കടച്ചക്ക (ശീമച്ചക്ക)

 

Kadachakka

കടച്ചക്കയ്ക്ക് (ശീമച്ചക്ക)പ്ളസ് മാർക്ക്.പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റാണ് അത്ഭുത കനി എന്ന വിശേഷണം കടച്ചക്കയ്ക്ക് ചാർത്തിക്കൊടുത്തത്. ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് മുഴുനീള ലേഖനവും ഇതിലുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടായാൽ അതിനെ സമർത്ഥമായി നേരിടാൻ കടച്ചക്ക സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. 
 

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് കടച്ചക്ക. സോയയിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ അമിനോ ആസിഡും ഇതിലുണ്ട്.
മൂന്നുകിലോ വരുന്ന ഒരുകടച്ചക്കയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വ്യത്യസ്ത വിഭവങ്ങളാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത്.
പസഫിക്ക് ദ്വീപുകളിലാണ് കടച്ചക്ക വ്യാപകമായി ഉപയോഗിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഭീതിയുള്ള പലരാജ്യങ്ങളും കടച്ചക്കമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു കുഞ്ഞ് പിറന്നാൽ ഒരുകടച്ചക്കമരം നടുന്ന പതിവുപോലുമുണ്ട്. കുഞ്ഞിന്റെ ജീവിതത്തിലുടനീളം മരം ഭക്ഷ്യസുരക്ഷ നൽകും എന്ന വിശ്വാസമാണത്രേ ഇതിനുള്ള പ്രധാന കാരണം. 

അധികം പരിചരണമില്ലാതെ എവിടെയും എളുപ്പത്തിൽ വളരുന്ന ഒന്നാണ് കടച്ചക്കമരം. നൂറോളം ഇനങ്ങൾ ഇതിലുണ്ടെന്നാണ് കരുതുന്നത്.വ്യത്യസ്ത കാലാവസ്ഥകൾക്ക് അനുയോജ്യമായ മരങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞരിപ്പോൾ.

Malayalam
-->