കൂര്‍ക്ക

കൂര്‍ക്ക (Chinese Potato)

കൂര്ക്ക

ശാസ്ത്രനാമം   : സൊളെനൊസ്റ്റെമോണ് റോട്ടുണ്ടിഫോളിയസ്

വര്‍ഗ്ഗം        : കിഴങ്ങ്

സ്വദേശം       : ചൈന

ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് ‘ചീനന്റെ ഉരുളക്കിഴങ്ങ്’ എന്ന് ഓമനപ്പേരുമുണ്ട്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്‌ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം.

നടീല്‍ രീതിയും വളപ്രയോഗവും

Planting

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ .പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം.

സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട്ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം

നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ‘ശ്രീധര’ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ ‘ശ്രീഭദ്ര’ എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും.

കേരള സര്‍വകലശാല ഇറക്കിയ നിധി,ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്‍റെ ശ്രീധര എന്നിവ മികച്ച ഇനങ്ങളാണ്.30cm അകലത്തില്‍ തലപ്പുകള്‍ നടുക.1 cent ഭൂമിക്ക് 50kg ചാണകം,20kg ആട്ടിന്‍ കാഷ്ടം,5kg എല്ലുപൊടി ,3kg ചാരം എന്നിവ ചേര്‍ത്ത് വളങ്ങള്‍  നന്നായി നനച്ച് ഒരാഴ്ച്ചക്കു ശേഷം തലപ്പുകള്‍ നടുക. നാല് ഇലകള്‍ ആയതിനു ശേഷം

  • 10kg ചാണകം
  • 2kg ആട്ടിന്‍ കാഷ്ടം
  • 2kg കോഴിവളം
  • 2kg എല്ലുപൊടി
  • 500gm കുമ്മായം

എന്നിവ തടങ്ങളില്‍ നന്നായി വിതറി കൊടുക്കുക.60 ഉം, 90 ഉം,120 ഉം ദിവസങ്ങളില്‍ മേല്പറഞ്ഞ വളങ്ങള്‍ പ്രയോഗിക്കുക.ഏകദേശം 5 മാസങ്ങള്‍ക്കു ശേഷം തലപ്പ് വാദി തുടങ്ങുമ്പോള്‍ വിളവെടുക്കാം.50kg-75kg വരെ 1 centല്‍ വിളവെടുക്കാം.

 

കൂര്‍ക്ക ഇനങ്ങള്‍

പേര്

ശരാശരി വിളവ്‌ ടണ്‍/ഹെ.

മൂപ്പ്

ശ്രീ ധര

25.0

5 മാസം

നിധി

27.9

120-130 ദിവസം

സുഫല

15.93

120-140 ദിവസം

 

Malayalam
-->