ഇഞ്ചി

Ginger

 

ശാസ്ത്രനാമം : സിഞ്ചിബെര്‍ ഒഫിസിനേല്‍

           വര്‍ഗ്ഗം      : സിഞ്ചിബെറേസി

           ജന്മദേശം    : ദക്ഷിണേന്ത്യ

അന്തരീക്ഷ ഈര്‍പ്പം കൂടിയ ഉഷ്ണമേഖല കാലാവസ്ഥയാണ് ഇഞ്ചിക്കനുയോജ്യം.മഴയാരംഭാതോടെ നാട്ടു കിളിര്‍ത്തു വന്നാല്‍,നല്ല മഴയും വിളവെടുപ്പിനു മുന്‍പുള്ള ഒരുമാസത്തെ വരള്‍ച്ചയും അനുകൂല ഘടകമാണ്.ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് കൂടുതല്‍ ഉത്തമം.മണ്ണില്‍ നിന്ന് വന്‍തോതില്‍ വളം വലിച്ചെടുക്കുന്നതിനാല്‍ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല.

സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളയാണ് ഇഞ്ചി. തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുവാന്‍ പറ്റിയ ആദായകരമായ ഇടവിളയാണ് ഇത്.തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുമേല്‍ പ്രായമായാല്‍, ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഇഞ്ചി, പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാന്‍ സാധ്യതകളേറെ. തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത് ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്.
പുതയിടല്‍
------------------
ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിക്കാതിരിക്കാന്‍ സഹായിക്കും. പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്.
വളം വെവ്വേറെ
-----------------------
ഇടവിളയെങ്കിലും തെങ്ങിനും ഇഞ്ചിക്കും വെവ്വേറെ വളം വേണം. അല്ലെങ്കില്‍ പോഷക മൂലകങ്ങള്‍ക്കുള്ള മത്സരത്തിനിടയില്‍ രണ്ടിന്റെയും വിളവ് കുറയും. വളം ഇടുമ്പോള്‍ കളകള്‍ നീക്കണം. ഒരു സെന്റിന് 700 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം പൊട്ടാഷ് എന്നിവ വേണം. ഇവയില്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതി പൊട്ടാഷും അടിവളമായും പകുതി യൂറിയ 40 ദിവസം കഴിഞ്ഞും നല്‍കണം. പകുതി പൊട്ടാഷും അവശേഷിക്കുന്ന യൂറിയയും കൂടി നട്ട് 90 ദിവസം കഴിഞ്ഞ് നല്‍കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മണ്ണിട്ടു മൂടുക. സിങ്കിന്റെ അഭാവമുള്ള പ്രദേശങ്ങളില്‍ സിങ്ക് സള്‍ഫേറ്റ് 20 ഗ്രാം ഒരു സെന്റിന് എന്ന തോതില്‍ നല്‍കണം.
ഇഞ്ചി മിശ്രവിള
-------------------------
ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി

 

കൃഷിയിറക്കാന്‍ ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തില്‍ ജോലി ആരംഭിക്കും.1m വീതിയില്‍,25cm ഉയരത്തില്‍ വാരം തയ്യാറാക്കണം.വാരങ്ങള്‍ തമ്മിലുള്ള അകലം 40cm എങ്കിലും വേണം.ഒരു വാരത്തില്‍ 3kg-4kg ചാണകപ്പൊടി 50-100gm എല്ലുപൊടി എന്നിവ മന്നുപോടിയുമായ കൂട്ടികലര്‍ത്തിയതിന് ശേഷം വിത്തുകള്‍ നടണം.(25-30gm) വിത്തുകള്‍ 30cm അകലത്തില്‍ നടണം.വാരം മുഴുവന്‍ ഉണക്ക ചവറുകള്‍ പുതയായിട്ട്‌ മൂടണം.കിഴങ്ങുകള്‍ ഒരടി ഉയരത്തില്‍ വളരുമ്പോള്‍ വാരത്തില്‍ കളകള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്തു കളയുക.ചവറുകള്‍ ഇളക്കി

                  50gm കടലപ്പിണ്ണാക്ക്

                  50gm വേപ്പിന്‍ പിണ്ണാക്ക്

                  50gm മരോട്ടിപ്പിണ്ണാക്ക്

                  2kg  ചാരം എന്നിവ കൂട്ടി കലര്‍ത്തി തടത്തിലിട്ട് ചവറുകള്‍ കൊണ്ട് മൂടുക.45 ദിവസത്തിനു ശേഷം

                  50gm കടലപ്പിണ്ണാക്ക്

                  50gm വേപ്പിന്‍പ്പിണ്ണാക്ക്

                  50gm മരോട്ടിപ്പിണ്ണാക്ക്

എന്നിവ ക്രമമായി കൊടുക്കുക.15 ദിവസത്തിനു ശേഷം.

                  10 kg ചാണകം 40-50 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ 5kg ചാരവും കൂടി കലര്‍ത്തി തളിച്ച് കൊടുക്കുക.

