma കലര്ത്തി യ മിശ്രിതം ചുവട്ടില്‍ കൊടുക്കുന്നത് ഉത്തമം.

 

സമയം -മെയ്‌-ജൂണ്‍,സെപ്റ്റംബര്‍,നവംബര്‍ .
വിത്തുകള്‍ നേരിട്ട് വിതച്ചാണ് കൃഷി ചെയ്യുന്നത്. അധികം പടര്‍ന്നുവളരാത്ത ശീമപ്പയര്‍ 4x3 മീ. അകലത്തിലും,വാളരിപ്പയര്‍ 60x60 സെ.മീ. അകലത്തിലും നടുന്നു . തടങ്ങള്‍ എടുത്ത് വിത്ത്‌ വിതയ്ക്കുന്നു. ഒരു തടത്തില്‍ 1-2 വിത്തുകള്‍ നടാം.

വളവും പ്രയോഗവും

അടിവളമായി കുഴി ഒന്നിന് 5 കി.ഗ്രാം കാലിവളവും ഒരു കി.ഗ്രാം രാസവളമിശ്രിതം (7:10:5)പല പ്രാവശ്യമായി നല്‍കണം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളം ആണ് ആവശ്യം.
പരിചരണങ്ങള്‍
വെളുത്ത വിത്തുള്ള ഇനങ്ങള്‍ക്ക് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം . ചുവന്ന വിത്തുള്ള ഇനങ്ങള്‍ക്ക് പന്തല്‍ ഇട്ടുകൊടുക്കുകയും വേണം. വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു നന കൊടുക്കണം .

വിളവ്

ഒരു ചെടിയില്‍ നിന്ന് 10-15 കി.ഗ്രാം വിളവ് ലഭിക്കും.

അമരപ്പയര്‍ ഇനങ്ങള്‍

ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ ആഗസ്‌റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.

Malayalam
-->