ശ്രദ്ധിക്കുക:  തലേ വര്‍ഷത്തില്‍ നിന്ന് സംഭരിക്കുന്ന വിത്തിഞ്ചിയാണ് നടീല്‍ വസ്തു . 6-8 മാസമാകുമ്പോള്‍ കീട-രോഗബാധ ഒട്ടുമില്ലാത്ത കരുത്തുള്ള ചെടികള്‍ വിത്തിനായി നോക്കിവയ്ക്കണം.1kg വിത്ത്  സ്യൂഡോമോണിസില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്ത് നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം. തണലുള്ള പ്രദേശത്ത്‌ കുഴിയെടുത്ത് അറക്കപ്പൊടികൊണ്ട് മൂടി സംരക്ഷിക്കണം.ഒരു മാസം വിത്ത് പരിശോധിച്ച് ചീത്തതുണ്ടെങ്കില്‍ മാറ്റണം.

കീടങ്ങളും രോഗങ്ങളും:

ശല്ക്ക കീടങ്ങള്‍,തണ്ടുതുരപ്പന്‍,ഇലചുരുട്ടി പുഴു,ഇലപ്പേന്‍ എന്നിവയാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍.ശല്ക്ക കീടങ്ങള്‍ കിഴങ്ങുകളില്‍ പറ്റിപ്പിടിച്ച് നീര് വലിച്ചു കുടിക്കുന്നു.തുടര്‍ന്ന് കിഴങ്ങ് ചുക്കിച്ചുളിഞ്ഞ്‌ പോകുന്നു.വിത്ത്‌ ശുദ്ധീകരിച്ചു നട്ടാല്‍ ഇത് നിയന്ത്രിക്കാം.തണ്ടുതുരപ്പന്‍ ഉള്ളിലേക്ക് തുരന്നു കയറി ഉള്‍ഭാഗം തിന്നുന്നത് മൂലം നാമ്പ് ഉണങ്ങുന്നു.1 ലിറ്റര്‍ വെള്ളത്തില്‍ 100gm സ്യൂഡോമോണസ് തളിച്ച് കൊടുത്താല്‍ ഇത് പരിഹരിക്കാം.ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം  ഇലയുള്‍പ്പെടെ ശേഖരിച്ച് നശിപ്പികുക എന്നതാണ്.100gm സ്യൂഡോമോണസ് 1 ലിറ്റര്‍ വെള്ളത്തില്‍ തളിച്ചാല്‍ ഇതും പരിഹരിക്കപ്പെടും.മൃദുചീയല്‍,ബാക്ടീരിയല്‍ വാട്ടം,ഇലപ്പുള്ളി,മൂടുചീയല്‍ എന്നിവയാണ് ഇഞ്ചിയുടെ പ്രധാന രോഗങ്ങള്‍.മൃദുചീയല്‍ രോഗത്തിന്റെ ലക്ഷണം മഞ്ഞപിക്കുന്നതാണ്.ഇലയും കിഴങ്ങും പൊളിക്കുന്ന ഭാഗം ചീഞ്ഞഴുകുന്നു.രോഗബാധയുള്ള ചെടികളെ പിഴുതു നശിപ്പിക്കണം.കൂടാതെ 1% വീര്യത്തില്‍ തയ്യര്രകിയ ബോര്‍ഡോ മിശ്രിതം ആ ഭാഗത്തെ മണ്ണില്‍ കുതിര്‍പ്പിക്കുകയും വേണം.മണ്ണില്‍ ട്രൈക്കോഡര്‍മ,സ്യൂഡോമോണസ്,മൈകോറൈസ എന്നീ ജീവാണുക്കള്‍ രണ്ടാഴ്ച്ച ഇടവേളകളില്‍ തളിക്കുന്നത് ഒരു പ്രതിവിധിയായി കാണുന്നുണ്ട്.നട്ട് ആറാം മാസം മുതല്‍ വിളവെടുക്കാം.ഒരു തടത്തില്‍ നിന്ന്‍ 750gm മുതല്‍ 1½ kg വരെ വിളവ് ലഭിക്കും.ചുക്ക് ആക്കാന്‍ 25-26 ദിവസങ്ങള്‍കുള്ളിലാണ് പറിച്ചെടുക്കേണ്ടത്.മണ്ണ് വേരും നീക്കി കിഴങ്ങ് വൃത്തിയാക്കണം.

 

ഇഞ്ചിയുടെ പുതിയ ഇനങ്ങൾ

പേര്

വിളവ്‌ ഉണങ്ങിയ കുരുമുളക് കി.ഗ്രാം./ഹെ.

വരദ

22.6 ടണ്‍ പച്ചഇഞ്ചി

മഹിമ

22.2 ടണ്‍ പച്ചഇഞ്ചി

രജത

22.4 ടണ്‍ പച്ചഇഞ്ചി

ആതിര

21 ടണ്‍ പച്ചഇഞ്ചി

കാര്‍ത്തിക

19 ടണ്‍ പച്ചഇഞ്ചി

 

Malayalam
-->